' ഇതാണ് യഥാർത്ഥ മനുഷ്യ സ്‌നേഹി എന്ന് പറയുന്നത്.ഏറ്റവും വലിയ  തുക സഹായം നൽകിയിട്ട് പോലും തനിക്ക് പേരും പ്രസക്തിയും വേണ്ട എന്ന ആഗ്രഹിക്കുന്ന ആ മഹാ മനസ്സിന് ഇരിക്കട്ടെ നമ്മുടെ ഓരോ അഭിനന്ദനങ്ങളും ...' - ആന്റണി എം ജോൺ പോസ്റ്റ് ചെയ്തു. 

സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിതനായ കുഞ്ഞ് നിർവാന്റെ വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. 15 മാസം പ്രായമുള്ള നിർവാന്റെ ചികിത്സയ്ക്ക് അമേരിക്കയിൽ നിന്ന് മരുന്നെത്തിക്കാൻ 17.4 കോടി രൂപയാണ് വേണ്ടിയിരുന്നത്.

ലോകത്തെ വിവിധയിടങ്ങളിൽ നിന്ന് നിരവധിപേർ സാമ്പത്തിക സഹായം നൽകുകയുണ്ടായി. ചികിത്സാ ചെലവിലേക്ക് പതിനൊന്ന് കോടി രൂപ നൽകിയിരിക്കുകയാണ് അജ്ഞാതനായ ഒരു മനുഷ്യസ്നേഹി. തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടരുതെന്ന് പറഞ്ഞാണ് നിർവാന് വേണ്ടിയുള്ള പണം കൈമാറിയിരിക്കുന്നത്. ഇതോടെ 17.5 കോടിയുടെ മരുന്നിന് ഇനി വേണ്ടത് ഒരുകോടിയിൽ താഴെ രൂപയാണ്. മാതാപിതാക്കളായ തങ്ങൾക്കുപോലും തുക കൈമാറിയയാളെ കുറിച്ച് വിവരമില്ലെന്ന് സാരംഗ് മേനോൻ-അദിതി ദമ്പതികൾ പറയുന്നു.

എസ്എംഎ രോഗബാധിതനായ 16 മാസം പ്രായമായ നിർവാണിനായി സഹായ പ്രവാഹം. പേര് വിവരങ്ങൾ വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഒരാൾ 11 കോടിയാണ് നിർവാണിന്റെ ചികിത്സക്കായി നൽകിയത്. മാതാപിതാക്കളായ തങ്ങൾക്കുപോലും തുക കൈമാറിയയാളെ കുറിച്ച് വിവരമില്ലെന്ന് സാരംഗ് മേനോൻ-അദിതി ദമ്പതികൾ പറയുന്നു.

ക്രോസ് ഫണ്ടിങ് ആപ്പിലേക്ക് യുഎസിൽ നിന്നാണ് പണം ക്രഡിറ്റ് ആയിരിക്കുന്നതെന്ന് പിതാവ് സാരംഗ് മേനോൻ പറഞ്ഞു. പണം അയച്ച ആൾ മലയാളിയാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. ‘കുട്ടിയുടെ ജീവനാണ് മുഖ്യം, തന്റെ പേരല്ല’ എന്ന് അറിയിക്കാനാണ് പറഞ്ഞതെന്നും സാരംഗ് പറഞ്ഞു.

കഴിഞ്ഞ മാസമാണ് നിർവാണിന് ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. രണ്ട് വയസ് പൂർത്തിയാവുന്നതിന് മുൻപ് മരുന്ന് നൽകിയാലാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാകൂ. അമേരിക്കയിൽ നിന്ന് മരുന്നെത്തിക്കാൻ 17 കോടി രൂപയിലേറെയാണ് ചിലവ് വരിക. 

നിർവാന്റെ ചികിത്സയ്ക്ക് 17.5 കോടി രൂപയിലേറെ ചെലവു വരുന്ന സോൾജൻസ്മ എന്ന, ഒറ്റത്തവണ ജീൻ മാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന മരുന്നാണ് വേണ്ടത്. അമേരിക്കയിൽ നിന്നാണ് ഇത് എത്തിക്കേണ്ടത്. മുംബെെ ഹിന്ദുജ ആശുപത്രിയിലെ ഡോ.നീലു ദേശായിയുടെ ചികിത്സയിലാണ് ഇപ്പോൾ നിർവാനെന്നും സാരംഗ് പറഞ്ഞു.

ആ അജ്ഞാതന് അഭിനന്ദന പ്രവാഹം...

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് 11 കോടി നൽകി അജ്ഞാതൻ തന്നെയാണ്. ആരാണ് ആ അജ്ഞാതൻ എന്നാണ് പലരും ചോദിക്കുന്നത്. പലരും ആ അജ്ഞാതനെ അദിനന്ദിച്ച് രം​ഗത്തെത്തി.

' ഞങ്ങൾക്ക് പോലും തുക തന്നത് ആരാണെന്ന് അറിയില്ല. മിലാപ് എന്ന ക്രൗഡ്ഫണ്ടിം​ഗ് പ്ലാറ്റ്ഫോം വഴിയാണ് തുക സ്വരൂപിച്ചത്. തുക നൽകിയ വ്യക്തി അവരെയാണ് ബന്ധപ്പെട്ടിട്ടുള്ളത്. ആരാണെന്നോ എന്താണെന്നോ എന്നൊന്നും കുട്ടിയുടെ മാതാപിതാക്കൾ പോലും അറിയരുതെന്നാണ് അയാൾ പറഞ്ഞിട്ടുള്ളത്. പ്രശസ്തിയുടെ ആവശ്യമില്ലെന്നും വാർത്ത കണ്ടപ്പോൾ കുഞ്ഞ് നിർവാൻ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നുമാത്രമാണ് മനസ്സിലുണ്ടായിരുന്നതെന്നും തുക നൽകിയയാൾ പറഞ്ഞിരുന്നുവെന്നാണ് ക്രൗഡ്ഫണ്ടിം​ഗ് പ്ലാറ്റ്ഫോമിൽ നിന്നറിയിച്ചത്...' - സാരം​ഗ് പറയുന്നു.

ഇല്ല..മനുഷത്വം മരിച്ചിട്ടില്ല...എന്നാണ് ഒരാൾ കമന്റ് ചെയ്തതു. 

' ദൈവം പല രൂപത്തിലും വരും.. ഇന്ന് ആ മനുഷ്യന്റെ രൂപത്തിൽ വന്നു. സർക്കാരിന് കഴിയാത്തത് ഒരു മനുഷ്യന് കഴിഞ്ഞല്ലോ. ആരാണെങ്കിലും അയാൾക്ക് നന്മകൾ മാത്രം ഉണ്ടാകട്ടെ...' - എന്ന് ബിബിൻ ബാബു തരകൻ കമന്റ് ചെയ്തു. 

' ഇതാണ് യഥാർത്ഥ മനുഷ്യ സ്‌നേഹി എന്ന് പറയുന്നത്.ഏറ്റവും വലിയ തുക സഹായം നൽകിയിട്ട് പോലും തനിക്ക് പേരും പ്രസക്തിയും വേണ്ട എന്ന ആഗ്രഹിക്കുന്ന ആ മഹാ മനസ്സിന് ഇരിക്കട്ടെ നമ്മുടെ ഓരോ അഭിനന്ദനങ്ങളും ...' - ആന്റണി എം ജോൺ പോസ്റ്റ് ചെയ്തു. 

' ദൈവം ചിലപ്പോൾ ഒക്കെ അങ്ങനെയാണ് ആരോടും പറയാതെ എങ്ങനെ വേണമെങ്കിലും മനുഷ്യരുടെയൊക്കെ ജീവിതങ്ങളിലേക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ഏതെങ്കിലും ഒക്കെ മനുഷ്യരുടെ രൂപത്തിൽ കടന്നു വരും..
നിർവാന്റെ കുടുംബത്തോടൊപ്പം ഞങ്ങളും നിങ്ങൾക്ക് നന്ദി പറയുന്നു...' - നിഖിൽ ജോയ് കമന്റ് ചെയ്തു. 

' ആ മനുഷ്യ സ്നേഹിയുടെ കാൽക്കൽ സ്രാഷ്ടങ്കപ്രണാമം. ചികിത്സയ്ക്കും, ചികിത്സ സഹായത്തിനും തട്ടിപ്പ് നടത്തുന്ന ഇക്കാലത്തു ഇതുപോലുള്ള മനുഷ്യർ നമുക്ക് ഭൂമിയിൽ പ്രതീക്ഷയേകുന്നു. ആ മനുഷ്യന് ദൈവാനുഗ്രഹം എന്നുമുണ്ടാകട്ടെ...'- എന്ന് കെഎസ് അമൽ കമന്റ് ചെയ്തു.

'പേരോ പ്രശസ്തിയോ വേണ്ട, കുഞ്ഞ് രക്ഷപ്പെട്ടാൽ മതി'; 11 കോടി സഹായം നൽകിയ അജ്‍ഞാതൻ പറഞ്ഞത്...