Asianet News MalayalamAsianet News Malayalam

Weight Loss : വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ഡയറ്റും വ്യായാമവും അല്ലാതെ മറ്റ് എന്തൊക്കെ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് പോഷകാഹാര വിദഗ്ധയായ റുജുത ദിവേക്കർ ഇൻസ്റ്റ​​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. 

tips to help you lose weight
Author
Trivandrum, First Published Dec 4, 2021, 10:27 AM IST

അമിതവണ്ണം (over weight) ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. അമിതമായി കഴിക്കുന്ന ഭക്ഷണത്തിലൂടെ ലഭിച്ച അധിക കലോറി വ്യായാമങ്ങളിലൂടെയും മറ്റും ഉപയോഗപ്പെടുത്താതെ പോയാൽ അത് കൊഴുപ്പായി പരിവർത്തനപ്പെടുകയും ശരീരത്തിൽ തന്നെ അടിഞ്ഞ് കൂടുകയും ചെയ്യുന്നു. സ്വാഭാവികമായും വണ്ണവും വർധിക്കുകയും അത് അമിതവണ്ണമായി മാറുകയും ചെയ്യുന്നു. 

ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ഡയറ്റും വ്യായാമവും അല്ലാതെ മറ്റ് എന്തൊക്കെ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണമെന്ന് പോഷകാഹാര വിദഗ്ധയായ റുജുത ദിവേക്കർ ഇൻസ്റ്റ​​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. 

ഉച്ചയുറക്കം പ്രധാനമാണെന്ന് റുജുത പറയുന്നു. കാരണം, വളർച്ചാ ഹോർമോണുകളുടെ ഒപ്റ്റിമൽ ലെവലുകൾ ലഭിക്കാനും ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.  ഉച്ചയുറക്കം വെറും 20 മിനിറ്റായി പരിമിതപ്പെടുത്തുക, കൂടുതലല്ല, കുറവുമല്ല- അവർ പറഞ്ഞു.

നിലക്കടല, എള്ള്, ഉണങ്ങിയ തേങ്ങ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ ലഭ്യമായ അവശ്യ കൊഴുപ്പുകളുടെ ഉപഭോഗം വർദ്ധിപ്പിക്കുക. ഇവ പതിവ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവ കഴിക്കുന്നത് കഠിനമായ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും, ഇത് നിങ്ങൾ പ്രതീക്ഷിക്കുന്നതിലും നേരത്തെ ഫലം നൽകുമെന്നും അവർ പറയുന്നു.

Follow Us:
Download App:
  • android
  • ios