ഇംഗ്ലണ്ടിലെ ഗോസ്ഫോര്‍ത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ലില്ലി. ജൂണിലാണ് മകളുടെ സ്വഭാവത്തില്‍ ഇത്തരത്തില്‍ ഒരു മാറ്റം കണ്ടുതുടങ്ങിയത് എന്നു അച്ഛന്‍ വിനീത്(39) പറയുന്നു. 

മാസങ്ങള്‍ക്ക് മുന്‍പാണ് മകളുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത് എന്ന് വിനീതും ജിങും പറയുന്നു. ലോക്ഡൗണ്‍ കാരണമാകാം ഏഴ് വയസുള്ള മകളില്‍ സ്വാഭാവമാറ്റങ്ങള്‍ ഉണ്ടാകുന്നത് എന്നതാണ് ആദ്യം ഇവര്‍ കരുതിയത്. എന്നാല്‍ മകള്‍ക്ക് അപൂര്‍വ്വമായ ബ്രെയിന്‍ ക്യാന്‍സര്‍ ആണെന്ന് പിന്നീടാണ് മാതാപിതാക്കൾ തിരിച്ചറിയുന്നത്.

ഇംഗ്ലണ്ടിലെ ഗോസ്ഫോര്‍ത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ലില്ലി. ജൂണിലാണ് മകളുടെ സ്വഭാവത്തില്‍ ഇത്തരത്തില്‍ ഒരു മാറ്റം കണ്ടുതുടങ്ങിയത് എന്നു അച്ഛന്‍ വിനീത്(39) പറയുന്നു. പെട്ടെന്ന് ദേഷ്യം വരുക, ബാലിശമായി പെരുമാറുക, അനുസരണ ഇല്ലാതെയുള്ള പെരുമാറ്റം, ആക്രമണ സ്വഭാവം എന്നിവയായിരുന്നു ലില്ലിയുടെ സ്വഭാവത്തില്‍ കണ്ട മാറ്റങ്ങള്‍. 

ലോക്ഡൗണ്‍ കാരണം സ്കൂളില്‍ പോകാന്‍ കഴിയാതെയാവുകയും കൂട്ടുകാരെ കാണാന്‍ കഴിയാത്തതിലുമുള്ള വിഷമവും ബോറടിയുമൊക്കെയാവാം മകളുടെ ഈ പെരുമാറ്റത്തിന് കാരണമെന്നാണ് തുടക്കത്തില്‍ കരുതിയത് എന്നും വിനീത് പറയുന്നു. 'എന്നാല്‍ അവള്‍ക്ക് നേരെ നടക്കാന്‍ ബുദ്ധുമുട്ടുള്ളതായി ഒരു ദിവസം എനിക്ക് തോന്നി. അങ്ങനെയാണ് ഡോക്ടറെ കാണിക്കുന്നത്. എംആര്‍ഐ സ്കാനില്‍ മകള്‍ക്ക് ബ്രെയിന്‍ ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തി'- വിനീത് പറയുന്നു. 

കുട്ടികളുടെ ചലനക്ഷമതയെയും, ഹൃദയത്തെയും, ശ്വസനത്തെയുമൊക്കെ ബാധിക്കുന്ന 'ഡിഐപിജി'എന്നറിയപ്പെടുന്ന ഒരു അപൂര്‍വ്വ ബ്രെയിന്‍ ക്യാന്‍സര്‍ ആണ് ലില്ലിയെ ബാധിച്ചത്. സാധാരണയായി പത്ത് വയസ്സിന് താഴെയുള്ള കുട്ടികളുടെ മസ്തിഷ്കത്തില്‍ വളരുന്ന മാരകമായ മുഴയാണ് ഡിഐപിജി. 

ചികിത്സയിലൂടെ മകള്‍ പഴയപോലെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് എന്‍ജിനീയര്‍ കൂടിയായ വിനീത്. മകള്‍ക്കായി ചികിത്സാസഹായം തേടുകയാണ് ഈ മാതാപിതാക്കൾ.

Also Read: 'ഞാന്‍ ജയിച്ചേ...'; ക്യാന്‍സറിനെ കീഴടക്കിയ നാലുവയസുകാരി പറയുന്നു...