'സ്‌ട്രെസ്സ്' നിങ്ങളെ അലട്ടുന്നുണ്ടോ? കുറയ്ക്കാം ഈ മാര്‍ഗ്ഗങ്ങളിലൂടെ
സമ്മർദ്ദം അനുഭവിക്കുന്ന ആളുകൾ ശ്വസന വ്യായാമങ്ങൾ, യോഗ, തുറസ്സായ സ്ഥലങ്ങളിൽ നടത്തം തുടങ്ങിയവ പരിശീലിക്കണം. സമീകൃതാഹാരം കഴിക്കുക, പഞ്ചസാര, കഫീൻ എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രശ്നമാണ് സ്ട്രെസ്. ജോലിസംബന്ധമായോ വീട്ടിലെ കാര്യങ്ങളുമായി ബന്ധപ്പെട്ടോ സാമ്പത്തിക പ്രശ്നങ്ങൾ കാരണമോ 'സ്ട്രെസ്' അഥവാ മാനസിക സമ്മർദ്ദം പതിവായി വരുന്നവർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ പതിവായി ഇത്തരത്തിൽ സ്ട്രെസ് അനുഭവിക്കുന്നത് വിവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാം.
സ്ട്രെസ് മൂലം കോർട്ടിസോൾ എന്ന ഹോർമോൺ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതാണ് ഇതിന് കാരണമാകുന്നത്. കോർട്ടിസോൾ അധികമാകുമ്പോൾ മറ്റ് ചില മാറ്റങ്ങളും ശരീരത്തിൽ സംഭവിച്ചേക്കാം. ഈ മാറ്റങ്ങൾ മനുഷ്യ ശരീരത്തിന് അത്ര നല്ലതല്ല.
യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച 2022 ലെ ഒരു പഠനമനുസരിച്ച് ഉയർന്ന കോർട്ടിസോളിന്റെ അളവ് മാനസികാവസ്ഥയ്ക്ക് പുറമെ പ്രമേഹം, ശരീരഭാരം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ഒഴിവാക്കാൻ, സ്വാഭാവികമായും കോർട്ടിസോളിന്റെ അളവ് എങ്ങനെ കുറയ്ക്കാമെന്ന് മനസിലാക്കുകയാണ് വേണ്ടത്.
വൃക്കയുടെ മുകളിലുള്ള എൻഡോക്രൈൻ ഗ്രന്ഥികളായ അഡ്രീനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഹോർമോണാണ് കോർട്ടിസോൾ എന്ന് മുംബൈയിലെ ജസ്ലോക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ കൺസൾട്ടന്റ്-സൈക്കോളജിസ്റ്റ് ഡോ രുചി ജെയിൻ പറയുന്നു. മെറ്റബോളിസം ഉൾപ്പെടെ ശരീരത്തിലുടനീളം പ്രക്രിയകളെ നിയന്ത്രിക്കുന്ന ഒരു ഹോർമോണാണിത്. കോർട്ടിസോൾ വളരെക്കാലം ഉയർന്ന നിലയിൽ തുടരുമ്പോൾ അത് ശരീരത്തിന്റെ പ്രതിരോധ പ്രതികരണം കുറയ്ക്കും.
കോർട്ടിസോളിന്റെ അളവ് കൂടിയാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ...
ശരീരഭാരം വർദ്ധിക്കുന്നു
ഉയർന്ന രക്തസമ്മർദ്ദം
പർപ്പിൾ നിറത്തിൽ ചതവുകൾ, സ്ട്രെച്ച് മാർക്കുകൾ തുടങ്ങിയ ചർമ്മ മാറ്റങ്ങൾ
പേശി ബലഹീനത
മൂഡ് സ്വിംഗ്സ്
കോർട്ടിസോളിന്റെ അളവ് സ്വാഭാവികമായി എങ്ങനെ കുറയ്ക്കാം?
മിക്ക കേസുകളിലും മസ്തിഷ്കത്തിനും അഡ്രീനൽ ഗ്രന്ഥികൾക്കും സ്വന്തമായി കോർട്ടിസോളിനെ നിയന്ത്രിക്കാൻ കഴിയും. വിട്ടുമാറാത്ത സമ്മർദ്ദമുള്ള ആളുകൾക്ക് കോർട്ടിസോൾ കുറയ്ക്കാൻ സ്വാഭാവിക വഴികൾ പരീക്ഷിക്കാം...
സമ്മർദ്ദം അനുഭവിക്കുന്ന ആളുകൾ ശ്വസന വ്യായാമങ്ങൾ, യോഗ, തുറസ്സായ സ്ഥലങ്ങളിൽ നടത്തം തുടങ്ങിയവ പരിശീലിക്കണം. സമീകൃതാഹാരം കഴിക്കുക, പഞ്ചസാര, കഫീൻ എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
ധാരാളം വെള്ളം കുടിക്കുന്നതും കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ കഴിക്കുക. വെളുത്തുള്ളി, വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ അല്ലെങ്കിൽ ഗ്രീൻ ടീ, പ്രോബയോട്ടിക് ഭക്ഷണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നല്ല ഉറക്കത്തിന്റെ അഭാവം രക്തപ്രവാഹത്തിലെ കോർട്ടിസോളിന്റെ അളവിനെ ബാധിക്കും. ദൈർഘ്യമേറിയതും മികച്ചതുമായ ഉറക്കം ലഭിക്കാൻ നല്ല ഉറക്കസമയം പിന്തുടരുക. ശാരീരികമായി സജീവമായിരിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. അത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും.
ഈ നട്സ് ദിവസവും കഴിക്കൂ, മുഖകാന്തി കൂട്ടാം