Asianet News MalayalamAsianet News Malayalam

തലച്ചോറിനെ ചെറുപ്പമാക്കി സൂക്ഷിക്കാം; ഈ വൈറ്റമിനുകളും ധാതുക്കളും ഉറപ്പിച്ചാല്‍ മതി...

തലച്ചോറിനെ ആരോഗ്യക്ഷമം ആക്കി നിര്‍ത്താൻ, അല്ലെങ്കില്‍ ചെറുപ്പമാക്കി നിര്‍ത്താൻ നമ്മെ സഹായിക്കുന്ന വൈറ്റമിനുകളെയും ധാതുക്കളെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

vitamins and minerals which helps to keep brain health for long
Author
First Published Dec 9, 2023, 8:12 PM IST

പ്രായംചെല്ലും തോറും നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനം മന്ദഗതിയിലായി വരും. ഇത് സ്വാഭാവികമായ മാറ്റമാണ്. ഇക്കൂട്ടത്തില്‍ തലച്ചോറിന്‍റെ ആരോഗ്യവും ക്ഷയിച്ചുവരാം. തലച്ചോറിന്‍റെ ആരോഗ്യം എന്നത് എത്രമാത്രം പ്രധാനമാണെന്നതിനെ കുറിച്ച് എടുത്തുപറയേണ്ടതില്ലല്ലോ. അതിനാല്‍ തന്നെ തലച്ചോറിനെ എപ്പോഴും കാര്യക്ഷമമാക്കി നിര്‍ത്തേണ്ടതും പ്രധാനമാണ്.

ഇങ്ങനെ തലച്ചോറിനെ ആരോഗ്യക്ഷമം ആക്കി നിര്‍ത്താൻ, അല്ലെങ്കില്‍ ചെറുപ്പമാക്കി നിര്‍ത്താൻ നമ്മെ സഹായിക്കുന്ന വൈറ്റമിനുകളെയും ധാതുക്കളെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒമേഗ 3 ഫാറ്റി ആസിഡ്സ്...

തലച്ചോറിന്‍റെ ആരോഗ്യത്തിന് പ്രധാനമായും വേണ്ടൊരു ഘടകമാണ് ഒമേഗ 3 ഫാറ്റി ആസിഡ്സ്. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനുമെല്ലാം ഇവ ഏറെ സഹായിക്കുന്നു. കൊഴുപ്പുള്ള മത്സ്യങ്ങള്‍, വാള്‍നട്ട്സ്, ഫ്ളാക്സ് സീഡ്സ്, ചിയ സീഡ്സ് എന്നിങ്ങനെയുള്ള ഭക്ഷണങ്ങളെല്ലാം ഒമേഗ 3 ഫാറ്റി ആസിഡ്സിന്‍റെ നല്ല ഉറവിടങ്ങളാണ്.

ആന്‍റി-ഓക്സിഡന്‍റ്സ് (വൈറ്റമിൻ സി & ഇ)...

വൈറ്റമിൻ-സി, ഇ അഥവാ ആന്‍റി-ഓക്സിഡന്‍റ്സും തലച്ചോറിന്‍റെ ആരോഗ്യത്തിന് അവശ്യം വേണ്ട ഘടകങ്ങളാണ്. സിട്രസ് ഫ്രൂട്ട്സ്, ബെറികള്‍, നട്ട്സ്, സീഡ്സ്, ഇലക്കറികള്‍ എന്നിവയെല്ലാം ഇതിനായി കഴിക്കാവുന്നതാണ്.

വൈറ്റമിൻ ഡി...

തലച്ചോറിന്‍റെ ആരോഗ്യത്തെ സുരക്ഷിതമാക്കി നിര്‍ത്തുന്ന മറ്റൊരു ഘടകമാണ് വൈറ്റമിൻ ഡി. പ്രധാനമായും സൂര്യപ്രകാശമാണ് നമുക്ക് വൈറ്റമിൻ ഡി ലഭ്യമാക്കുന്നത്. അതിനാല്‍ തന്നെ ദിവസവും അല്‍പസമയമെങ്കിലും സൂര്യപ്രകാശമേല്‍ക്കേണ്ടത് വളരെ പ്രധാനമാണ്. വൈറ്റമിൻ ഡി വളരെ കുറവാകുന്നപക്ഷം സപ്ലിമെന്‍റ്സ് എടുക്കേണ്ടതാണ്. ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരമേ ചെയ്യാവൂ.

ബി വൈറ്റമിനുകള്‍...

വൈറ്റമിൻ ബി6, ബി 9, ബി12 എന്നിവയും ഇതുപോലെ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഉറപ്പിക്കേണ്ട വൈറ്റമിനുകളാണ്. നേന്ത്രപ്പഴം, ഉരുളക്കിഴങ്ങ്, ചിക്കൻ, ഇലക്കറികള്‍, ബീൻസ്, പരിപ്പ് - പയര്‍ വര്‍ഗങ്ങള്‍, ആനിമല്‍ പ്രോഡക്ട്സ് എന്നിങ്ങനെയുള്ള വിഭവങ്ങളെല്ലാം ഇതിനായി കഴിക്കാവുന്നതാണ്.

മഗ്നീഷ്യം...

തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും അതുവഴി ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം സഹായകമായിട്ടുള്ളൊരു മിനറല്‍ (ധാതു) ആണ് മഗ്നീഷ്യം. നട്ട്സ്, സീഡ്സ്, ധാന്യങ്ങള്‍ (പൊടിക്കാത്തത്), ഇലക്കറികള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. 

സിങ്ക്...

തലച്ചോറിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനും നിലനില്‍പിനും ഏറെ സ്വാധീനം ചെലുത്തുന്ന മറ്റൊരു മിനറല്‍ ആണ് സിങ്ക്. മാംസാഹാരങ്ങള്‍, പാല്‍, നട്ട്സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവയെല്ലാം സിങ്കിനായി കഴിക്കാവുന്നതാണ്.

കുര്‍ക്കുമിൻ...

മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിൻ എന്ന പദാര്‍ത്ഥത്തെ കുറിച്ച് ഇന്ന് ഏവര്‍ക്കുമറിയാം. കാരണം ഇതിന്‍റെ ആരോഗ്യഗുണങ്ങള്‍ പ്രശസ്തമാണിന്ന്. കുര്‍ക്കുമിനും തലച്ചോറിന്‍റെ ആരോഗ്യത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നതാണ്. 

Also Read:- ബിപി കുറഞ്ഞാല്‍ വീട്ടില്‍ വച്ച് നമുക്ക് ചെയ്യാവുന്ന കാര്യങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios