വളരെ ശ്രദ്ധയോടെ തന്നെ സംരക്ഷിക്കേണ്ട ഒന്നാണ് നഖങ്ങള്‍. കെെകളും കാലുകളും സംരക്ഷിക്കുന്നത് പോലെ തന്നെ നഖങ്ങളും സംരക്ഷിക്കുക. ത്വക്ക് രോഗങ്ങൾ മൂലവും ശരീരത്തിലെ ഇരുമ്പിന്റെ കുറവും നഖങ്ങൾ പെട്ടെന്ന് പൊട്ടുന്നതിന് കാരണമാകും. നഖങ്ങൾ ഭം​ഗിയുള്ളതായി സംരക്ഷിക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് എളുപ്പ വഴികൾ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

നഖങ്ങള്‍ ഒലീവ് ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നഖം ആരോഗ്യത്തോടെയിരിക്കാന്‍ വളരെ നല്ലതാണ്. രാത്രിയില്‍ ഒലീവ് ഓയിലിൽ നഖങ്ങള്‍ മുക്കി കുറച്ചുസമയം വയ്ക്കുന്നതും നഖം പെട്ടെന്ന് പൊട്ടാതിരിക്കാന്‍ സഹായിക്കും.

രണ്ട്... 

ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. നഖങ്ങള്‍ക്ക് തിളക്കമുള്ളതാകാൻ സഹായിക്കും.

നഖത്തിലെ നിറമാറ്റം അവഗണിക്കരുത്; ഈ രോഗമാകാം...

മൂന്ന്...

നഖങ്ങള്‍ ബലമുള്ളതാക്കാന്‍ ദിവസവും റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നഖത്തില്‍ പുരട്ടാവുന്നതാണ്. 10 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് പുരട്ടാവുന്നതാണ്.