Asianet News MalayalamAsianet News Malayalam

വേനൽക്കാലത്തെ മൈഗ്രേയ്ന്‍ പ്രശ്നം മറികടക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

വേനൽക്കാല തലവേദനയ്ക്ക് പിന്നിലെ പ്രധാന കാരണം താപനില ഉയരുന്നതാണെന്നും  ഡോ. സുധീർ കുമാർ പറഞ്ഞു. നിർജ്ജലീകരണം യഥാർത്ഥത്തിൽ മൈഗ്രെയിനുകൾക്ക് കാരണമാകും. അതിശക്തമായ ചൂട് നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. 

tips to overcome the summer migraine problem
Author
First Published Mar 21, 2024, 1:17 PM IST

മൈഗ്രെയ്ൻ പ്രശ്നം പലരേയും അലട്ടുന്ന ഒന്നാണ്. വേനൽക്കാലത്ത് മൈഗ്രെയ്ൻ ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വേനൽക്കാലത്താണ് മൈഗ്രെയ്ൻ കൂടുതൽ വഷളാകുന്നത്. ആശുപത്രിയിൽ മൈഗ്രെയ്ൻ ബാധിച്ച് ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം കൂടിവരുന്നതായി ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ പറഞ്ഞു.

വേനൽക്കാല തലവേദനയ്ക്ക് പിന്നിലെ പ്രധാന കാരണം താപനില ഉയരുന്നതാണെന്നും  ഡോ. സുധീർ കുമാർ പറഞ്ഞു. നിർജ്ജലീകരണം യഥാർത്ഥത്തിൽ മൈഗ്രെയിനുകൾക്ക് കാരണമാകും. അതിശക്തമായ ചൂട് നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം. ആശ്വാസത്തിനായി നിങ്ങൾ ഗുളിക കഴിക്കുന്നതിന് മുൻപ് ശരീരത്തിൽ നന്നായി ജലാംശം ഉണ്ടെന്ന് ഉറപ്പാക്കുക. ധാരാളം വെള്ളം കുടിക്കുക. ഇലക്ട്രോലൈറ്റുകളുടെ നഷ്ടം ഒഴിവാക്കാൻ നാരങ്ങാവെള്ളത്തിൽ ഉപ്പ് ചേർക്കുക.

കാർബണേറ്റഡ് ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, അല്ലെങ്കിൽ കാപ്പി എന്നിവയി മൈഗ്രെയ്ൻ വർദ്ധിപ്പിക്കും.
ചില വ്യക്തികൾക്ക് വേനൽക്കാലത്ത് മൈഗ്രെയ്ൻ വർധിക്കുന്നു. ഇത് പ്രാഥമികമായി ഉയർന്ന താപനില, ഈർപ്പം, പകൽ വെയിൽ കൊള്ളുന്നത് തുടങ്ങിയ ഘടകങ്ങൾ മൂലമാണ്.

കഫീൻ ചില ആളുകളിൽ മൈഗ്രെയിനുകൾ വഷളാക്കും. ഒരുപക്ഷേ മൈഗ്രെയിനുകളിൽ നേരിട്ടുള്ള സ്വാധീനവും കഫീൻ അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന നേരിയ നിർജ്ജലീകരണവും കാരണവും തലവേദന ഉണ്ടാകാം.

സൺസ്‌ക്രീൻ ലോഷനുകളിലോ കീടനാശിനികളിലോ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കൾ അവയുടെ ശക്തമായ സുഗന്ധം കാരണം മൈഗ്രെയ്ൻ ബാധിതരിൽ തലവേദനയുണ്ടാക്കുമെന്ന് ഡോക്ടർമാർ പറയുന്നു.

ഉയർന്ന ഊഷ്മാവ് വായുവിൻ്റെ ഗുണനിലവാരം മോശമാക്കുകയും, മലിനീകരണവും അലർജിയും വർദ്ധിക്കുന്നതിലേക്ക് നയിക്കുന്നു. ചിലർക്ക്, ഈ അന്തരീക്ഷ വ്യതിയാനം സൈനസ് തലവേദനയ്ക്ക് കാരണമാകാം അല്ലെങ്കിൽ മൈഗ്രെയ്ൻ അവസ്ഥകൾ വർദ്ധിപ്പിക്കുന്നതായി ഡോ. സുധീർ കുമാർ പറഞ്ഞു.

മെെ​ഗ്രേയ്ൻ സാധ്യത കുറയ്ക്കാൻ ചെയ്യേണ്ടത്...

ചില ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുക
കൃത്യസമയത്ത് ഉറങ്ങുക
യോഗ പോലുള്ളല പരിശീലിക്കുക
ജലാംശം നിലനിർത്തുകയും ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുകയും ചെയ്യുക
കഫീൻ കഴിക്കുന്നത് ക്രമേണ കുറയ്ക്കുക.

ജങ്ക് ഫു‍ഡിനോടുള്ള ആസക്തി കുറയ്ക്കാൻ ഇതാ ചില വഴികൾ
 

Follow Us:
Download App:
  • android
  • ios