നടുവേദന എന്നത് പലരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ്. നടുവേദന ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. മിക്കവരും നടുവേദനയെ നിസാരമായി കാണാറാണ് പതിവ്. നടുവേദന നിയന്ത്രിക്കാൻ ലഘു വ്യായാമങ്ങൾ ചെയ്യാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്.

' പലരും നടുവേദന പുറത്ത് പറയാതെ കുറെ നാൾ കൊണ്ട് നടക്കും. വേദന കൂടുമ്പോഴാകും ഡോക്ടറെ കാണുക. നടുവേദന ദീർഘനേരം നീണ്ടുനിൽക്കുകയാണെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ് '  - മാക്സ് ഹോസ്പിറ്റലിലെ ഓർത്തോപെഡിക്, ജോയിന്റ് റീപ്ലേസ്‌മെന്റ് സീനിയർ കൺസൾട്ടന്റ് ഡോ. അഖിലേഷ് യാദവ് പറഞ്ഞു. 

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നത് നന്നാകും.  മാത്രമല്ല, ഇരിക്കുമ്പോൾ നട്ടെല്ല് നിവർത്തി ഇരിക്കാൻ ശ്രദ്ധിക്കുക. ശരിയായ രീതിയിൽ കിടക്കുന്നതും നടുവേദന വരുന്നത് തടയും.

രണ്ട്...

കൃത്യമായി വ്യായാമം ചെയ്യാത്തവരിൽ നടുവേദന കൂടുതലായി കാണാറുണ്ട്. വ്യായാമം ചെയ്യാതെ വരികയും ഭക്ഷണം ക്രമീകരിക്കാതെ വരികയും ചെയ്യുമ്പോൾ ശരീരഭാരം വർധിക്കും. ഇത് നടുവേദന ഉൾപ്പടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് നടുവേദന ഉള്ളവർ ദിവസവും ചിട്ടയായ വ്യായാമം ശീലിക്കേണ്ടതുണ്ട്.

മൂന്ന്...

കമ്പ്യൂട്ടറിന്റെ മുന്നിൽ അധികനേരം ഇരുന്ന് ജോലി ചെയ്യുന്നവർക്കാണ് നടുവേദന കൂടുതലായി കണ്ട് വരുന്നത്. നട്ടെല്ല് നിവർത്തി ഇരിക്കാൻ ശ്രമിക്കുന്നത് നടുവേദന കുറയ്ക്കാൻ സഹായിക്കും. ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റ് അൽപനേരം നടക്കുന്നത് നട്ടെല്ലിന്റെ ആയാസം കുറയ്ക്കും. 

കൊറോണ വൈറസ് തലച്ചോറിനെയും ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ​ഗവേഷകർ...