ഇടയ്ക്കിടയ്ക്ക് മുഖം ക്ലെന്‍സ് ചെയ്യുന്നതും സ്‌ക്രബ് ചെയ്ത് മോയ്‌സ്ച്വറൈസര്‍ പുരട്ടുന്നതും നല്ലതാണ്. അതുപോലെ, ആഹാര കാര്യത്തിലും കുറച്ച് ശ്രദ്ധ നല്‍കുന്നത് നല്ലതാണ്. 

മുഖക്കുരു പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടാണ് മുഖക്കുരു ഉണ്ടാകാറുള്ളത്. മുഖക്കുരു വന്ന് കഴിയുമ്പോൾ മുഖത്ത് അതിന്റെ പാടുകൾ അവശേഷിപ്പിക്കുന്നു. പലരും മുഖക്കുരു ഒന്ന് മാറിക്കിട്ടാനായി പല വഴികളും നോക്കാറുണ്ട്. മുഖക്കുരുവിന്റെ പാടുകൾ മാറാൻ ചെയ്യേ‌ണ്ട ചില കാര്യങ്ങൾ...

ഒന്ന്...

ഇടയ്ക്കിടയ്ക്ക് മുഖം ക്ലെന്‍സ് ചെയ്യുന്നതും സ്‌ക്രബ് ചെയ്ത് മോയ്‌സ്ച്വറൈസര്‍ പുരട്ടുന്നതും നല്ലതാണ്. അതുപോലെ, ആഹാര കാര്യത്തിലും കുറച്ച് ശ്രദ്ധ നല്‍കുന്നത് നല്ലതാണ്.

രണ്ട്...

പഴങ്ങൾ‌, പച്ചക്കറികള്‍ കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. അതുപോലെ, നന്നായി എരിവ്, ഉപ്പ് എന്നിവ ആഹാരത്തില്‍ നിന്നും ഒഴിവാക്കുക. എണ്ണമയമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.

മൂന്ന്...

അൽപം തെെരും മഞ്ഞളും കൊണ്ടുള്ള ഫേസ് പാക്ക് മുഖത്തിടുന്നത് മുഖക്കുരുവിന്റെ പാടുകൾ മാറാൻ‌ ​ഗുണം ചെയ്യും. ചർമ്മത്തിലെ കറുത്ത പാടുകൾ കുറയ്ക്കാനും പിഗ്മെൻ്റേഷൻ കുറയ്ക്കാനും ഇത് സഹായിക്കും. പതിവായി തൈര് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിൻ്റെ നിറം നൽകാനും സഹായിക്കും. 

നാല്...

ചര്‍മ്മം വളരെയധികം മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്തുന്നതിനും മുഖത്ത് കറുത്തപാടുകളും കുരുക്കളും കുറയ്ക്കുന്നതിനും കറ്റാര്‍വാഴ വളരെ നല്ലതാണ്. ഇതിനായി കറ്റാര്‍വാഴ ജെല്‍ എടുത്ത് ദിവസത്തില്‍ മൂന്ന് നേരം വീതം മുഖത്ത് പുരട്ടാവുന്നതാണ്. 

അഞ്ച്...

മുഖത്തെ പാടുകൾ ഇല്ലാതാക്കി തിളക്കവും മൃദുത്വവും നൽകാൻ കടലമാവ് വളരെയധികം സഹായിക്കും. ചർമ്മത്തിലെ അമിത എണ്ണമയം ഇല്ലാതാക്കാൻ കടലമാവ് വളരെയധികം സഹായിക്കും. കടലമാവും പാൽപ്പാടയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

ഗർഭകാലത്തെ വിളർച്ച ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ അറിയാം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews