തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ഒരു ടിഷ്യു ഉപയോഗിച്ച് മൂക്കും വായും മൂടുക. കുറഞ്ഞത് 20 സെക്കൻഡെങ്കിലും സോപ്പും ശുദ്ധജലവും ഉപയോഗിച്ച് കൈകൾ പതിവായി കഴുകുക. സാധിക്കുമെങ്കിൽ  ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് തന്നെ കെെകൾ കഴുകുക.

കുട്ടികളിൽ വാക്കിം​ഗ് ന്യുമോണിയ വർധിക്കുന്നതായി റിപ്പോർട്ടുകൾ. വാക്കിംഗ് ന്യുമോണിയ ഒരു നേരിയ ശ്വാസകോശ അണുബാധയാണ്. ബാക്ടീരിയ, വൈറസ് അല്ലെങ്കിൽ പൂപ്പൽ എന്നിവ ഉൾപ്പെടാം. തൊണ്ടവേദന, തുമ്മൽ, ചുമ, തലവേദന, നേരിയ വിറയൽ, പനി എന്നിവയാണ് ലക്ഷണങ്ങൾ.

ന്യൂമോണിയയുടെ അത്ര തീവ്രമല്ലെങ്കിലും സമാന ലക്ഷണങ്ങളോടുകൂടിയ ശ്വാസകോശ അണുബാധയാണിത്. തീവ്രമല്ലെങ്കിലും ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ പറയുന്നു.

പ്രധാനമായും മൈകോപ്ലാസ്മ ന്യുമോണിയ എന്ന ബാക്ടീരിയയാണ് ഇത് ഉണ്ടാകുന്നത്. രോഗലക്ഷണങ്ങൾ പ്രകടമാകാൻ വെെകുന്നതാണ് ന്യൂമോണിയയിൽനിന്ന് ഇതിനുള്ള വ്യത്യാസം. 5 –15 വയസ്സുകാരെയാണ് നേരത്തെ അസുഖം ബാധിച്ചിരുന്നതെങ്കിൽ ഇപ്പോൾ 5 വയസ്സിൽ താഴെയുള്ളവർക്കും പിടിപെടുന്നുണ്ട്. 

രോ​ഗം ബാധിച്ച ഒരാൾ അടുത്ത് ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ശ്വസിക്കുകയോ ചെയ്യുമ്പോൾ, രോഗം അടങ്ങിയ ചെറിയ തുള്ളികൾ വായുവിലേക്ക് പ്രവേശിക്കുന്നു. ആ തുള്ളികൾ ശ്വസിച്ചാൽ രോഗം പകരാമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

രോഗബാധിതർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ബാക്ടീരിയ ശ്വാസകോശത്തുള്ളികളിലൂടെ പടരും. മറ്റു രോഗങ്ങൾ ഉള്ള കുട്ടികൾ മാസ്ക് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. വീട്ടിൽ എല്ലാവരും ഇടയ്ക്കിടെ കൈകൾ കഴുകുകയും രോഗിയുടെ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്.

തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ഒരു ടിഷ്യു ഉപയോഗിച്ച് മൂക്കും വായും മൂടുക. കുറഞ്ഞത് 20 സെക്കൻഡെങ്കിലും സോപ്പും ശുദ്ധജലവും ഉപയോഗിച്ച് കൈകൾ പതിവായി കഴുകുക. സാധിക്കുമെങ്കിൽ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് തന്നെ കെെകൾ കഴുകുക.

ശ്വാസകോശ സംബന്ധമായ അവസ്ഥ (ഉദാ. ആസ്ത്മ, ബ്രോങ്കൈറ്റിസ് ) അല്ലെങ്കിൽ മറ്റ് വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകൾ (ഉദാഹരണത്തിന്, പ്രമേഹം അല്ലെങ്കിൽ ഹൃദയം, കരൾ അല്ലെങ്കിൽ വൃക്ക രോഗങ്ങൾ) ഉണ്ടെങ്കിൽ മാസ്ക് ധരിക്കുക. 

പരീക്ഷയിൽ വിജയം നേടണോ? ആറ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates