Asianet News MalayalamAsianet News Malayalam

Vitamins For Healthy Nails : നഖങ്ങളുടെ ആരോ​ഗ്യത്തിന് വേണം ഈ പോഷകങ്ങൾ

ദൈനംദിന ജീവിതത്തിൽ അശ്രദ്ധമായി ചെയ്യുന്ന ചെറിയ ചില കാര്യങ്ങൾ പോലും നഖങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാകാൻ കാരണമാകും. അല്ലെങ്കിൽ നഖങ്ങളുടെ ബലം കുറയാനും കാരണമാകും. 

vitamins and nutrients for strong healthy nails
Author
Trivandrum, First Published Jul 7, 2022, 3:30 PM IST

നഖങ്ങളുടെ ആരോ​ഗ്യം വളരെ പ്രധാനപ്പെട്ടാണ്. നഖങ്ങൾ പെട്ടെന്ന് പൊട്ടി പോകുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. നഖങ്ങളുടെ കരുത്ത് നഷ്ടപ്പെടുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ടാകാം. ദൈനംദിന ജീവിതത്തിൽ അശ്രദ്ധമായി ചെയ്യുന്ന ചെറിയ ചില കാര്യങ്ങൾ പോലും നഖങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാകാൻ കാരണമാകും. അല്ലെങ്കിൽ നഖങ്ങളുടെ ബലം കുറയാനും കാരണമാകും. 

നഖങ്ങൾ തുടർച്ചയായി പൊട്ടുന്നത് കരൾ രോഗം, വൃക്ക രോഗം, എല്ലുകളുടെ ബല ക്ഷയം എന്നിവയെ സൂചിപ്പിക്കുന്നു. വരണ്ടതും പൊട്ടിയതുമായ നഖങ്ങൾ കാൽസ്യത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. ഭക്ഷണത്തിൽ ആവശ്യത്തിന് ഒമേഗ -3 ഇല്ലെങ്കിൽ ഇത് നഖങ്ങളിൽ വിള്ളലുകൾക്ക് കാരണമാകും. 

നഖത്തിന്റെ വളർച്ചയ്ക്ക് പ്രധാനമായ ചില വിറ്റാമിനുകളും ധാതുക്കളും ഏതൊക്കെയാണെന്ന് എസ്തെറ്റിക് ക്ലിനിക്കിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റായ ഡോ റിങ്കി കപൂർ പറയുന്നു. ബയോട്ടിൻ അല്ലെങ്കിൽ ബി 7 നഖത്തിന്റെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ പോഷകമാണ്. ഇത് പൊട്ടൽ തടയുകയും വളർച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുട്ടയുടെ മഞ്ഞക്കരു, പാലുൽപ്പന്നങ്ങൾ, മത്സ്യം, അവോക്കാഡോ, മധുരക്കിഴങ്ങ്, നട്സ് എന്നിവയിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്.

Read more  ഉയർന്ന കൊളസ്ട്രോൾ; പാദങ്ങളിൽ കാണുന്ന ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

മത്സ്യ എണ്ണയിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ നഖങ്ങൾക്ക് ബലം നൽകുന്നു. വാൽനട്ട്, സോയ, മുട്ട എന്നിവയിലും ഇത് അടങ്ങിയിട്ടുണ്ട്. നഖങ്ങളുടെ ആരോ​ഗ്യത്തിന് വേണ്ട മറ്റൊരു പോഷകമാണ് വിറ്റാമിൻ എ. കാരറ്റ്, ചീര എന്നിവ ധാരാളമായി കഴിക്കുക.

വിറ്റാമിൻ ബി 12, ബി 9 എന്നിവയുടെ കുറവ് നഖങ്ങൾ നീലയായി മാറുന്നതിനും വരകൾ വരുന്നതിനും കാരണമാകുന്നു. സിട്രസ് പഴങ്ങൾ, കടുംപച്ച പച്ചക്കറികൾ, പയർ, കടല, ബീൻസ്, പരിപ്പ്, ധാന്യങ്ങൾ എന്നിവ കഴിക്കുക.

ഇരുമ്പ് നഖങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും നഖങ്ങളിൽ വരകൾ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഇരുമ്പിന്റെ അഭാവത്തെ ചെറുക്കുന്നതിന് ഇരുണ്ട പച്ച ഇലക്കറികൾ, ബീഫ്, ചിക്കൻ, മുട്ട, പച്ചക്കറികൾ, നിലക്കടല, ബീൻസ്, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

Read more  ഡെങ്കിപ്പനിയെ പ്രതിരോധിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

 

Follow Us:
Download App:
  • android
  • ios