Asianet News MalayalamAsianet News Malayalam

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്...

കൊറോണറി ധമനിയുടെയുള്ളില്‍ കൊഴുപ്പ് അടിയുന്നത് മൂലം ധമനികള്‍ പൂര്‍ണമായോ ഭാഗികമായോ അടയുകയും ഇതു വഴിയുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യുന്നതോടെയാണ് ഹൃദ്രോ​ഗങ്ങളുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

tips for reduce the risk of heart disease
Author
Trivandrum, First Published Aug 21, 2021, 8:35 PM IST

കൃത്രിമ ഭക്ഷണങ്ങൾ, വ്യായാമമില്ലായ്മ,സമ്മർ​ദ്ദം തുടങ്ങിയ കാരണങ്ങളാല്‍ ജീവിതശൈലി രോഗങ്ങൾ പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം കൂടി വരുന്നതായാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടയുന്നതാണ് ഹൃദയാഘാതം. മറ്റൊന്ന് പെട്ടെന്നുള്ള ഹൃദയസ്തംഭനം (sudden cardiac arrest ) ഹൃദയം തകരാറിലാവുകയും അപ്രതീക്ഷിതമായി ഹൃദയമിടിപ്പ് നിലയ്ക്കുകയും ചെയ്യുമ്പോൾ ഹൃദയാഘാതം ഹൃദയസ്തംഭനത്തിന് കാരണമാകുവെന്നും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.

നമ്മുടെ ജീവിതശൈലി ഹൃദയത്തിന്റെ രക്തചംക്രമണ സംവിധാനത്തെ തകരാറിലാക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും വിദ​ഗ്ധർ പറയുന്നു. കൊറോണറി ധമനിയുടെയുള്ളില്‍ കൊഴുപ്പ് അടിയുന്നത് മൂലം ധമനികള്‍ പൂര്‍ണമായോ ഭാഗികമായോ അടയുകയും ഇതു വഴിയുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യുന്നതോടെയാണ് ഹൃദ്രോ​ഗങ്ങളുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

രക്തയോട്ടം നിലക്കുന്നതോടെ ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ വരികയും ഹൃദയത്തിന്റെ മാംസപേശികള്‍ തകരാറിലാവുകയും ചെയ്യുന്നു. ഇതിനെ തുടർന്ന് വേദന അനുഭവപ്പെടുകയും ഹൃദയഭാഗത്ത് കനത്ത ഭാരം അനുഭവപ്പെടുകയും ശ്വാസത്തില്‍ കിതപ്പ്, അമിതമായി വിയര്‍ക്കല്‍, ശ്വാസ തടസം എന്നിവ എന്നിവ ഉണ്ടാകുന്നു. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

കൊഴുപ്പ് കൂടുതലുള്ള അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ധമനികളുടെ കാഠിന്യം വഷളാക്കുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. കൊഴുപ്പ് കൂടിയ ഭക്ഷണത്തിൽ അനാരോഗ്യകരമായ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. അതുവഴി ധമനികളിൽ കൂടുതൽ ഫാറ്റി ഫലകങ്ങൾ ഉണ്ടാകാമെന്ന് നാഷണൽ ഹെൽത്ത് സർവീസ് വ്യക്തമാക്കുന്നു.

കൂടുതൽ പോഷകഗുണമുള്ളതും സസ്യങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യമുള്ള ഹൃദയത്തിനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ രണ്ട് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

സസ്യ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയാഘാതം, മറ്റ് നിരവധി ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ഒരു പഠനത്തിൽ പറയുന്നു. പഴങ്ങളും പച്ചക്കറികളും,ധാന്യങ്ങൾ, പയർവർഗ്ഗങ്ങളും എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ​ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. 

'ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍'; പഠനം പറയുന്നു...


.
 

Follow Us:
Download App:
  • android
  • ios