Asianet News MalayalamAsianet News Malayalam

ഈ 5 കാര്യങ്ങൾ ശീലമാക്കിയാൽ മലബന്ധം അകറ്റാം

ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തിലാണ് മലബന്ധത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ്, വെള്ളത്തിന്റെ കുറവ്, വ്യായാമക്കുറവ്, ചില മരുന്നുകള്‍, സ്‌ട്രെസ് തുടങ്ങിയവയാണ് മലബന്ധം ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങള്‍.

tips for Constipation how to Feel Better and Fast
Author
Trivandrum, First Published Jul 23, 2019, 3:00 PM IST

മലബന്ധം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വയറിന് അസ്വസ്ഥത നല്‍കുക മാത്രമല്ല, പലതരം അസുഖങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ് മലബന്ധം. മലബന്ധത്തിന് വിവിധതരം മരുന്നുകൾ വിപണിയിലുണ്ട്. എന്നാൽ മലവിസർജനം സാധാരണ നടക്കേണ്ടുന്ന ഒരു പ്രക്രിയയാണ്. അത് മരുന്നിന്റെ സഹായത്താൽ നടക്കേണ്ടതല്ല. 

അങ്ങനെ നടക്കുന്നുവെങ്കിൽ പിന്നെ മരുന്നില്ലാതെ വിസർജനം നടക്കാതെ വരും. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ്, വെള്ളത്തിന്റ കുറവ്, വ്യായാമക്കുറവ്, ചില മരുന്നുകള്‍, സ്‌ട്രെസ് തുടങ്ങിയവയാണ് മലബന്ധം ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങള്‍.

 ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തിലാണ് മലബന്ധത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭക്ഷണ ശീലങ്ങളില്‍ നാം ഉണ്ടാക്കേണ്ട ചില മാറ്റങ്ങളുണ്ട്. എന്നാല്‍ മാത്രമേ ഇത് മലബന്ധത്തെ ഇല്ലാതാക്കാന്‍ സഹായിക്കുകയുള്ളൂ. മലബന്ധം അകറ്റാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്. 

ഒന്ന്...

വെള്ളം കുടിക്കാൻ പലർക്കും മടിയാണ്. നിര്‍ജ്ജലീകരണം ശരീരത്തില്‍ സംഭവിച്ചാല്‍ അത് മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ദിവസവും കുറഞ്ഞത് 10 ​ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. വെള്ളം കുടിക്കുന്നത് ദഹനപ്രശ്നം അകറ്റാനും സഹായിക്കും. സോഡ പോലുള്ള പാനീയങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍,
എണ്ണയിലുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. ഇത് മലബന്ധത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്..

tips for Constipation how to Feel Better and Fast

രണ്ട്...

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും. ഇലക്കറികൾ, പഴവര്‍ഗങ്ങള്‍, സാലഡുകള്‍, വേവിക്കാത്ത പച്ചക്കറികള്‍, ജ്യൂസുകള്‍ എന്നിവയെല്ലാം മലബന്ധം അകറ്റാൻ സഹായിക്കുന്നവയാണ്. പഴങ്ങൾ, പച്ചക്കറികൾ, ഇലകൾ, കൂണുകൾ, തവിടുകളയാത്ത ധാന്യങ്ങൾ, നട്സ്, ഓട്സ് തുടങ്ങിയവയിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു..

tips for Constipation how to Feel Better and Fast

മൂന്ന്...

ദിവസവും രാവിലെയോ വെെകിട്ടോ ഒരു മണിക്കൂർ വ്യായാമം ചെയ്യുന്നത് മലബന്ധം ഉണ്ടാവുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. യോ​ഗ, നടത്തം, ഓട്ടം, എയറോബിക് വ്യായാമം ഇങ്ങനെ ഏത് വ്യായാമം വേണമെങ്കിലും ചെയ്യാവുന്നതാണ്. 

tips for Constipation how to Feel Better and Fast

നാല്...

മലബന്ധം അകറ്റാൻ ഏറ്റവും നല്ലതാണ് ഉണക്കമുന്തിരി. ദിവസവും ചെറുചൂടുവെള്ളത്തിൽ അൽപം ഉണക്കമുന്തിരി ചേർത്ത് തിളപ്പിച്ച ശേഷം കുടിക്കുന്നത് മലബന്ധ പ്രശ്നവും ​ഹൃദ്രോ​ഗങ്ങളും തടയാം. ശരീരത്തിലെ ഇരുമ്പിന്‍റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കുന്നു. കണ്ണ് രോഗങ്ങൾക്കും , പല്ലിന്‍റെ ആരോഗ്യം നിലനിർത്താനും ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്..

tips for Constipation how to Feel Better and Fast

അഞ്ച്...

ജീരക വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ്സ് ജീരകവെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

tips for Constipation how to Feel Better and Fast


 

Follow Us:
Download App:
  • android
  • ios