ഇടയ്ക്കിടെ ഏതെങ്കിലും കാരണം മൂലമോ, അല്ലെങ്കില്‍ തിരിച്ചറിയാൻ സാധിക്കാത്ത കാരണങ്ങള്‍ മൂലമോ മാനസികാവസ്ഥ മോശമാകുന്ന/ മൂഡ് ഓഫ് ആകുന്ന പ്രകൃതക്കാരാണോ നിങ്ങള്‍? എങ്കില്‍ ഈ പ്രശ്നം ഒരു പരിധി വരെയെങ്കിലും പരിഹരിക്കാൻ ഇക്കാര്യങ്ങളൊന്ന് ചെയ്തുനോക്കൂ...
മത്സരാധിഷ്ഠിതമായ ഇന്നിന്‍റെ ലോകത്ത് ഉത്കണ്ഠ, സ്ട്രെസ്, വിഷാദം പോലെ പല മാനസികാരോഗ്യപ്രശ്നങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പഠനം, ജോലി, സാമ്പത്തിക കാര്യങ്ങള്‍, സാമൂഹികമായ കാര്യങ്ങള്‍ എന്നിങ്ങനെ പലകും മനുഷ്യരെ പ്രതികൂലമായി ബാധിക്കാം.
എന്തായാലും ഇടയ്ക്കിടെ ഏതെങ്കിലും കാരണം മൂലമോ, അല്ലെങ്കില്‍ തിരിച്ചറിയാൻ സാധിക്കാത്ത കാരണങ്ങള്‍ മൂലമോ മാനസികാവസ്ഥ മോശമാകുന്ന/ മൂഡ് ഓഫ് ആകുന്ന പ്രകൃതക്കാരാണോ നിങ്ങള്‍? എങ്കില്‍ ഈ പ്രശ്നം ഒരു പരിധി വരെയെങ്കിലും പരിഹരിക്കാൻ ഇക്കാര്യങ്ങളൊന്ന് ചെയ്തുനോക്കൂ...
ഒന്ന്...
എപ്പോഴും അടച്ചിട്ട മുറികള്‍ക്കുള്ളിലോ കെട്ടിടങ്ങള്‍ക്കുള്ളിലോ തന്നെ തുടരാതെ ഇടയ്ക്ക് പുറത്തിറങ്ങുകയും അല്‍പം പച്ചപ്പും ശാന്തതയും അനുഭവിക്കാൻ കഴിയുന്നിടങ്ങളില്‍ സമയം ചെലവിടുകയും ചെയ്യുക. ഇത് വലിയ മാറ്റം തന്നെ നിങ്ങളുടെ മാനസികാരോഗ്യത്തില്‍ കൊണ്ടുവരും.
രണ്ട്...
ഇനി, നിങ്ങള്‍ സ്ഥിരമായി താമസിക്കുന്നയിടം- അത് വാടകയ്ക്കുള്ള ഇടമാണെങ്കില്‍ കൂടിയും അവിടെ ഭംഗിയുള്ളതും അടുക്കും വൃത്തിയുള്ളതുമാക്കിയും സൂക്ഷിക്കുക. ഇതും മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നൊരു ഘടകം തന്നെയാണ്.
മൂന്ന്...
നമുക്ക് ആരോഗ്യകരമാകുന്ന- ഗുണകരമാകുന്ന സൗഹൃദങ്ങളും ബന്ധങ്ങളും എപ്പോഴും കൂടെ കൊണ്ടുപോകാൻ ശ്രമിക്കുക. ഉള്‍വലിഞ്ഞിരിക്കുന്നത് തീര്‍ച്ചയായും മാനസികാരോഗ്യത്തിന് മോശമേ ആകൂ.
നാല്...
കായികാധ്വാനം ശീലമാക്കുക. വ്യായാമം, യോഗ, നടത്തം, നീന്തല്‍ മറ്റ് കായിക വിനോദങ്ങള്‍ എന്തും ചെയ്യണം. ഇത് ശരീരത്തിന് മാത്രമല്ല- മനസിനും ഏറെ ഗുണകരമാണെന്ന് മനസിലാക്കുക. ഒപ്പം തന്നെ നമുക്ക് സന്തോഷം നല്‍കുന്ന ക്രിയാത്മകമായ കാര്യങ്ങളിലും മുഴുകണം. എഴുത്ത്, വായന, വര, ഗാര്‍ഡനിംഗ്, മാര്‍ഷ്യല്‍ ആര്‍ട്സ് എന്നിങ്ങനെ എന്തുമാകാം ഇത്.
അഞ്ച്...
നമ്മുടെ ജോലിയെ നമുക്ക് ചെയ്യാനാകുന്ന വിധത്തില്‍ ഷെഡ്യൂള്‍ ചെയ്ത് അലസരാകാതെ റിലാക്സ്ഡ് ആയി അത് ചെയ്തുതീര്‍ക്കാൻ ശ്രമിക്കുക. നമ്മളെക്കൊണ്ട് സാധിക്കാത്ത ഗോളുകള്‍ സെറ്റ് ചെയ്യാതിരിക്കുക. കാരണം ഇതുണ്ടാക്കുന്ന സ്ട്രെസ് ചെയ്യാൻ സാധിക്കുന്ന ജോലിയെ കൂടി ബാധിക്കാം.
ആറ്...
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. കഴിയുന്നതും വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുക. അല്ലെങ്കില്‍ സ്വയം പാകം ചെയ്ത് കഴിക്കുക. സീസണല്‍ ആയി കിട്ടുന്ന പച്ചക്കറികള്‍- പഴങ്ങളെല്ലാം നിര്‍ബന്ധമായും കഴിക്കണം. ഭക്ഷണം വലിയ രീതിയില്‍ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്.
ഏഴ്...
ചെയ്യുന്ന കാര്യങ്ങളില്‍ മടുപ്പ് തോന്നാതിരിക്കാനും ഏകാഗ്രത നഷ്ടപ്പെടാതിരിക്കാനും 'മൈൻഡ്ഫുള്‍നെസ്' പരിശീലിക്കുക. ഒപ്പം തന്നെ നമുക്ക് കിട്ടുന്ന, ചെറിയ നേട്ടങ്ങളെ വരെ മനസ് കൊണ്ട് വലുതായി സ്വീകരിക്കുക. 'ഗ്രാറ്റിറ്റ്യൂഡ്' എന്ന ഈ കാഴ്ചപ്പാട് ജീവിതത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. നെഗറ്റീവായ ചിന്തകള്‍ കുറയ്ക്കാൻ- ഇല്ലാതാക്കാൻ വരെ ഈ സമീപനം നിങ്ങളെ സഹായിക്കും.
Also Read:- 'വിദ്യാര്‍ത്ഥികള്‍ അധികനേരം സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത്...'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
