Asianet News MalayalamAsianet News Malayalam

കണ്ണുകളെ സംരക്ഷിക്കാൻ വിറ്റാമിൻ എ അടങ്ങിയ ആറ് ഭക്ഷണങ്ങൾ

കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ വിറ്റാമിൻ എ നിർണായക പങ്ക് വഹിക്കുന്നു. ഇതിൻ്റെ കുറവ്  കാഴ്ചയെയും മൊത്തത്തിലുള്ള കണ്ണിൻ്റെ ആരോഗ്യത്തെയും ഒന്നിലധികം തരത്തിൽ ബാധിക്കും. ശരീരത്തിലെ വിറ്റാമിൻ എയുടെ അഭാവം മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാമെന്ന് വിദ​ഗ്ധർ പറയുന്നു. 

vitamin a rich foods to protect your eyes
Author
First Published Aug 30, 2024, 8:26 PM IST | Last Updated Aug 30, 2024, 8:26 PM IST

ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട പോഷക​മാണ് വിറ്റാമിൻ എ. ചില ക്യാൻസറുകൾ തടയാനും ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും എല്ലുകളുടെ ആരോഗ്യത്തിനുമെല്ലാം വിറ്റാമിൻ എ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ വിറ്റാമിൻ എ നിർണായക പങ്ക് വഹിക്കുന്നു. ഇതിൻ്റെ കുറവ്  കാഴ്ചയെയും മൊത്തത്തിലുള്ള കണ്ണിൻ്റെ ആരോഗ്യത്തെയും ഒന്നിലധികം തരത്തിൽ ബാധിക്കും. ശരീരത്തിലെ വിറ്റാമിൻ എയുടെ അഭാവം മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാമെന്ന് വിദ​ഗ്ധർ പറയുന്നു. ശരീരത്തെ വിവിധ രോ​ഗങ്ങളിൽ നിന്ന് തടയുന്നതിന് കഴിക്കേണ്ട വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ.

ക്യാരറ്റ്

വിറ്റാമിനുകൾ ബി, കെ, സി, അതുപോലെ ഫൈബർ, മഗ്നീഷ്യം എന്നിവ പോലുള്ള മറ്റ് അവശ്യ പോഷകങ്ങളും ക്യാരറ്റിൽ അടങ്ങിയിരിക്കുന്നു. കരളിൻ്റെ ആരോഗ്യത്തിന് ക്യാരറ്റ് നല്ലതാണ്. 

പീച്ച്

കൊളസ്‌ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും പീച്ചുകൾക്ക് കഴിയും. പീച്ചിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തിനും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും പീച്ച് സഹായിക്കുന്നു.

പാലക്ക് ചീര

ഇരുമ്പിനൊപ്പം വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണമാണ് പാലക്ക് ചീര. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും പാലക്ക് ചീര സഹായിക്കുന്നു.

മാമ്പഴം

മാമ്പഴത്തിലെ ലയിക്കുന്ന നാരുകൾ മൊത്തം കൊളസ്‌ട്രോളും എൽഡിഎൽ കൊളസ്‌ട്രോളും കുറയ്ക്കാൻ സഹായിക്കും.

പപ്പായ

ആരോഗ്യകരവും രോഗപ്രതിരോധ സംവിധാനത്തിന് പ്രധാനമായ വിറ്റാമിൻ എ പപ്പായയിൽ അടങ്ങിയിരിക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ സംരക്ഷിക്കാൻ പപ്പായ സഹായിക്കും.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. പാൻക്രിയാസിലെ അർബുദ സാധ്യത 50 ശതമാനം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മധുരക്കിഴങ്ങ് സഹായിക്കുന്നു.

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്


 

Latest Videos
Follow Us:
Download App:
  • android
  • ios