Asianet News MalayalamAsianet News Malayalam

ജങ്ക് ഫു‍ഡിനോടുള്ള ആസക്തി കുറയ്ക്കാൻ ഇതാ ചില വഴികൾ

ജങ്ക് ഫുഡ് തുടർച്ചയായി നിയന്ത്രണമില്ലാതെ കഴിക്കുന്നത് അമിതവണ്ണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും, ടൈപ്പ് 2 പ്രമേഹത്തിനും, കരൾ രോഗത്തിനും ചില അർബുദങ്ങൾക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ജങ്ക് ഫുഡിന്റെ ഉപയോ​ഗം ഒഴിവാക്കുകയും പകരം ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുകയോ ചെയ്യുക. 

tips to reduce your cravings for junk food
Author
First Published Mar 21, 2024, 11:46 AM IST

ഭക്ഷണത്തിനോടുള്ള അമിതമായ കൊതി അല്ലെങ്കിൽ ആസക്തി വളരെ സാധാരണമാണ്. ചില ഭക്ഷണ വിഭവങ്ങളോട് പ്രത്യേക താൽപര്യമാകും. ജങ്ക് ഫുഡിനോട് ചിലർക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് അമിത താൽപര്യം ഉണ്ടാകും. പിസ്സ, ബർഗർ, ഫ്രഞ്ച് ഫ്രൈസ്,  ഫ്രൈഡ് ചിക്കൻ, സോഡ തുടങ്ങിയവ എത്ര കഴിച്ചാലും ചിലർക്ക് മതിവരില്ല.  തീർച്ചയായും അവ കഴിക്കാൻ രുചികരമാണെന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ ഇവ ശരീരത്തിന് ദോശകരമാണെന്ന കാര്യം പലരും അറിയാതെ പോകുന്നു.

ജങ്ക് ഫുഡ് തുടർച്ചയായി നിയന്ത്രണമില്ലാതെ കഴിക്കുന്നത് അമിതവണ്ണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും, ടൈപ്പ് 2 പ്രമേഹത്തിനും, കരൾ രോഗത്തിനും ചില അർബുദങ്ങൾക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ജങ്ക് ഫുഡിന്റെ ഉപയോ​ഗം ഒഴിവാക്കുകയും പകരം ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുകയോ ചെയ്യുക. 

ജങ്ക് ഫു‍ഡിനോടുള്ള ആസക്തി എങ്ങനെ കുറയ്ക്കാം?.

ഒന്ന്...

ക്യത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പ്രാതലും ഉച്ചഭക്ഷണവുമെല്ലാം ക്യത്യസമയത്ത് തന്നെ കഴിക്കുക. എന്നാൽ, അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള അനാവശ്യ ആസക്തി തടയാൻ പട്ടിണി കിടക്കരുത്. ആരോഗ്യകരമായ ഭക്ഷണം അവശ്യ പോഷകങ്ങൾ നൽകുക ചെയ്യും.

രണ്ട്...

ധാരാളം വെള്ളം കുടിക്കുക എന്നുള്ളതാണ് മറ്റൊരു കാര്യം. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ആസക്തി കുറയ്ക്കാനും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും.

മൂന്ന്...

ഉറക്കക്കുറവ് ശരീരത്തിൻ്റെ പ്രവർത്തനത്തെ ഒന്നിലധികം തരത്തിൽ തടസ്സപ്പെടുത്തുന്നു. മോശം ഉറക്കം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് ഭക്ഷണ ആസക്തി വർദ്ധിപ്പിക്കും.

നാല്....

വിശപ്പ് കുറയ്ക്കാൻ പ്രോട്ടീൻ സഹായിക്കുന്നു. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് അമിത വിശപ്പ് കുറയ്ക്കുന്നതിനും ​സഹായകമാണ്.

ദഹനപ്രശ്നങ്ങൾ അകറ്റും, പ്രതിരോധശേഷി കൂട്ടും ; പെരുംജീരക വെള്ളത്തിന്റെ മറ്റ് അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

 

Follow Us:
Download App:
  • android
  • ios