Asianet News MalayalamAsianet News Malayalam

താരനകറ്റാനും തലമുടി വളരാനും വീട്ടിലുണ്ടാക്കാം ഈ ഹെയര്‍ മാസ്ക്

ഹെയർ മാസ്കാണ് തലമുടി സംരക്ഷണത്തിലെ പ്രധാന താരം. അത്തരത്തില്‍ തലമുടി വളരാന്‍ സഹായിക്കുന്ന ഒരു ഹെയര്‍ മാസ്ക് പരിചയപ്പെടാം.

natural remedy for dandruff and hair fall
Author
Thiruvananthapuram, First Published Feb 1, 2021, 3:05 PM IST

തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. ഹെയർ മാസ്കാണ് തലമുടി സംരക്ഷണത്തിലെ പ്രധാന താരം.

അത്തരത്തില്‍ തലമുടി വളരാന്‍ സഹായിക്കുന്ന ഒരു ഹെയര്‍ മാസ്ക് പരിചയപ്പെടാം. പഴം കൊണ്ടുള്ളതാണ് ഈ ഹെയര്‍ മാസ്ക്. താരനകറ്റാനും തലമുടി വളരാനും വരണ്ടമുടിയെ മൃദുലമാക്കാനും പഴം സഹായിക്കും. പഴത്തില്‍ വിറ്റാമിനുകളും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയാണ് തലമുടി കൊഴിച്ചില്‍ തടയുന്നതിനും താരന്‍ ഇല്ലാതാക്കുന്നതിനും തലമുടി വളരാനും സഹായിക്കുന്നത്. 

ഇതിനായി ആദ്യം ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

തലമുടിയുടെ തിളക്കത്തിനും ആരോഗ്യത്തിനും ഇത് സഹായിക്കും. തൈരിന് പകരം മുട്ടയുടെ വെള്ളയും ചേര്‍ക്കാം. ആഴ്ചയില്‍ മൂന്ന് ദിവസം വരെയൊക്കെ ഇത് ചെയ്യാം. 

Also Read: ചര്‍മ്മം തിളങ്ങാന്‍ പരീക്ഷിക്കാം ഈ 'തേൻ' വഴികള്‍...

Follow Us:
Download App:
  • android
  • ios