Asianet News MalayalamAsianet News Malayalam

മുഖകാന്തി കൂട്ടാൻ ഈ ഫേസ് പാക്കുകൾ ഉപയോ​ഗിച്ച് നോക്കൂ

ഏറ്റവും കൂടുതൽ വെയിലേൽക്കുന്ന ഭാഗങ്ങളിലൊന്നണ് മുഖം. പ്രത്യേക ശ്രദ്ധ തന്നെ മുഖത്തിന് വേനലിൽ വേണം. പ്രകൃതിദത്തമായ ഫെയ്സ്പാക്കുകൾ ഉപയോഗിക്കാവുന്നതാണ്. 

try these face packs to brighten your face
Author
First Published Dec 22, 2022, 8:48 PM IST

വിവിധ ചർമ്മപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകാം.വരൾച്ച, അമിതമായ എണ്ണ് ഉത്പാദനം, വിയർപ്പ്, ചൊറിച്ചിൽ, വരണ്ട ചർമ്മം എന്നിങ്ങനെ പോകുന്നു പ്രശ്നങ്ങൾ. ഏറ്റവും കൂടുതൽ വെയിലേൽക്കുന്ന ഭാഗങ്ങളിലൊന്നണ് മുഖം. പ്രത്യേക ശ്രദ്ധ തന്നെ മുഖത്തിന് വേനലിൽ വേണം. പ്രകൃതിദത്തമായ ഫെയ്സ്പാക്കുകൾ ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില ഫെയ്സ്പാക്കുകൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ഒന്ന്...

2 ടേബിൾസ്പൂൺ പയർ പൊടി, ഒരു ടേബിൾ സ്പൂൺ പാൽ, ഒരു ടേബിൽ സ്പൂൺ തേൻ, ഒരു സ്പൂൺ മഞ്ഞൾ എന്നിവയുമായി യോജിപ്പിച്ച് പാക്ക് തയ്യാറാക്കുക. പാക്ക് മുഖത്ത് മുഴുവൻ തുല്യമായി പുരട്ടി ചർമ്മത്തിൽ മൃദുവായി മസാജ് ചെയ്യുക. ഏകദേശം 5-10 മിനിറ്റ് നേരം ഇട്ടേക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ഈ ഫേസ് പാക്ക് എല്ലാ ചർമ്മ പ്രശ്‌നങ്ങൾക്കും പ്രതിവിധിയാണ്. 

രണ്ട്...

ചർമ്മത്തിലുണ്ടാകുന്ന വരൾച്ച നിരവധിപ്പേർ നേരിടുന്ന പ്രശ്നമാണ്. ഈ സന്ദർഭത്തിൽ പരീക്ഷിക്കാനുന്ന ഒന്നാണ് നേന്ത്രപ്പഴം ഫേസ് പാക്ക്. നന്നായി പഴുത്ത നേന്ത്രപ്പഴം ഉടച്ചശേഷം അതിലേക്ക് തേൻ ചേർത്തിളക്കുക. മുഖത്ത് എല്ലായിടത്തും എത്തുന്ന രീതിയിൽ നന്നായി തേച്ചുപിടിപ്പിച്ച ശേഷം 15 മിനിറ്റ് വയ്ക്കുക. ഉണങ്ങിയാൽ ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.‌

മൂന്ന്...

കുക്കുംബർ- പഞ്ചസാര ഫേസ് പാക്കാണ് മറ്റൊന്ന്. കഷ്ണങ്ങളാക്കിയെടുത്ത കുക്കുംബറിലേക്ക് ഒരു നുള്ള് പഞ്ചസാര ചേർത്ത് നന്നായി അരച്ചെടുക്കുക. കുറച്ചു സമയം ഫ്രിഡ്ജിൽവച്ച് തണുപ്പിച്ചശേഷം മുഖത്തു പുരട്ടാം. മുഖത്തിന് തിളക്കം കിട്ടാനും ചർമത്തിലെ അസ്വസ്ഥതകൾ ഇല്ലാതാക്കാനും ഈ പാക്ക് സഹായിക്കുന്നു. വെള്ളരിക്ക കണ്ണിന് ചുറ്റുമുള്ള വീക്കവും ഇരുണ്ട വൃത്തങ്ങളും കുറയ്ക്കുകയും വരണ്ട ചർമ്മത്തെ ജലാംശം നൽകുകയും അകാല വാർദ്ധക്യത്തിനെതിരെ പോരാടുകയും ചെയ്യുന്നു. ഇത് ചർമ്മത്തിന് വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും നൽകുന്നു.

ശ്രദ്ധിക്കൂ, പ്രമേഹമുള്ളവർ ഈ ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ, കാരണം

 

Follow Us:
Download App:
  • android
  • ios