Asianet News MalayalamAsianet News Malayalam

മരണത്തിന് കാരണമാകുന്ന രോഗങ്ങളിലേക്ക് നയിക്കും 'ഇ-സിഗരറ്റുകള്‍'

വാപ്പിങ് ( ഇ- സിഗരറ്റ് ഉപയോഗിച്ചുള്ള പുകവലി) വഴി മാരകമായ  ശ്വാസകോശ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായി യു എസ് ആരോഗ്യ വിഭാഗം നേരെത്ത  കണ്ടെത്തിയിരുന്നു. 

vaping may related to death new study says
Author
Thiruvananthapuram, First Published Sep 18, 2019, 11:08 AM IST

വാപ്പിങ് ( ഇ- സിഗരറ്റ് ഉപയോഗിച്ചുള്ള പുകവലി) വഴി മാരകമായ  ശ്വാസകോശ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായി യു എസ് ആരോഗ്യ വിഭാഗം നേരെത്ത  കണ്ടെത്തിയിരുന്നു. വാപ്പിങ് മൂലം യുഎസില്‍ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ ഏഴായി. കാലിഫോണിയ സ്വദേശിയാണ് ഇതുമൂലം അവസാനം മരിച്ചത്. ഈ പുകവലി മൂലം മാരകമായ  ശ്വാസകോശ രോഗമാണ് അയാളെ തേടിയെത്തിയത്. 

സുഗന്ധമുള്ള ഇ- സിഗരറ്റുകള്‍ നിരോധിക്കാന്‍ ക്യാംപെയിനുകളും അവിടെ നടന്നു. എന്തിന്  ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ പുകയില, മെന്തോള്‍ എന്നിവ ഒഴികെയുള്ള എല്ലാ സുഗന്ധമുള്ള ഇ-സിഗരറ്റുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്ത്. വാപ്പിങ് വളരെ അപകടകരമാണെന്നും പഴം, മിഠായി എന്നിവയുടെ മണമുള്ള ഇ-സിഗരറ്റുകള്‍ യുവാക്കളെ നിക്കോട്ടിനില്‍ തളര്‍ത്തിയിടുകയാണെന്നും ക്യുമോ പറഞ്ഞു. യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 380 പേര്‍ക്ക് ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചതിന് കാരണവും വാപ്പിങ് ആണെന്നാണ് പറയുന്നത്. സിഎന്‍എന്‍ ഉള്‍പ്പെടെയുളള മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതിനിടെ ഇന്ത്യയിലും ഇ സിഗരറ്റുകൾ നിരോധിക്കാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. സ്കൂൾ വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കം വ്യാപകമായി ഉപയോഗിക്കുന്നു എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇ സിഗരറ്റുകൾ നിരോധിക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. വലിയ ആരോഗ്യപ്രശ്നങ്ങളാണ് ഇ സിഗരറ്റ് ഉണ്ടാക്കുന്ന്. ഇ സിഗരറ്റ് നിരോധനത്തിന് പ്രത്യേക ഓഡിനൻസ് കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മന്ത്രിതല ഉപസമിതിയേയും ചുമതലപ്പെടുത്തി. 

ഇ-സിഗരറ്റുകളിൽ നിക്കോട്ടിൻ സാന്നിധ്യം ഇല്ലെങ്കിലും പുക ഉണ്ടാക്കാനായി ഇ-സിഗരറ്റുകൾക്ക് അകത്ത് നടക്കുന്ന പ്രോസസുകളും അതിൽ ചേരുന്ന ഫ്ലേവറുകളും അപകടകാരികളാണെന്നും രക്തക്കുഴലുകളിൽ വലീയ മാറ്റങ്ങൾ വരുത്താൻ അവയ്ക്ക് സാധിക്കുന്നുവെന്നും ഗവേഷകർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

ഒരുതരം ദ്രാവകത്തെ ഏയറോസോളാക്കി മാറ്റുന്ന പ്രവർത്തനമാണ് ഇ-സിഗരറ്റുകളിൽ നടക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഇവ പുകയായി ശ്വാസകോശത്തിലേക്ക് എളുപ്പത്തിൽ വലിച്ച് കയറ്റാൻ കഴിയും. ഈ ദ്രാവകത്തിൽ സാധാരണയായി അടങ്ങിയിരിക്കുന്നത് പ്രോപ്പിലിൻ ഗ്ലൈക്കോൾ, ഗ്ലിസറോൾ, നിക്കോട്ടിൻ, വെള്ളം, ഫ്ലേവറിങ്സ്, പ്രിസർവേഷൻ എന്നിവയാണ്. ഈ പറഞ്ഞവയുടെ പ്രത്യേക കോമ്പിനേഷനാണ് ഇ- സിഗരറ്റുകളിൽ പുകവലിക്കാരെ തൃപ്തിപ്പെടുത്തുന്ന പുകയായി മാറുന്നത്.

Follow Us:
Download App:
  • android
  • ios