Asianet News MalayalamAsianet News Malayalam

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക് ; ബീജങ്ങളുടെ ആരോ​ഗ്യത്തിനായി നാല് കാര്യങ്ങൾ ശ്രദ്ധിക്കാം

30-കളുടെ തുടക്കത്തിൽ ഒരു സ്ത്രീയുടെ പ്രത്യുൽപാദനശേഷി കുറയാൻ തുടങ്ങുന്നു. ഒരു പുരുഷന്റെ പ്രായം സ്ത്രീ ഗർഭിണിയാകാനുള്ള സാധ്യതയെ സ്വാധീനിക്കുന്നു. പ്രായം കൂടുന്നത് മാനസികമായ ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികൾ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് ബാംഗ്ലൂരിലെ മിലാനിലെ റീപ്രൊഡക്‌റ്റീവ് മെഡിസിൻ കൺസൾട്ടന്റായ ഡോ. ആർ. സുചീന്ദ്ര പറഞ്ഞു.

tips for having healthy sperm
Author
First Published Jan 11, 2023, 4:14 PM IST

ലഹരിവസ്തുക്കളുടെ ഉപയോഗം, മരുന്നുകൾ, ഉറക്കമില്ലായ്മ, സമ്മർദ്ദം എന്നിവ പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്നു. പ്രായത്തിനനുസരിച്ച് പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദനക്ഷമത കുറയുന്നു. ആരോഗ്യമുള്ള കുഞ്ഞിനെ ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള ഒരു സ്ത്രീയുടെ കഴിവ് നിർണ്ണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം പ്രായമാണ്. 

30-കളുടെ തുടക്കത്തിൽ, ഒരു സ്ത്രീയുടെ പ്രത്യുൽപാദനശേഷി കുറയാൻ തുടങ്ങുന്നു. ഒരു പുരുഷന്റെ പ്രായം സ്ത്രീ ഗർഭിണിയാകാനുള്ള സാധ്യതയെ സ്വാധീനിക്കുന്നു. പ്രായം കൂടുന്നത് മാനസികമായ ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികൾ ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് ബാംഗ്ലൂരിലെ മിലാനിലെ റീപ്രൊഡക്‌റ്റീവ് മെഡിസിൻ കൺസൾട്ടന്റായ ഡോ. ആർ. സുചീന്ദ്ര പറഞ്ഞു.

അമിതവണ്ണമുള്ള പുരുഷന്മാർക്ക് ബീജത്തിന്റെ എണ്ണം കുറയുകയും ബീജത്തിന്റെ ഗുണനിലവാരം കുറയുകയും ചെയ്യുന്നതായി ഡോ. സുചീന്ദ്ര പറഞ്ഞു. അമിതമായ മദ്യപാനം, ല​ഹരി വസ്തുക്കളുടെ ഉപയോഗം, പുകയില ഉപയോഗം,  തുടങ്ങിയവ ആണിന്റെയും സ്ത്രീയുടെയും പ്രത്യുത്പാദനശേഷി കുറയ്ക്കുന്നു.

'ശാസ്‌ത്രീയ തെളിവുകൾ സൂചിപ്പിക്കുന്നത് കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം, പുകവലി, മദ്യപാനം , ഉത്കണ്ഠ/വിഷാദം എന്നിവ ഫെർട്ടിലിറ്റി ഉൾപ്പെടെയുള്ള വ്യക്തികളുടെ പൊതുവായ ക്ഷേമത്തിൽ പ്രധാന പങ്കുവഹിക്കുന്നു. ജനിതകവും പാരിസ്ഥിതികവും പെരുമാറ്റവും പോലുള്ള നിരവധി ഘടകങ്ങൾ അമിതഭാരത്തിലും പൊണ്ണത്തടിയിലും വർദ്ധിച്ചുവരുന്ന പ്രവണതയ്ക്ക് കാരണമാകുന്നു. വന്ധ്യതയുടെ മിക്ക കാരണങ്ങളും അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (ART) രീതികൾ ഉപയോഗിച്ച് ചികിത്സിക്കാവുന്നതാണ്...'- നോയിഡയിലെ അപ്പോളോ ഫെർട്ടിലിറ്റിയിലെ ഐവിഎഫും സീനിയർ കൺസൾട്ടന്റായ ഡോ. മാൽതി മധു പരഞ്ഞു.

പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

1. ബീജകോശങ്ങളുടെ മാത്രമല്ല വികസിക്കുന്ന ഗർഭപിണ്ഡത്തിന്റെയും കുഞ്ഞിന്റെ ശാരീരികവും തന്മാത്രാ ഘടനയും ബാധിച്ചുകൊണ്ട് ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ പ്രത്യുൽപാദനത്തെ തടയുന്നു.

2. പുരുഷന്മാരിൽ പുകവലി ബീജങ്ങളുടെ സാന്ദ്രത, രൂപഘടന, ചലനശേഷി എന്നിവ കുറയ്ക്കുകയും ഡിഎൻഎ കേടുപാടുകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

3. സ്ത്രീകളിൽ പുകവലി മുട്ടയുടെ ആവരണത്തിന്റെ കട്ടി കൂടാൻ ഇടയാക്കും. ഇത് ബീജത്തിന്റെ നുഴഞ്ഞുകയറ്റം ബുദ്ധിമുട്ടാക്കുന്നു. പ്രത്യുൽപാദനം ഉൾപ്പെടെയുള്ള മിക്ക പ്രവർത്തനങ്ങൾക്കും ആവശ്യമായ പല അവശ്യ പോഷകങ്ങളെയും മദ്യം ശരീരത്തിൽ നിന്ന് ഇല്ലാതാക്കുന്നു.

4. ആരോഗ്യകരമായ ഭാരം നിലനിർത്തുക, വ്യായാമം ചെയ്യുക, ഗർഭധാരണത്തിന് സഹായകമായ ഭക്ഷണങ്ങൾ കഴിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ. 

സ്ഥിരമായി ഉണ്ടാകുന്ന വയറുവേദനയുടെ നാല് കാരണങ്ങൾ

 

Follow Us:
Download App:
  • android
  • ios