Asianet News MalayalamAsianet News Malayalam

ഈ അഞ്ച് കാര്യങ്ങൾ കുട്ടികളിലെ മലബന്ധം അകറ്റാൻ സഹായിക്കും

ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങൾ നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇത് കുട്ടികളില്‍ മലബന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. ഭക്ഷണത്തിൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് മലബന്ധം ലഘൂകരിക്കാൻ സഹായിക്കും. ആപ്പിൾ, പിയർ, സരസഫലങ്ങൾ, ബ്രോക്കോളി, കാരറ്റ്, ചീര തുടങ്ങിയവ നൽകുക. 
 

tips to rid of constipation in children
Author
First Published Feb 6, 2024, 8:04 PM IST

കുട്ടികളിലെ മലബന്ധം ഒരു സാധാരണ പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് മലബന്ധ പ്രശ്നം ഉണ്ടാകാം.
ആഴ്ച്ചയിൽ വെറും മൂന്ന് ദിവസം മാത്രം വയറ്റിൽ നിന്നും പോകുന്നത് കുട്ടികളിൽ മലബന്ധം ഉണ്ട് എന്നതിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്. സമയമെടുത്ത് മലം പോകുന്ന സമയത്ത് കുട്ടികൾക്ക് വേദന അനുഭവപ്പെടും. കൂടാതെ, നല്ലപോലെ വയറുവേദനിക്കാനും ആരംഭിക്കും. കുട്ടികളിൽ മലബന്ധ പ്രശ്നം അകറ്റുന്നതിന് രക്ഷിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ...

ഒന്ന്...

ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇത് കുട്ടികളിൽ മലബന്ധം ഇല്ലാതാക്കാൻ സഹായിക്കും. ഭക്ഷണത്തിൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് മലബന്ധം ലഘൂകരിക്കാൻ സഹായിക്കും. ആപ്പിൾ, പിയർ, സരസഫലങ്ങൾ, ബ്രോക്കോളി, കാരറ്റ്, ചീര തുടങ്ങിയവ നൽകുക. 

രണ്ട്...

കുട്ടികളിലെ മലബന്ധം ഫലപ്രദമായി ഇല്ലാതാക്കാൻ കഴിയുന്ന പ്രകൃതിദത്ത മാർ​ഗമാണ് ഉണക്ക മുന്തിരി വെള്ളം. ഇതിൽ സോർബിറ്റോൾ, പ്രകൃതിദത്ത പോഷകഗുണങ്ങളുള്ള പഞ്ചസാര ആൽക്കഹോൾ, അതുപോലെ നാരുകളും ദഹനത്തെ സഹായിക്കുന്ന മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ദിവസവും വെറും വയറ്റിൽ ഉണക്ക മുന്തിരി വെള്ളം നൽകുന്നത് മലബന്ധം മാത്രമല്ല വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നു.

മൂന്ന്...

ഫ്ളാക്സ് സീഡുകളും ചിയ വിത്തുകളും നാരുകളാൽ സമ്പുഷ്ടമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളും ഫ്ളാക്സ് സീഡിൽ അടങ്ങിയിട്ടുണ്ട്. ഫ്ളാക്സ് സീഡ് സ്മൂത്തിയിലോ സാലഡിലോ ചേർത്ത് കഴിക്കാവുന്നതാണ്.

നാല്...

ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നത് പോലെതന്നെ കുട്ടിയ്ക്ക് നന്നായി വെള്ളം കൊടുക്കാനും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇത് മലബന്ധ പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്നു.

അഞ്ച്...

പതിവായി വ്യായാമം ചെയ്യുന്നത് കുട്ടികളിൽ മലബന്ധം തടയാൻ സഹായിക്കും. ഓട്ടം, ‌‌നൃത്തം ചെയ്യുക അല്ലെങ്കിൽ ഔട്ട്ഡോർ ഗെയിമുകൾ കളിക്കുക തുടങ്ങിയ‌വ കുട്ടികളെ കൊണ്ട് ശീലിപ്പിക്കുക. 

കരളിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?

 


 

Latest Videos
Follow Us:
Download App:
  • android
  • ios