മുഖക്കുരു, ചർമ്മത്തിന്റെ നിറവ്യത്യാസം തുടങ്ങിയ ചർമ്മ പ്രശ്നങ്ങളെ തടയുന്നതിന് സഹായിക്കുന്ന നിരവധി ഘടകങ്ങൾ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്.
സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് മഞ്ഞൾ. മുഖക്കുരു, ചർമ്മത്തിന്റെ നിറവ്യത്യാസം തുടങ്ങിയ ചർമ്മ പ്രശ്നങ്ങളെ തടയുന്നതിന് സഹായിക്കുന്ന നിരവധി ഘടകങ്ങൾ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. മുഖസൗന്ദര്യത്തിനായി വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം മഞ്ഞൾ കൊണ്ടുള്ള ഫേസ് പാക്കുകളെ കുറിച്ചാണ് താഴേ പറയുന്നത്...
ഒന്ന്...
തൈര് 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി 1 ടീസ്പൂൺ
നാരങ്ങ നീര് 1 ടീസ്പൂൺ
മേൽപ്പറഞ്ഞ എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു മിശ്രിതം തയ്യാറാക്കുക. ഈ മിശ്രിതം 15 മിനിട്ട് മുഖത്തും കഴുത്തിലും തേച്ചിടുക. ശേഷം, ഇളം ചൂടുള്ള വെള്ളത്തിൽ മുഖം മൃദുവായി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്...
മഞ്ഞൾപ്പൊടി 1 ടീസ്പൂൺ
കടലപ്പൊടി 1 ടീസ്പൂൺ
തൈര് 1 ടേബിൾസ്പൂൺ
ഒരു പാത്രത്തിൽ മഞ്ഞളും കടലപ്പൊടിയും ചേർക്കുക. ഇവ തൈരുമായി ചേർത്ത് നന്നായി കലർത്തി കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. മുഖത്തും കഴുത്തിലും ഈ പേസ്റ്റ് പുരട്ടി മസാജ് ചെയ്ത് 20-30 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
താരനകറ്റാനും തലമുടി വളരാനും വീട്ടിലുണ്ടാക്കാം ഈ ഹെയര്‍ മാസ്ക്
