Asianet News MalayalamAsianet News Malayalam

ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള മാർ​ഗങ്ങൾ

സ്ഥിരമായ വ്യായാമവും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതും ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുകയും പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും. പഠനങ്ങൾ അനുസരിച്ച്, സ്ഥിരമായി വ്യായാമം ചെയ്യുന്ന പുരുഷന്മാർക്ക് ഉയർന്ന ടെസ്റ്റോസ്റ്റിറോൺ അളവും ഉയർന്ന ഗുണമേന്മയുള്ള ബീജവും ഇല്ലാത്ത പുരുഷന്മാരേക്കാൾ ഉയർന്നതാണ്.

ways to increase sperm count and improve fertility
Author
First Published Dec 9, 2022, 5:34 PM IST

ഇന്ന് മിക്ക ദമ്പതികളെയും അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ് വന്ധ്യത. വാസ്തവത്തിൽ, ഓരോ ആറ് ദമ്പതികളിലും ഒരാൾ വന്ധ്യതയുടെ പ്രശ്നം നേരിടുന്നുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു. മൂന്നിൽ ഒന്നിൽ പ്രത്യുൽപാദന പ്രശ്‌നങ്ങൾ നേരിടുന്നയാളാണ് പുരുഷ പങ്കാളി. അതിനാൽ സ്വാഭാവികമായി ഗർഭിണിയാകാൻ ശ്രമിക്കുകയാണെങ്കിൽ ആരോഗ്യകരമായ ബീജങ്ങളുടെ എണ്ണം വളരെ പ്രധാനമാണ്.

' പുരുഷന്മാരുടെ ഫെർട്ടിലിറ്റിക്ക് ആരോഗ്യകരമായ ബീജം ആവശ്യമാണ്. അതേസമയം ബീജത്തിന്റെ ഗുണനിലവാരത്തിലുള്ള പ്രശ്നങ്ങൾ പുരുഷ വന്ധ്യതയിലേക്ക് നയിച്ചേക്കാം. സാധാരണയായി വ്യത്യസ്ത ഗുണനിലവാരമുള്ള ബീജകോശങ്ങളുണ്ട്. നിങ്ങളുടെ ആരോഗ്യം വർധിപ്പിക്കുന്നത് നിങ്ങളുടെ ബീജത്തിന്റെ ആരോഗ്യം ഉൾപ്പെടെയുള്ള ഹോർമോണുകളുടെ അളവിൽ നല്ല സ്വാധീനം ചെലുത്തും...' - അപ്പോളോ ഫെർട്ടിലിറ്റി കാരപ്പാക്കത്തെ സീനിയർ ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ. കാർത്തികേയൻ വില്വപതി സെങ്കുട്ടുവൻ പറയുന്നു. ഒരു പുരുഷന്റെ ബീജത്തിന്റെ എണ്ണം വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്നറിയാം...

ഒന്ന്...

സ്ഥിരമായ വ്യായാമവും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതും ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുകയും പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും. പഠനങ്ങൾ അനുസരിച്ച്, സ്ഥിരമായി വ്യായാമം ചെയ്യുന്ന പുരുഷന്മാർക്ക് ഉയർന്ന ടെസ്റ്റോസ്റ്റിറോൺ അളവും ഉയർന്ന ഗുണമേന്മയുള്ള ബീജവും ഇല്ലാത്ത പുരുഷന്മാരേക്കാൾ ഉയർന്നതാണ്.

രണ്ട്...

വിറ്റാമിൻ ഡി, സി, ഇ തുടങ്ങിയ വിറ്റാമിൻ സപ്ലിമെന്റുകൾ കഴിക്കുന്നതും ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് പോലുള്ള ആരോഗ്യകരമായ ഭക്ഷണക്രമവും ബീജത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.

മൂന്ന്...

അമിതമായ മദ്യപാനം, പുകവലി, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ലഹരിവസ്തുക്കളുടെ ദുരുപയോഗം ഒഴിവാക്കുക, കാരണം ഇത് ബീജങ്ങളുടെ എണ്ണവും വന്ധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

നാല്...

കീടനാശിനികൾ വിഷവസ്തുക്കൾ ബീജസംഖ്യയെ ബാധിച്ചേക്കാം. വിഷവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുന്നത് ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുകയും ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. അമിതമായ ചൂട് അല്ലെങ്കിൽ റേഡിയേഷൻ ഉദാസീനമായ ജീവിതശൈലി പോലും ബീജത്തിന്റെ എണ്ണത്തെ ബാധിക്കും.
സമ്മർദ്ദം വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കാരണം സമ്മർദ്ദം ബീജം ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ ഹോർമോണുകളെ തടസ്സപ്പെടുത്തുകയും ലൈംഗിക പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും.
മാനസികാരോഗ്യം ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. സന്തോഷകരമായ ജീവിതശൈലി നയിക്കുന്നതും ബീജങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കുടിക്കാം ഈ വെജിറ്റബിൾ ജ്യൂസുകൾ

 

Follow Us:
Download App:
  • android
  • ios