സ്തനങ്ങളിൽ കാണപ്പെടുന്ന എല്ലാ മുഴകളും സ്തനാർബുദത്തിന്റെ ലക്ഷണമായി കാണാൻ കഴിയില്ല. എന്നിരുന്നാൽ തന്നെയും സ്വയം പരിശോധനയിൽ ഇത്തരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധിക്കുക. 

സ്ത്രീകൾക്കിടയിൽ കൂടുതലായി കാണപ്പെടുന്ന ക്യാൻസർ ആണ് സ്തനാർബുദം (breast cancer). ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ലോകത്താകമാനമുള്ള കണക്കുകൾ പരിശോധിച്ചാൽ ക്യാൻസർ രോഗികളിൽ ശ്വാസകോശാർബുദം കഴിഞ്ഞാൽ രണ്ടാം സ്ഥാനം സ്തനാർബുദത്തിനാണ്. 

കോശങ്ങൾ നിയന്ത്രണാതീതമായി പെരുകുകയും ഒന്നോ രണ്ടോ സ്തനങ്ങളിലോ ആരംഭിച്ച് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന ക്യാൻസറാണ് സ്തനാർബുദം. സ്തനങ്ങളിൽ കാണപ്പെടുന്ന എല്ലാ മുഴകളും സ്തനാർബുദത്തിന്റെ ലക്ഷണമായി കാണാൻ കഴിയില്ല. എന്നിരുന്നാൽ തന്നെയും സ്വയം പരിശോധനയിൽ ഇത്തരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധിക്കുക. ഇരുപതിനും മുപ്പത്തിയൊമ്പത് വയസ്സിനും ഇടയിൽ പ്രായമുള്ളവർ രണ്ട് വർഷത്തിലൊരിക്കലും 40 വയസ്സിന് മുകളിലുള്ളവർ വർഷത്തിലൊരിക്കലും ഡോക്ടറെ കണ്ട് സ്തന പരിശോധന നടത്തണമെന്നും ഫോർട്ടിസ് ഹോസ്പിറ്റൽസിലെ ഒബ്‌സ്റ്റട്രിക്‌സ് ആന്റി ഗൈനക്കോളജി കൺസൾട്ടന്റ് ഡോ. ചന്ദ്രിക ആനന്ദ് പറഞ്ഞു.

സ്തനാർബുദം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ശീലങ്ങളെക്കുറിച്ചും ഡോ. ആനന്ദ് ഹിന്ദുസ്ഥാൻ ടെെംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. വലിയ തോതിൽ ഉദാസീനമായ ജീവിതശൈലി നയിക്കുക ചെയ്യുന്ന ഒരാളാണെങ്കിൽ പൊണ്ണത്തടിയുണ്ടാവുകയും സ്തനാർബുദ സാധ്യത വർദ്ധിപ്പി ക്കാനുമുള്ള സാധ്യത കൂടുതലാണ്. മറുവശത്ത് ആരോഗ്യകരമായ ബിഎംഐ നിലനിർത്തുന്നത് ക്യാൻസർ സാധ്യത ഗണ്യമായി കുറയ്ക്കുന്നുവെന്നും ഡോ. ചന്ദ്രിക ആനന്ദ് പറഞ്ഞു.

ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും സ്തനാർബുദ പ്രതിരോധത്തിൽ സഹായിക്കുന്നതിനും വ്യായാമം പ്രധാനമാണ്. ആരോഗ്യമുള്ള മിക്ക മുതിർന്നവരും ആഴ്ചയിൽ 150 മിനിറ്റ് മിതമായ എയ്‌റോബിക് വ്യായാമം ചെയ്യമെന്നും അവർ പറഞ്ഞു. മദ്യപാനം നിരവധി ജീവിതശൈലി രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുകയാണ്. ഇത് സ്തനാർബുദ സാധ്യതയും വർദ്ധിപ്പിക്കുന്നു. മദ്യം കഴിക്കുന്നതിനനുസരിച്ച് അപകടസാധ്യതയുടെ തോത് വർദ്ധിക്കുന്നു.

പുകവലിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലാണ്. സിഗരറ്റ് പുകയിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ഉൾപ്പെടെയുള്ള വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. പുകവലി പല രോഗങ്ങൾക്കും കാരണമാകുന്നു. പ്രായപൂർത്തിയാകാത്ത, ആർത്തവവിരാമത്തിന് മുമ്പുള്ള സ്ത്രീകളിൽ സ്തനാർബുദത്തിനുള്ള ഉയർന്ന സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ​ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

35 വയസ്സിനു ശേഷം ഗർഭം ധരിക്കുന്ന സ്ത്രീകളും ഗർഭധാരണം നടക്കാത്ത സ്ത്രീകളും തുടർച്ചയായി ഈസ്ട്രജൻ ഹോർമോണുമായി സമ്പർക്കം പുലർത്തുന്നു. ഇവർക്ക് സ്തനാർബുദ സാധ്യത കൂടുതലാണെന്നും ഡോ. ചന്ദ്രിക ആനന്ദ് പറഞ്ഞു. 

കുഞ്ഞിന് ആവശ്യമായ എല്ലാ ഊർജ്ജവും പോഷകങ്ങളും മുലപ്പാൽ നൽകുന്നു. മുലയൂട്ടുന്ന സ്ത്രീകൾക്ക് സ്തനാർബുദ സാധ്യത 4.3 ശതമാനം കുറവാണ്. ഏഴ് മാസത്തിൽ താഴെ മുലയൂട്ടുന്ന സ്ത്രീകളെ അപേക്ഷിച്ച് 13 മാസത്തിൽ കൂടുതൽ മുലയൂട്ടുന്ന സ്ത്രീകൾക്ക് അണ്ഡാശയ ക്യാൻസർ വരാനുള്ള സാധ്യത 63% കുറവാണെന്ന് ഓസ്ട്രേലിയൻ ഗവേഷകർ കണ്ടെത്തി.

ക്യാൻസർ മരുന്നുകൾ ക്ഷയരോഗത്തെ പ്രതിരോധിച്ചേക്കാമെന്ന് പഠനം