കൊവിഡ് മഹാമാരിയിൽ ലോകം വിറച്ചുനിന്നപ്പോൾ അതിനെ പ്രതിരോധിക്കാൻ പ്രധാനമായും നമ്മൾ ചെയ്ത് വരുന്ന ഒന്നാണ് സോപ്പും അതുപയോഗിച്ചുള്ള കൈകഴുകലും. സോപ്പുകൊണ്ട് നന്നായി കൈ കഴുകുന്നതുവഴി വൈറസുകളെ ഇല്ലാതാക്കാനും അതുവഴി രോഗം വരുന്നത് തടയാനും കഴിയുമെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

ചൈനയിലും മറ്റു രാജ്യങ്ങളിലും കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിരോധ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. വീണ്ടും മാസ്ക് ഉപയോ​ഗം തുടരേണ്ടതിനെക്കുറിച്ചും ഐഎംഎ ഓർമിപ്പിക്കുന്നു.

കൊവിഡ് മഹാമാരിയിൽ ലോകം വിറച്ചുനിന്നപ്പോൾ അതിനെ പ്രതിരോധിക്കാൻ പ്രധാനമായും നമ്മൾ ചെയ്ത് വരുന്ന ഒന്നാണ് സോപ്പും അതുപയോഗിച്ചുള്ള കൈകഴുകലും. സോപ്പുകൊണ്ട് നന്നായി കൈ കഴുകുന്നതുവഴി വൈറസുകളെ ഇല്ലാതാക്കാനും അതുവഴി രോഗം വരുന്നത് തടയാനും കഴിയുമെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

കൊവിഡ് പ്രതിരോധത്തിന്റെ വലിയ പാഠങ്ങളാണ് മാസ്‌ക് ധരിക്കുക, സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നിവ. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ കൊവിഡിനെപ്പോലെ പല പകർച്ച വ്യാധികളിൽ നിന്നും നമുക്ക് സംരക്ഷണം ലഭിക്കും. കുട്ടികളെ ചെറിയ പ്രായം മുതൽ ഫലപ്രദമായി കൈകഴുകുന്ന വിധം പഠിപ്പിക്കേണ്ടതാണ്.

*20 സെക്കന്റ് കൈ കഴുകുക വളരെ പ്രധാനം*

സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് കൊണ്ട് കൈ കഴുകുന്നതാണ് ഫലപ്രദമായ രീതി. ഇങ്ങനെ സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ കൊവിഡ് ഉൾപ്പെടെയുള്ള അണുബാധ പകരുന്നത് വളരെയധികം നിയന്ത്രിക്കാൻ സാധിക്കും. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ ശ്വാസകോശം, ഉദരം, കണ്ണ്, ത്വക്ക് എന്നിവയിലുണ്ടാകുന്ന അണുബാധകൾ ഒഴിവാക്കാനാകും. മാത്രമല്ല ന്യൂമോണിയ, വയറിളക്കം, ചെങ്കണ്ണ് വിവിധതരം ത്വക്ക് രോഗങ്ങൾ തുടങ്ങിയവ വളരെയധികം കുറയ്ക്കുവാനും ഇതിലൂടെ സാധിക്കും. കൈകൾ കഴുകാതെ ഒരിക്കലും മുഖം, മൂക്ക്, വായ്, കണ്ണ് എന്നിവ സ്പർശിക്കരുത്.

*സോപ്പുപയോഗിച്ച് കൈ കഴുകുക*

വെള്ളം കൊണ്ട് മാത്രം കഴുകിയാൽ കൈകൾ ശുദ്ധമാകുകയില്ല. അതിനാൽ സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ മാർഗം. അഴുക്കിനേയും എണ്ണയേയും കഴുകിക്കളഞ്ഞ് രോഗാണുക്കളെ നശിപ്പിക്കാൻ ഇതിലൂടെ കഴിയുന്നു.

*ഫലപ്രദമായി കൈ കഴുകാനുള്ള 8 മാർഗങ്ങൾ*

1. ആദ്യം ഉള്ളംകൈ രണ്ടും സോപ്പുയോഗിച്ച് നന്നായി പതപ്പിച്ച് തേയ്ക്കുക
2. പുറംകൈ രണ്ടും മാറിമാറി തേയ്ക്കുക
3. കൈ വിരലുകൾക്കിടകൾ തേയ്ക്കുക
4. തള്ളവിരലുകൾ തേയ്ക്കുക
5. നഖങ്ങൾ ഉരയ്ക്കുക
6. വിരലുകളുടെ പുറക് വശം തേയ്ക്കുക
7. കൈക്കുഴ ഉരയ്ക്കുക
8. നന്നായി വെള്ളം ഒഴിച്ച് കൈ കഴുകി ഉണക്കുക.

Also Read: അഞ്ച് മടങ്ങ് വ്യാപനശേഷി; ഒമിക്രോണിന്‍റെ ഈ വകഭേദത്തെ കുറിച്ചുള്ള വാട്സാപ്പ് സന്ദേശം വ്യാജമെന്ന് ആരോ​ഗ്യവകുപ്പ്