തൈരിൽ സ്വാഭാവികമായും മുടിയെ പോഷിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തൈര് വിറ്റാമിൻ ബി 5 ന്റെ മികച്ച ഉറവിടമാണ്. ഇത് തലയോട്ടിയിലെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ തെെര് തലയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ കുറയ്ക്കും.
മുടികൊഴിച്ചിലും അകാലനരയും നിങ്ങളെ അലട്ടുന്നുണ്ടോ?. പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിലുണ്ടാകാം. സമ്മർദ്ദം, ഹോർമോൺ വ്യതിയാനം, മുടിയിൽ കെമിക്കലുകളുടെ ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിങ്ങലെ പല കാരണങ്ങൾ. മുടിയുടെ സംരക്ഷണത്തിന് മികച്ചതാണ് തെെര്. മുടികൊഴിച്ചിൽ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാം ചില പൊടിക്കെെകൾ...
സവാള...
സവാളയിൽ നിന്നുള്ള സൾഫർ കൊളാജൻ ചർമ്മകോശങ്ങളുടെ ഉത്പാദനത്തിനും മുടി വളർച്ചയ്ക്കും സഹായിക്കുന്നു. മുടിയിലും തലയോട്ടിയിലും സവാള നീര് പുരട്ടുന്ന് മുടികൊഴിച്ചിൽ അകറ്റുന്നതിന് സഹായിക്കും. വിറ്റാമിൻ സി, വിറ്റാമിൻ ബി 9, വിറ്റാമിൻ ബി 6, പൊട്ടാസ്യം തുടങ്ങി പോഷകങ്ങൾ സവാളയിൽ അടങ്ങിയിട്ടുണ്ട്.
തെെര്...
തൈരിൽ സ്വാഭാവികമായും മുടിയെ പോഷിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തൈര് വിറ്റാമിൻ ബി 5 ന്റെ മികച്ച ഉറവിടമാണ്. ഇത് തലയോട്ടിയിലെ രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ തെെര് തലയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ കുറയ്ക്കും.
ചെമ്പരത്തി...
മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മികച്ച ഔഷധമാണ് ചെമ്പരത്തി. മുടി കൊഴിച്ചിലിനെ ഫലപ്രദമായി നേരിടാനും അകാലനര തടയാനും ഇതിന് കഴിയും. വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, അമിനോ ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ചെമ്പരത്തി മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതിനൊപ്പം മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
കറ്റാർവാഴ..
അവശ്യ വിറ്റാമിനുകൾ, എൻസൈമുകൾ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് കറ്റാർവാഴ ജെൽ. ഇത് മുടിയിഴകളെ പോഷിപ്പിക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു. ഇതിന്റെ എൻസൈമുകൾ തലയോട്ടിയിൽ ആരോഗ്യകരമായ പിഎച്ച് ബാലൻസ് പ്രോത്സാഹിപ്പിക്കുകയും മുടി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.
മുടി കൊഴിച്ചിൽ കുറയ്ക്കാനും ആരോഗ്യകരമായ തലയോട്ടി പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന പ്രകൃതിദത്ത പരിഹാരമാണ് കറ്റാർവാഴ. രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെൽ തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം തല കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം.
നാരങ്ങ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെ?

