Asianet News MalayalamAsianet News Malayalam

വയാഗ്ര അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം

' സ്ത്രീകളിലും പുരുഷന്മാരിലും അൽഷിമേഴ്സിൽ ഈ മരുന്നുകളുടെ ഫലങ്ങൾ പരിശോധിക്കാൻ ശരിയായ ക്ലിനിക്കൽ ട്രയൽ ആവശ്യമാണ്...' - ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നുള്ള പ്രധാന എഴുത്തുകാരി ഡോ. റൂത്ത് ബ്രൗവർ ദി ഗാർഡിയനോട് പറഞ്ഞു. 

viagra may reduce alzheimers risk study finds
Author
First Published Feb 9, 2024, 1:47 PM IST

ഉദ്ധാരണക്കുറവ് ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം.  വയാഗ്രയും സമാനമായ മരുന്നുകളും നിർദ്ദേശിക്കപ്പെട്ട പുരുഷന്മാർക്ക് അത്തരം മരുന്നൊന്നും കഴിക്കാത്തവരേക്കാൾ പിന്നീട് ജീവിതത്തിൽ അൽഷിമേഴ്‌സ് ഉണ്ടാകാനുള്ള സാധ്യത 18 ശതമാനം കുറവാണെന്ന് ​ഗവേഷകർ പറയുന്നു.

ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 'സ്ത്രീകളിലും പുരുഷന്മാരിലും അൽഷിമേഴ്സിൽ ഈ മരുന്നുകളുടെ ഫലങ്ങൾ പരിശോധിക്കാൻ ശരിയായ ക്ലിനിക്കൽ ട്രയൽ ആവശ്യമാണ്...' - ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നുള്ള പ്രധാന എഴുത്തുകാരി ഡോ. റൂത്ത് ബ്രൗവർ ദി ഗാർഡിയനോട് പറഞ്ഞു. 

ഉദ്ധാരണക്കുറവ് പ്രശ്നമുള്ള 260,000-ലധികം പുരുഷന്മാരുടെ മെഡിക്കൽ റെക്കോർഡുകളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. പഠനത്തിന്റെ ഭാ​ഗമായി അവരിൽ പകുതിയിലധികം പേരും അവനാഫിൽ, വാർഡനഫിൽ, ടഡലഫിൽ എന്നിവയുൾപ്പെടെ PDE5 ഇൻഹിബിറ്റർ മരുന്നുകൾ കഴിക്കുന്നവരാണ്. ഗവേഷകർ അവരെ അഞ്ച് വർഷത്തേക്ക് നിരീക്ഷിക്കുകയായിരുന്നു. ലോകമെമ്പാടുമുള്ള 55 ദശലക്ഷം ആളുകളെ ഡിമെൻഷ്യ ബാധിച്ചിട്ടുള്ളതായി വിദ​ഗ്ധർ പറയുന്നു. 

എന്താണ് അൽഷിമേഴ്‌സ് ?

ഡിമേൻഷ്യ എന്ന രോഗവസ്ഥയുടെ ഏറ്റവും സാധാരണമായ രൂപമാണ് അൽഷിമേഴ്‌സ്. വളരെ സാവധാനമാണ് ഈ രോഗമുണ്ടാകുന്നത് അതുകൊണ്ട് തന്നെ പലപ്പോഴും ഈ അസുഖം തിരിച്ചറിയാതെ പോകാറുണ്ട്. ഈ ന്യൂറോളജിക് ഡിസോർഡറിന്റെ ഫലമായി മസ്തിഷ്‌കം ചുരുങ്ങുകയും മസ്തിഷ്‌ക കോശങ്ങൾ ഇല്ലാതാകുകയും ചെയ്യുന്നു. അൽഷിമേഴ്സ് രോഗ ലക്ഷണങ്ങൾ കാലക്രമേണ വഷളാകുന്നു. 

ഉയർന്ന ബിപി ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

 

Latest Videos
Follow Us:
Download App:
  • android
  • ios