Asianet News MalayalamAsianet News Malayalam

മുഖക്കുരു തടയാം, ചുളിവുകൾ അകറ്റാം; നാല് കാര്യങ്ങൾ ശ്രദ്ധിക്കാം

വരണ്ട ചർമ്മവും മുഖക്കുരുവുമാണ് പലരേയും അലട്ടുന്ന പ്രശ്നങ്ങൾ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചർമ്മത്തെ സംരക്ഷിക്കാനാകും. എന്തൊക്കെയാണ് ആ കാര്യങ്ങളെന്ന് അറിയാം...

tips for skin glow and healthy
Author
Trivandrum, First Published Oct 27, 2021, 1:48 PM IST

ചർമ്മ സംരക്ഷണത്തിനായി പലവഴികളും നോക്കുന്നവരാണല്ലോ നമ്മളിൽ പലരും. ചർമ്മത്തിലെ അഴുക്ക്,അധിക സെബം എന്നിവ ഇല്ലാതാക്കാൻ ശരിയായി രീതിയിൽ ചർമ്മം സംരക്ഷിക്കേണ്ടതുണ്ട്. വരണ്ട ചർമ്മവും മുഖക്കുരുവുമാണ് പലരേയും അലട്ടുന്ന പ്രശ്നങ്ങൾ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചർമ്മത്തെ സംരക്ഷിക്കാനാകും. എന്തൊക്കെയാണ് ആ കാര്യങ്ങളെന്ന് അറിയാം...

ഒന്ന്...

ശരിയായ ഭക്ഷണം ചർമ്മത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്നു. ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം ചർമ്മത്തെ തിളക്കമുള്ളതും ആരോ​ഗ്യമുള്ളതുമായി കാത്ത് സൂക്ഷിക്കുന്നു. ചർമ്മ സംരക്ഷണത്തിനായി 
പഴങ്ങൾ, പച്ച ഇലക്കറികൾ, ഒമേഗ -3 സമ്പന്നമായ സീഡ്സ്, അണ്ടിപ്പരിപ്പ് എന്നിവ ഭക്ഷണത്തിൽ ചേർക്കുക.

രണ്ട്....

വെള്ളം കുടിക്കുന്നത് ചർമ്മത്തെ സംരക്ഷിക്കുന്നു.ജലാംശം നിലനിർത്താനും ചർമ്മം വരണ്ടതാകാതിരിക്കാനും ധാരാളം വെളളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. വെള്ളം കുടിക്കുന്നത് ചർമ്മത്തിലേക്കുള്ള രക്തയോട്ടം വർധിക്കുന്നു. 

മൂന്ന്...

സൺസ്ക്രീൻ ഉപയോഗിക്കുന്നത് അവഗണിച്ചാൽ ചർമ്മത്തിന് അത് ദോഷം ചെയ്യും. ലാപ്‌ടോപ്പ്, മൊബൈൽ, മറ്റ് ഗാഡ്‌ജെറ്റുകൾ എന്നിവയ്‌ക്ക് മുന്നിൽ ധാരാളം സമയം ചിലവഴിക്കുന്നതിലൂടെ അവയിലെ ബ്ലൂ ലൈറ്റിൽനിന്നുളള അൾട്രാവയലറ്റ് വികിരണങ്ങൾ ചർമ്മത്തിലേൽക്കും. ഇത് ദോഷകരമാണ്. ചർമ്മത്തിന് അനുയോജ്യമായ സൺസ്ക്രീനാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.

നാല്...

പതിവായി ആവി കൊളളുന്നത് അഴുക്ക്, ബാക്ടീരിയ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു. അങ്ങനെ മുഖക്കുരു തടയുന്നു. കൂടാതെ, ചർമ്മത്തിന് തിളക്കം നൽകാനും സ്റ്റീം സഹായിക്കുന്നു. 

 

Follow Us:
Download App:
  • android
  • ios