Asianet News MalayalamAsianet News Malayalam

Health Tip: കുട്ടികള്‍ക്ക് വേണം വിറ്റാമിന്‍ ഡി അടങ്ങിയ ഈ ഭക്ഷണങ്ങള്‍; അറിയാം കാരണം...

ഇന്ന് വളരെ കൂടുതലായി കാണപ്പെടുന്ന ഒരു പ്രശ്‌നമാണ് കൂടിയാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. ഇത് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിറ്റാമിന്‍ ഡി ആവശ്യമാണ്.

vitamin d rich foods for kids azn
Author
First Published Mar 29, 2023, 7:26 AM IST

കുട്ടികളുടെ ആരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ കുട്ടികളുടെ ആരോഗ്യത്തിന് ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി.

ഇന്ന് വളരെ കൂടുതലായി കാണപ്പെടുന്ന ഒരു പ്രശ്‌നം കൂടിയാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. ഇത് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കാം. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിറ്റാമിന്‍ ഡി ആവശ്യമാണ്.

മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും ഇവ കിട്ടും. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്.

എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണം. നമ്മുടെ ജീവിതരീതികളിലെ മാറ്റങ്ങളും നല്ല ഭക്ഷണശീലങ്ങളും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായകമാകും. 
വിറ്റാമിന്‍ ഡി ലഭിക്കാനായി കുട്ടികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളാല്‍ സമ്പുഷ്ടമായ ഭക്ഷണമാണ് മുട്ട. മുട്ടയില്‍ നിന്നും മറ്റ് വിറ്റാമിനുകളോടൊപ്പം വിറ്റാമിന്‍ ഡിയും ലഭിക്കും. മുട്ടയുടെ മഞ്ഞയില്‍ നിന്നുമാണ് ഇവ ലഭിക്കുന്നത്. അതിനാല്‍ ദിവസവും രാവിലെ ഒരു മുട്ട കുട്ടികള്‍ കഴിക്കുന്നത് നല്ലതാണ്. 

രണ്ട്...

'സാൽമൺ' മത്സ്യം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ  ഉറവിടമാണ് 'സാൽമൺ' മത്സ്യം. അതിനാല്‍ ഇവ കഴിക്കുന്നത് വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍ സഹായിക്കും. 

മൂന്ന്...

പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്നും ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. 

നാല്...

ഓറഞ്ച് ജ്യൂസ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് ഓറഞ്ച് ജ്യൂസ്. അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സിയും അടങ്ങിയ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

അഞ്ച്...

കൂണ്‍ അഥവ മഷ്റൂം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്‍. കൊഴുപ്പ് കുറഞ്ഞതും എന്നാല്‍ പോഷകങ്ങള്‍ ധാരാളമുള്ളതുമാണ് ഇവ. കൂണ്‍ ആഴ്ചയില്‍ രണ്ട് ദിവസം വരെയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Follow Us:
Download App:
  • android
  • ios