Asianet News MalayalamAsianet News Malayalam

അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ അധികം കഴിക്കരുത്; പഠനം പറയുന്നത്

പ്രോസസ്ഡ് ഭക്ഷണത്തെക്കാൾ ​ഹാനീകരമാണ് അള്‍ട്രാ പ്രോസസ്ഡ് ചെയ്ത ഭക്ഷണങ്ങൾ. മധുര കൂടിയ ഡ്രിങ്ക്സ്, ചില സ്നാക്സ്, പാക്കറ്റ് ഫുഡ്, എന്നിവ ഇത്തരത്തിലുള്ളതാണ്. ഇവ ആരോ​ഗ്യത്തിന് മാത്രമല്ല ജീവന് തന്നെ ആപത്താണെന്നാണ് പഠനം പറയുന്നത്. 44,551 യുവാക്കളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

ultra Processed Food Increases Chance Of Early Death: Study
Author
Trivandrum, First Published Feb 26, 2019, 6:47 PM IST

നമ്മൾ ദിവസവും കഴിക്കുന്ന ആഹാരം വളരെ പ്രധാനപ്പെട്ടതാണ്. പോഷക​ഗുണമുള്ളതും ആവശ്യമുള്ളതുമായ ഭക്ഷണം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. വലിച്ചുവാരി ആഹാരം കഴിക്കുന്നത് കൊണ്ട് വലിയ ​ഗുണമൊന്നുമില്ലെന്ന് ഓർക്കുക. നമ്മുടെ ആയുര്‍ദൈര്‍ഘ്യം നിശ്ചയിക്കുന്നത് നമ്മള്‍ കഴിക്കുന്ന ആഹാരമാണ്. രാസപദാർത്ഥങ്ങൾ ചേർന്ന ഭക്ഷണങ്ങളാണ് ഇന്ന് കൂടുതൽ പേരും കഴിക്കുന്നത്. അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. 

പോഷക സമ്പന്നമല്ലാത്ത ആഹാരം കഴിക്കുന്നതിലൂടെ നിരവധി അസുഖങ്ങൾ പിടിപെടാം. പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. പ്രോസസ്ഡ് ഭക്ഷണത്തെക്കാൾ ​ഹാനീകരമാണ് അള്‍ട്രാ പ്രോസസ്ഡ് ചെയ്ത ഭക്ഷണങ്ങൾ. മധുര കൂടിയ ഡ്രിങ്ക്സ്, ചില സ്നാക്സ്, പാക്കറ്റ് ഫുഡ്, എന്നിവ ഇത്തരത്തിലുള്ളതാണ്. ഇവ ആരോ​ഗ്യത്തിന് മാത്രമല്ല ജീവന് തന്നെ ആപത്താണെന്നാണ് പഠനം പറയുന്നത്. 44,551 യുവാക്കളിൽ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തൽ. 

ultra Processed Food Increases Chance Of Early Death: Study

ജേണൽ ജെഎഎംഎ ഇന്റേർണൽ മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു. അള്‍ട്രാപ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ പ്രമേഹം, ക്യാൻസർ, രക്തസമ്മർദ്ദം, പൊണ്ണത്തടി എന്നീ രോ​ഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. പലതരം പ്രിസര്‍വേറ്റീവ്സ് , കൃത്രിമമധുരം, ഉപ്പ്  എന്നിവ ചേര്‍ത്ത ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലതെന്ന് സോർബോൺ യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ പറയുന്നു.

റെഡി-മേഡ് ഭക്ഷണങ്ങള്‍, ഐസ്‌ക്രീം, മിഠായികള്‍, എനര്‍ജി ​ഡ്രിങ്ക്സ്, പ്രോസസ് ചെയ്ത മാംസം, പാക്ക് ചെയ്ത സ്‌നാക്കുകള്‍, കുക്കി, കേക്ക്, പേസ്ട്രീസ്, ബര്‍ഗറുകള്‍, ഹോട്ട് ഡോക്‌സ്, റെഡി-മേഡ്‌സൂപ്പ്, ന്യൂഡില്‍സ്, ഡസര്‍ട്ട് എന്നിവയാണ് അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നവ.

Follow Us:
Download App:
  • android
  • ios