രാത്രി സമയത്തിന് ഉറങ്ങാൻ കിടക്കാനും, രാവിലെ നേരത്തെ എഴുന്നേല്‍ക്കാനുമാണ് ഏറെ പേര്‍ക്കും പ്രയാസം. എന്നാലീ ശീലം ഉണ്ടാക്കിയെടുക്കുകയാണെങ്കില്‍ പല ഗുണങ്ങളും ലഭിക്കാം. ഇത്തരത്തില്‍ രാവിലെ നേരത്തേ എഴുന്നേല്‍ക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങളാണിനി പങ്കുവയ്ക്കുന്നത്.
നമ്മുടെ ഡയറ്റ് (കഴിക്കുന്ന ഭക്ഷണം എന്താണോ അത്), വ്യായാമം, ഉറക്കം, വിശ്രമം എന്നിങ്ങനെ നിത്യജീവിതത്തിലെ അടിസ്ഥാനപരമായ കാര്യങ്ങള്‍ ഒട്ടും ചിട്ടയില്ലാതെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെങ്കില്‍ അത് തീര്‍ച്ചയായും ശാരീരിക- മാനിസികാരോഗ്യത്തെയും, സാമൂഹ്യജീവിതത്തെയും, ജോലിയെയും, ബന്ധങ്ങളെയുമെല്ലാം ബാധിക്കാം.
അതിനാല്‍ തന്നെ കഴിയുന്ന രീതിയില്‍ ചിട്ടയോടെ മുന്നോട്ട് പോകാൻ ശ്രമിക്കേണ്ടതുണ്ട്. രാത്രി സമയത്തിന് ഉറങ്ങാൻ കിടക്കാനും, രാവിലെ നേരത്തെ എഴുന്നേല്‍ക്കാനുമാണ് ഏറെ പേര്‍ക്കും പ്രയാസം. എന്നാലീ ശീലം ഉണ്ടാക്കിയെടുക്കുകയാണെങ്കില്‍ പല ഗുണങ്ങളും ലഭിക്കാം. ഇത്തരത്തില്‍ രാവിലെ നേരത്തേ എഴുന്നേല്‍ക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
രാവിലെ നേരത്തെ എഴുന്നേറ്റ് ശീലിച്ചുകഴിഞ്ഞാല്‍ അത് വ്യക്തിയുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കും. ദിവസം മുഴുവൻ ഊര്‍ജ്ജസ്വലതയോടെയിരിക്കാനും സമയം ലാഭിക്കാനും ഈ ശീലം സഹായിക്കും. അങ്ങനെ ഉത്പാദനക്ഷമത കൂട്ടാൻ സാധിക്കും.
രണ്ട്...
രാത്രി സമയത്തിന് കിടന്നുറങ്ങി രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്ന ശീലം ഉറപ്പവരുത്തുമ്പോള്‍ ശരീരത്തിന്‍റെ ജൈവക്ലോക്ക് കൃത്യമായി പോകുന്നു. ഇത് ഉറക്കത്തിന്‍റെ 'ക്വാളിറ്റി' വലിയ രീതിയില്‍ കൂട്ടും. സമ്മര്‍ദ്ദങ്ങളും കുറയും. ഉത്കണ്ഠയകറ്റാനും, ഊര്‍ജ്ജസ്വലതയോടെ വിവിധ മേഖലകളില്‍ ഇടപെടാനുമെല്ലാം ഇത് സഹായിക്കുന്നു. അതുപോലെ തന്നെ ഉറക്കം മെച്ചപ്പെടുമ്പോള്‍ അത് ഓര്‍മ്മശക്തി കൂട്ടുകയും തലച്ചോറിന്‍റെ പ്രവര്‍ത്തനം ഫലപ്രദമാക്കുകയും ചെയ്യുന്നു.
മൂന്ന്...
നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ മാനസികാരോഗ്യത്തെ വലിയ അളവില്‍ സ്വാധീനിക്കാൻ ഈ ശീലത്തിന് കഴിയും. വിഷാദമോ ഉത്കണ്ഠയോ ഉള്ളവര്‍ക്കെല്ലാം ആശ്വാസമേകാൻ ഈ ശീലത്തിന് കഴിയുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്തണമെങ്കില്‍ ജീവിതരീതികളില്‍ ആദ്യം മാറ്റം വരുത്തേണ്ടതും ഈ ശീലത്തില്‍ തന്നെയാണ്.
നാല്...
ദിവസത്തില്‍ ഓരോ വ്യക്തിക്കും ചെയ്യാൻ നിരവധി കാര്യങ്ങള്‍ കാണും. ഇതിനെല്ലാമായി സമയത്തിനെ ഭാഗിക്കാൻ രാവിലെ നേരത്തെ എഴുന്നേറ്റ് ശീലിച്ചാല്‍ സാധിക്കും. ഇതും ജീവിതനിലവാരം ഉയര്‍ത്തുകയും വ്യക്തിയെ വളര്‍ച്ചയിലേക്ക് എത്തിക്കുകയും ചെയ്യും.
അഞ്ച്...
രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നവരെ സംബന്ധിച്ച് അവര്‍ക്ക് കായികമായും (ശാരീരികമായും) മെച്ചമാണ്. ഊര്‍ജ്ജം കൂടുന്നതിന് അനുസരിച്ച് കായികപ്രവര്‍ത്തനങ്ങളും കൂട്ടാൻ സാധിക്കും. സമയലാഭം വ്യായാമത്തിനുള്ള അവസരം തുറന്നുതരും.
ആറ്...
രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്ന ശീലമില്ലെങ്കില്‍ അത് ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാനും വ്യക്തിയെ നിര്‍ബന്ധിതമാക്കും. അതുണ്ടാക്കുന്ന അനുബന്ധപ്രശ്നങ്ങള്‍ വേറെയും വരും. ഈ പ്രശ്നമൊഴിവാക്കാനും രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് സഹായിക്കും.
Also Read:- മുഖഭംഗി നിലനിര്‍ത്താൻ തക്കാളിയടക്കം കഴിക്കേണ്ട പച്ചക്കറികള്‍; മറ്റ് ഭക്ഷണങ്ങളും

