Asianet News MalayalamAsianet News Malayalam

വായുവിലൂടെ ആറടി അകലത്തിനപ്പുറത്തേക്കും കൊറോണ വ്യാപിക്കും; യുഎസ് മെഡിക്കൽ സമിതി

വീടിനകത്ത് ആറടിയിൽ കൂടുതൽ അകലമുണ്ടെങ്കിലും വൈറസ് പകരാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് ഏജൻസി മുന്നറിയിപ്പ് നൽകുന്നു. കൊവിഡ് ബാധിതനായ ഒരാൾ കടന്നുപോയ ആറടി അകലത്തിനപ്പുറത്തേക്കും അയാൾ പുറത്തുവിട്ട കണങ്ങൾ 15 മിനിറ്റോളം തങ്ങിനിൽക്കാം. 

us cdc acknowledges Covid 19 virus is airborne
Author
Trivandrum, First Published May 9, 2021, 6:53 PM IST

കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറത്തി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍. കൊവിഡിന്റെ തുടക്കം മുൽക്കെ മിക്ക ഗവേഷകരും വിദഗ്ധരും കൊറോണ വായുവിലൂടെ പകരുന്നതല്ലെന്ന് പറഞ്ഞിരുന്നു.

രോഗബാധിതനായ ഒരാളുടെ ശ്വസന ദ്രവങ്ങളുടെ തുള്ളികളിലൂടെ മാത്രമേ പകരൂ എന്നായിരുന്നു ആദ്യ കണ്ടെത്തല്‍. വ്യാപനം രൂക്ഷമായതോടെയാണ്‌ വായുവിലൂടെ അല്ലാതെ വൈറസ് ഇത്രയും വലിയ തോതില്‍ വ്യാപിക്കില്ലെന്ന്‌ പല ​ഗവേഷകരും വിലയിരുത്തലിൽ എത്തിയത്.

കൊവിഡ് രോ​ഗിയായ ഒരാളിൽ നിന്നും മൂന്ന് മുതൽ ആറ് വരെ അടിയ്ക്കുള്ളിൽ രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നു. വീടിനകത്ത് ആറടിയിൽ കൂടുതൽ അകലമുണ്ടെങ്കിലും വൈറസ് പകരാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് ഏജൻസി മുന്നറിയിപ്പ് നൽകുന്നു.

കൊവിഡ് ബാധിതനായ ഒരാൾ കടന്നുപോയ ആറടി അകലത്തിനപ്പുറത്തേക്കും അയാൾ പുറത്തുവിട്ട കണങ്ങൾ 15 മിനിറ്റോളം തങ്ങിനിൽക്കാം. ചിലപ്പോൾ മണിക്കൂറുകളോളം നേരം അന്തരീക്ഷത്തിൽ  വൈറസ് നിലനിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ശാരീരിക അകലം പാലിക്കുക, കൃത്യമായ മാസ്‌കുകൾ ധരിക്കുക, ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കുക, കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുക എന്നിവ വൈറസ് തടയുന്നതിന് ഫലപ്രദമാണെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി.

കാഴ്ച ശക്തിയെ അടക്കം ബാധിക്കുന്നു; കൊവിഡിനൊപ്പം 'ബ്ലാക്ക് ഫം​ഗസ്' ബാധയും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios