Asianet News MalayalamAsianet News Malayalam

മുഖത്തെ കരുവാളിപ്പ് മാറാൻ ഇതാ ഒരു കിടിലൻ ഫേസ് പാക്ക്

ഏറ്റവും കൂടുതൽ വെയിലേൽക്കുന്ന ഭാഗങ്ങളിലൊന്നാണ് മുഖം. പ്രത്യേക ശ്രദ്ധ തന്നെ മുഖത്തിന് നൽകേണ്ടതുണ്ട്. അതിനായി ചില പ്രകൃതിദത്തമായ ഫേസ് പാക്കുകൾ ഉപയോഗിക്കാവുന്നതാണ്. 

try this homemade skin whitening face pack
Author
First Published Jan 30, 2023, 4:50 PM IST

കണ്ണിന് ചുറ്റുമുള്ള കറുപ്പ്, മുഖക്കുരു, ഡാർക്ക് സർക്കിൾസ് ഇങ്ങനെ നിരവധി ചർമ്മപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാം. ഏറ്റവും കൂടുതൽ വെയിലേൽക്കുന്ന ഭാഗങ്ങളിലൊന്നാണ് മുഖം. പ്രത്യേക ശ്രദ്ധ തന്നെ മുഖത്തിന് നൽകേണ്ടതുണ്ട്. അതിനായി ചില പ്രകൃതിദത്തമായ ഫേസ് പാക്കുകൾ ഉപയോഗിക്കാവുന്നതാണ്. ചർമ്മപ്രശ്നങ്ങൾ തടയുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം...

വേണ്ട ചേരുവകൾ...

ഉരുളക്കിഴങ്ങ് ജ്യൂസ് 2 ടീസ്പൂൺ 
മഞ്ഞൾപ്പൊടി        1/2 ടീസ്പൂൺ
തക്കാളി ജ്യൂസ്         2 ടീസ്പൂൺ 

ഈ പാക്ക് തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു ബൗൾ എടുക്കുക. ശേഷം ബൗളിലേക്ക് രണ്ട് ടീസ്പൂൺ ഉരുളക്കിഴങ്ങ് ജ്യൂസ് ഒഴിക്കുക. ശേഷം അതിലേക്ക് അരടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക. നല്ല പോലെ മിക്സ് ചെയ്യുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ തക്കാളി ജ്യൂസ് ഒഴിക്കുക. ശേഷം എല്ലാം നന്നായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 30 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. 

ഉരുളക്കിഴങ്ങിൽ അസെലൈക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്നു. അതിനാൽ, ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഹൈപ്പർപിഗ്മെന്റേഷൻ, കറുത്ത പാടുകൾ, പാടുകൾ എന്നിവ ഇല്ലാതാക്കുന്നു. തക്കാളിയിൽ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിന് തിളക്കവും നിറവും നൽകുന്നതിന് സഹായിക്കുന്നു.

മഞ്ഞൾ തിളക്കവും നൽകുന്ന ശക്തമായ ഒരു വസ്തുവായി കണക്കാക്കപ്പെടുന്നു. ഹൈപ്പർപിഗ്മെന്റേഷൻ, പാടുകൾ, കറുത്ത പാടുകൾ എന്നിവ കുറയ്ക്കാൻ കഴിയുന്ന ശക്തമായ ആന്റിഓക്‌സിഡന്റ് ഇതിൽ അടങ്ങിയിട്ടുണ്ട്. മഞ്ഞളിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഇഫക്റ്റുകൾ ചർമ്മത്തിന് തിളക്കം നൽകുകയും സ്വാഭാവിക തിളക്കം നൽകിക്കൊണ്ട് പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു.

ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

 

 

Follow Us:
Download App:
  • android
  • ios