Asianet News MalayalamAsianet News Malayalam

പല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

 കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ് പലപ്പോഴും പല്ല് ദ്രവിക്കലും മോണരോഗങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത്. 

tips for healthy teeth
Author
First Published Sep 4, 2022, 7:06 AM IST

ദന്താരോഗ്യം എന്നത് വളരെ പ്രധാനമാണ്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ് പലപ്പോഴും പല്ല് ദ്രവിക്കലും മോണരോഗങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത്. 

ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കാം. അത്തരത്തില്‍ ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

പഞ്ചസാര ക്രമാതീതമായ അളവിലുള്ള പാനീയങ്ങളും സോഡകളും പല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. അതിനാല്‍ ഇവയുടെ ഉപയോഗം കുറയ്ക്കുക. 

രണ്ട്....

ഐസ് വായിലിട്ട് ചവയ്ക്കരുത്. അത് പല്ലിന്‍റെ ആരോഗ്യത്തെ കാര്യമായി ബാധിക്കാം. പഞ്ചസാര അടങ്ങിയിട്ടില്ലാത്ത കൊണ്ട് ഐസ് പല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കില്ല എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഐസ് പല്ലിന്‍റെ മൃദുലമായ കോശത്തെ ബാധിച്ചേക്കാം എന്ന കാര്യം കൂടി ശ്രദ്ധിക്കുക. 

മൂന്ന്... 

ചിലര്‍ക്കുള്ള ശീലമാണ് പല്ല് ഉരയ്‌ക്കുന്നത്. മാനസിക പിരിമുറുക്കം തോന്നുന്ന വേളകളില്‍ കൈ കൊണ്ടോ മറ്റ് എന്തെങ്കിലും കൊണ്ടോ പല്ലുകള്‍ ഉരയ്ക്കുന്ന സ്വഭാവം പൂര്‍ണ്ണമായി ഒഴിവാക്കുക. ഇത് നിങ്ങളുടെ പല്ലിന്‍റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം. 

നാല്...

മിഠായി കഴിച്ചതിന് ശേഷം വായ് നന്നായി കഴുകുക. തൊണ്ടവേദന പോലുളള പ്രശ്നങ്ങള്‍ക്ക് വേണ്ടി കഴിക്കുന്ന മിഠായിയില്‍ പോലും പഞ്ചസാരയുടെ അംശമുണ്ട്. ഇത് പല്ലിന്‍റെ ഇനാമലിനെ ബാധിക്കാം. 

അഞ്ച്... 

പല്ലുകള്‍ കൊണ്ട് കടിച്ച് ഒന്നും തുറക്കരുത്. പല്ല് കൊണ്ട് എന്തെങ്കിലും തുറക്കാന്‍ ശ്രമിക്കുന്നത് പല്ലില്‍ പൊട്ടല്‍ വരാന്‍ സാധ്യതയുണ്ട്. 

ആറ്...

പുകവലി പല്ലിന്‍റെ ആരോഗ്യത്തിന് നല്ലതല്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും പലരും അത് ശ്രദ്ധിക്കാറില്ല. പുകയില ഉല്‍പ്പനങ്ങളുടെ ഉപയോഗം പല്ലില്‍ കറ വരുത്തും. 

പല്ലുകളുടെ മഞ്ഞ നിറം മാറ്റാന്‍ ഒരു എളുപ്പവഴി!

മഞ്ഞ നിറത്തിലുളള പല്ലുകള്‍ പലര്‍ക്കും തന്‍റെ ആത്മവിശ്വാസം നശിപ്പിക്കുന്നതായി തോന്നാം. പലരും പല്ലുകളിലെ കറ കളയാനും മഞ്ഞ നിറം അകറ്റാനും ദന്ത ഡോക്ടറെയോ മറ്റ് മരുന്നുകളെയോ ആശ്രയിക്കാറുണ്ട്. എന്നാല്‍ പ്രകൃതിദത്തമായ ചില മാര്‍ഗങ്ങള്‍ വഴി പല്ലിലെ കറ കളയാന്‍ സാധിക്കും. 

പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികളിലൊന്നാണ് മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും.

Also Read: ചര്‍മ്മം ചെറുപ്പമാകാന്‍ വീട്ടില്‍ തയ്യാറാക്കാം ഈ ഫേസ് പാക്കുകള്‍...

Follow Us:
Download App:
  • android
  • ios