Asianet News MalayalamAsianet News Malayalam

മുഖത്തെ ചുളിവുകൾ മാറാൻ ഇതാ രണ്ട് തരം ഫേസ് പാക്കുകൾ

വെയിലേറ്റുള്ള കരിവാളിപ്പും, മുഖത്തെ കറുത്ത പാടുകളും, ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ എന്നിവ മാറാൻ സഹായിക്കുന്ന രണ്ട് തരം ഫേസ്പാക്കുകളെ കുറിച്ചറിയാം...

Want to Have a Radiant And Clear Skin? Prepare These Fruity Face Packs at Home
Author
Trivandrum, First Published Feb 8, 2020, 8:20 PM IST

മുഖത്തെ ചുളിവുകൾ അകറ്റാനും നിറം വർധിപ്പിക്കാനും ബ്യൂട്ടി പാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യാറുണ്ടാകുമല്ലോ. ഇനി മുതൽ ഫേഷ്യൽ വീട്ടിലിരുന്ന് തന്നെ ചെയ്യാം. വെയിലേറ്റുള്ള കരിവാളിപ്പും, മുഖത്തെ കറുത്ത പാടുകളും, 
ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ എന്നിവ മാറാൻ സഹായിക്കുന്ന രണ്ട് തരം ഫ്രൂട്ട്  ഫേസ് പാക്കുകളെ കുറിച്ചറിയാം...

ഓറഞ്ച് പീൽ ഫേസ് പാക്ക്.... 

ഓറഞ്ച് പീൽ ഫേസ്പാക്ക് ഇടുന്നത് ബ്ലാക്ക്ഹെഡ്സും പൂർണമായി മാറാൻ സഹായിക്കുന്നു. ആദ്യം മൂന്ന് ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിക്കുക. ശേഷം രണ്ട് ടീസ്പൂൺ ഓറഞ്ച് പീൽ പൗഡറും രണ്ട് ടീസ്പൂൺ തെെരും രണ്ട് ടീസ്പൂൺ തേനും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം മുഖത്ത് പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ തണുത്ത വെള്ളത്തിൽ കഴുകി കളയാം. ‍

Want to Have a Radiant And Clear Skin? Prepare These Fruity Face Packs at Home

പപ്പായ ഹണി ഫേസ് പാക്ക്.... 

ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്ന ലൈക്കോപീൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകൾക്കെതിരെ പോരാടാനും ചർമ്മത്തെ മിനുസമാർന്നതാക്കാനും ഇതിന് കഴിയും. പപ്പെയ്ൻ, വിറ്റാമിൻ എ എന്നിവയാൽ സമ്പന്നമായതിനാൽ പപ്പായയ്ക്ക് ചർമ്മകോശങ്ങളെ പുറംതള്ളുന്നതിലൂടെ നീക്കംചെയ്യാം. പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി ഇത് ചർമ്മത്തെ സംരക്ഷിക്കുന്നു. ഒരു കപ്പ് പഴുത്ത പപ്പായയും രണ്ട് ടീസ്പൂൺ തേനും ചേർത്ത് മുഖത്തിടുക. 10 മിനിറ്റ് മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.  ആഴ്ച്ചയിൽ മൂന്നോ നാലോ തവണ ഇത് ഉപയോ​ഗിക്കാവുന്നതാണ്. 

Want to Have a Radiant And Clear Skin? Prepare These Fruity Face Packs at Home

Follow Us:
Download App:
  • android
  • ios