സൗന്ദര്യ സംരക്ഷണത്തിന് തക്കാളി നല്ലതാണെന്ന കാര്യം പലർക്കും അറിയില്ല. മുഖത്തെ കരുവാളിപ്പ്, ചുളിവുകൾ, ഇരുണ്ട നിറം, മുഖക്കുരുവിന്റെ പാട് ഇങ്ങനെ തുടങ്ങി എന്ത് സ്കിൻ പ്രശ്നങ്ങൾക്കും തക്കാളി വളരെ നല്ലതാണ്. മുഖസൗന്ദര്യത്തിന് തക്കാളി ഏതെല്ലാം രീതിയിൽ ഉപയോ​ഗിക്കാമെന്ന് നോക്കാം...

ഒന്ന്...

ചര്‍മ്മത്തിന്റെ തിളക്കം കൂട്ടാന്‍ തക്കാളിയുടെ നീര് മുഖത്ത് പുരട്ടി മസാജ് ചെയ്യുക. 15 മിനിട്ട് കഴിഞ്ഞ്  തണുത്ത വെള്ളം ഉപയോഗിച്ച് കഴുകികളയാം.

രണ്ട്...

നന്നായി പഴുത്ത ഒരു തക്കാളിയുടെ നീരും രണ്ട് ടീസ്പൂണ്‍ നാരങ്ങാനീരും തൈരും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം ഇത് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ ചെറുചൂടുവെള്ളത്തില്‍ കഴുകി കഴയുക.

 

 

നാല്...

തക്കാളി നീരും ഓറഞ്ച് നീരും സമം ചേര്‍ത്ത് അരിപ്പൊടിയില്‍ മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാന്‍ ഏറെ നല്ലതാണ്.

അഞ്ച്....

തക്കാളി നീരിൽ അൽപം കറ്റാർവാഴ ജെൽ ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം മുഖത്തിടുക.  ശേഷം 15 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഇടാവുന്നതാണ്.