Asianet News MalayalamAsianet News Malayalam

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചെയ്യേണ്ട 7 കാര്യങ്ങളിതാ...

ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്ന ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് വർധിപ്പിക്കുന്നതിനുള്ള അപകടസാധ്യത തടയാൻ എണ്ണയുടെ ഉപയോ​ഗം കുറയ്ക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

tips to reduce heart attack risk
Author
First Published Aug 28, 2024, 9:54 PM IST | Last Updated Aug 28, 2024, 10:14 PM IST

അലസമായ ജീവിതശൈലിയും റെഡി ടു ഈറ്റ് ഭക്ഷണങ്ങളുടെ വർദ്ധിച്ച പ്രവണതയും കാരണം ഇന്ത്യയിൽ ഹൃദ്രോഗികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടർന്നാൽ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയാരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങളിതാ...

സമീകൃതാഹാരം

ഹൃദയത്തെ സംരക്ഷിക്കുന്നതിന്  ധാന്യങ്ങളും പ്രോട്ടീനുകളും അടങ്ങിയ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക. ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കൂട്ടുന്നതിനാൽ ജങ്ക് അല്ലെങ്കിൽ സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നത് പരിമിതപ്പെടുത്തുക.

എണ്ണയുടെ ഉപയോ​ഗം

ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്ന ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് വർധിപ്പിക്കുന്നതിനുള്ള അപകടസാധ്യത തടയാൻ എണ്ണയുടെ ഉപയോ​ഗം കുറയ്ക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

ഉപ്പിന്റെ ഉപയോ​ഗം

ഉയർന്ന ഉപ്പ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്നു. ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ സോഡിയം കഴിക്കുന്നത് കുറയ്ക്കുന്നത് നല്ലതാണ്.

കലോറി പ്രധാനം

ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ നിയന്ത്രിത ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണങ്ങളിൽ‌ എത്ര കലോറി ഉണ്ടെന്ന് മനസിലാക്കി കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. 

സംസ്കരിച്ച ഭക്ഷണം

ജങ്ക് ഫുഡ് അല്ലെങ്കിൽ സംസ്കരിച്ച ഭക്ഷണം കഴിക്കുന്നത് പരിമിതപ്പെടുത്തണം. അവ ചീത്ത കൊളസ്‌ട്രോളിൻ്റെ അളവിലേക്കോ ട്രാൻസ് ഫാറ്റ് കൂട്ടുന്നതിനോ ഇടയാക്കും. 

ഉറക്കം പ്രധാനം

ഉറക്കക്കുറവ് ഹൃദ്രോ​ഗ സാധ്യത കൂട്ടുന്നു. മുതിർന്നവർ ഒരു ദിവസം 7-8 മണിക്കൂറും കുട്ടികൾ 8-9 മണിക്കൂറും ഉറങ്ങേണ്ടത് പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. സ്ഥിരമായി ആറ് മണിക്കൂറിൽ കുറച്ച് ഉറങ്ങുന്നവരിൽ ഹൃദയാഘാതം, ഹൃദയധമനിയിൽ ബ്ലോക്ക് എന്നീ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും വിദ​ഗ്ധർ പറയുന്നു. 

മദ്യപാനം 

മദ്യപാനം പൂർണമായി ഉപേക്ഷിക്കാനാകുന്നില്ലെങ്കിൽപ്പോലും നന്നായി നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. മദ്യപാനം അമിതമായാൽ, രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്..

എല്ലുകളെ ബലമുള്ളതാക്കും, പ്രതിരോധശേഷി കൂട്ടും ; അറിയാം റാ​ഗിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ
 

Latest Videos
Follow Us:
Download App:
  • android
  • ios