Asianet News MalayalamAsianet News Malayalam

Tomato Flu : തക്കാളിപ്പനി എങ്ങനെ നേരിടാം; പ്രതിരോധ മാർഗങ്ങൾ നിർദേശിച്ച് കേന്ദ്രം

തക്കാളിപ്പനി അഥവാ എച്ച്എഫ്എംഡി ഹാൻഡ് ഫൂട് മൗത്ത് ഡിസീസ് (എച്ച്‌എഫ്‌എംഡി) എന്ന തക്കാളിപ്പനി കുട്ടികളിലാണ് കൂടുതലും കണ്ടുവരുന്നത്. തക്കാളിപ്പനി വന്നാൽ കുട്ടികളുടെ കൈകാലുകളിലും വായ്‌ക്കകത്തും ചെറുകുമിളകൾ പ്രത്യക്ഷപ്പെടും.

Tomato Flu central government suggested preventive measures
Author
Delhi, First Published Aug 23, 2022, 11:04 PM IST

ദില്ലി: കേരളത്തിനും തമിഴ്നാടിനും പുറമെ ഒഡീഷയിലും ഹരിയാനയിലും തക്കാളിപ്പനി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പ്രതിരോധ മാർഗങ്ങൾ നിർദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള മാർഗനിർദേശങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.

തക്കാളിപ്പനി അഥവാ എച്ച്എഫ്എംഡി ഹാൻഡ് ഫൂട് മൗത്ത് ഡിസീസ് (എച്ച്‌എഫ്‌എംഡി) എന്ന തക്കാളിപ്പനി കുട്ടികളിലാണ് കൂടുതലും കണ്ടുവരുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും രോഗം ബാധിച്ചവരുമായി ഇടപഴകുന്നതും രോഗബാധയ്ക്ക് കാരണമാണ്. തക്കാളിപ്പനി വന്നാൽ കുട്ടികളുടെ കൈകാലുകളിലും വായ്‌ക്കകത്തും ചെറുകുമിളകൾ പ്രത്യക്ഷപ്പെടും.

വായിലെ തൊലി പോവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന രോഗം തനിയെ മാറാറുണ്ടെങ്കിലും ഹൃദയവാൽവുകളിലെ തകരാറ്, അപസ്മാരം, വൃക്കരോഗങ്ങൾ എന്നിവ ഉണ്ടായിട്ടുള്ള കുട്ടികളെ തക്കാളിപ്പനി സാരമായി ബാധിച്ചേക്കാം. രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സേവനം തേടണം.
തക്കാളിപ്പനി കൂടുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നല്ല ശുചിത്വം പാലിക്കുക എന്നതാണ് ഈ രോ​ഗത്തിൽ നിന്ന് രക്ഷനേടാനുള്ള പ്രധാനമാർ​ഗം.

Also Read: തക്കാളിപ്പനിക്ക് കൊവിഡ് 19, മങ്കിപോക്സ്, ഡെങ്കിപ്പനി എന്നിവയുമായി ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം

രോഗ ലക്ഷണങ്ങൾ 

  • ശരീരത്തിൽ തക്കാളി പോലുള്ള തടിപ്പ് പനി
  • ചൊറിച്ചിൽ
  • തൊണ്ട വേദന 
  • സന്ധിവേദന
  • ക്ഷീണം 
  • ശരീര വേദന

മുൻകരുതലുകൾ

  • രോഗം ബാധിച്ചവരുമായി സമ്പർക്കം ഒഴിവാക്കുക
  • രോഗത്തെക്കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തുക
  • വ്യക്തി ശുചിത്വം പാലിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക 
  • ആവശ്യത്തിന് വെള്ളവും പോഷകാഹാരവും കഴിക്കുന്നുവെന്ന് ഉറപ്പാക്കുക
  • ശരീരം വൃത്തിയാക്കാൻ ചൂടുവെള്ളം ഉപയോഗിക്കുക
  • ശരീരത്തിലെ തടിപ്പുകൾ തൊട്ട് നോക്കാതിരിക്കുക, തൊട്ടയുടൻ കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക

പരിശോധന എങ്ങനെ ?

  • ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയാൽ  48 മണിക്കൂറിനുള്ളിൽ സാമ്പിൾ പരിശോധനയ്ക്ക് അയക്കണം
  • ആർ ടി പി സി ആർ  ഉൾപ്പടെ മൂന്ന് തരം പരിശോധനകൾ സാധ്യം.
Follow Us:
Download App:
  • android
  • ios