Asianet News MalayalamAsianet News Malayalam

അവധിക്കാലം ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം

തിരക്കേറിയ ജീവിതത്തിൽ നിന്നും അവധിയെടുത്ത് വിശ്രമിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് യുഎസിലെ സിറാകസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

Vacations Lower Your Risk of Heart Disease
Author
Trivandrum, First Published Jul 4, 2019, 11:39 AM IST

ഹൃദയാരോഗ്യത്തിന് അവധിക്കാലം ഏറെ ഗുണകരമെന്ന് പഠനം. തിരക്കേറിയ ജീവിതത്തിൽ നിന്നും അവധിയെടുത്ത് വിശ്രമിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് യുഎസിലെ സിറാകസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ഒരു വർഷത്തിൽ കൃത്യമായി ഇടവേളകളെടുത്ത് അവധിക്കാലത്തിന് പോകുന്നവർക്ക് മെറ്റബോളിക് സിൻട്രോമും മെറ്റബോളിക് ലക്ഷണങ്ങളും കുറഞ്ഞിരിക്കുമെന്ന് അസിസ്റ്റന്റ് പ്രൊഫസർ ബ്രെയ്സ് ഹൃസ്ക പറയുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് കാരണമാകുന്ന ഘടകങ്ങളാണ് മെറ്റബോളിക് സിൻട്രോം. നിങ്ങളിൽ അത് കൂടുതലാണെങ്കിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുളള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറ‍ഞ്ഞു. 

അവധിയെടുത്ത് യാത്രകൾക്ക് പോകുന്നവർക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ മറ്റുളളവരെക്കാൾ കുറവാണെന്നാണ് പഠനത്തിൽ കണ്ടെത്താനായതെന്ന് അദ്ദേഹം പറഞ്ഞു. അവധിക്കാലം പരമാവധി പ്രയോജനപ്പെടുത്തുന്നത് അവരുടെ ആരോഗ്യത്തിന് ഏറെ സഹായകമാകുമെന്നാണ് തങ്ങളുടെ പഠനം നിർദേശിക്കുന്നതെന്നും ബ്രെയ്സ് ഹൃസ്ക കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios