കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിലും മൂത്രാശയ, ചർമ്മത്തിന്റെ ആരോഗ്യത്തിനും പ്രീബയോട്ടിക്സ് വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണെന്ന് 'ഇന്റർനാഷണൽ സയന്റിഫിക് അസോസിയേഷൻ ഫോർ പ്രോബയോട്ടിക്സ് ആൻഡ് പ്രീബയോട്ടിക്സ്, പ്രീബയോട്ടിക്സ്'  പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.  

പ്രീബയോട്ടിക്സിനെ (prebiotics) കുറിച്ച് നിങ്ങൾ പലരും കേട്ടിട്ടുണ്ടാകില്ല. കുടലിലെ സൂക്ഷ്മാണുക്കളെ പോഷിപ്പിക്കുകയും ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക സസ്യ നാരുകളാണ് പ്രീബയോട്ടിക്സ്.

നാരുകളും അന്നജവും പോലുള്ള സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ പഴങ്ങളിലും പച്ചക്കറികളിലും അവ കാണപ്പെടുന്നു. പ്രീബയോട്ടിക്സ് വിഘടിപ്പിക്കുമ്പോൾ അത് വ്യത്യസ്ത ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകൾ സൃഷ്ടിക്കുന്നു. ഈ ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകൾ വൻകുടൽ കോശങ്ങൾക്ക് ഊർജ്ജം നൽകാനും ആവശ്യമായ മ്യൂക്കസ് ഉൽപ്പാദിപ്പിക്കാനും വീക്കം കുറയ്ക്കാനും ഉപാപചയവും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തുന്നു. 

പ്രീബയോട്ടിക്സും പ്രോബയോട്ടിക്സും ദഹനത്തെ സഹായിക്കുന്നതിന് കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെയും ജീവജാലങ്ങളെയും പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു. പക്ഷേ അവ വ്യത്യസ്ത രീതികളിൽ സഹായിക്കുന്നു. പ്രോബയോട്ടിക്കുകൾ ജീവനുള്ള ജീവികളാണ്. അവ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്നു. മാത്രമല്ല കുടലിൽ ഇതിനകം വസിക്കുന്ന സൂക്ഷ്മാണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പ്രീബയോട്ടിക്കുകൾ ജീവജാലങ്ങളല്ല. അവ സ്വാഭാവികമായി ഉണ്ടാകുന്ന ഭക്ഷണ ഘടകങ്ങളാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും ഫലപ്രദമായി പ്രവർത്തിക്കുന്നതിന് പ്രോബയോട്ടിക്സിന് യഥാർത്ഥത്തിൽ പ്രീബയോട്ടിക്സ് ആവശ്യമാണ്.

കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിലും മൂത്രാശയ, ചർമ്മത്തിന്റെ ആരോഗ്യത്തിനും പ്രീബയോട്ടിക്സ് വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണെന്ന് ഇന്റർനാഷണൽ സയന്റിഫിക് അസോസിയേഷൻ ഫോർ പ്രോബയോട്ടിക്സ് ആൻഡ് പ്രീബയോട്ടിക്സ്, പ്രീബയോട്ടിക്സ് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

പ്രീബയോട്ടിക്സിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്? (benefits of prebiotics?)

1. ദഹനവും ഉപാപചയപ്രവർത്തനങ്ങളും മെച്ചപ്പെടുത്തും.
2. മലവിസർജ്ജനം ക്രമീകരിക്കാൻ സഹായിക്കും.
3. കാൽസ്യം ആഗിരണം മെച്ചപ്പെടുത്തുകയും അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
4. രക്തത്തിലെ പഞ്ചസാരയും ഇൻസുലിൻ പ്രതിരോധവും നിയന്ത്രിക്കുന്നു.
5. വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഹോർമോണുകളുടെ ഉത്പാദനം ഉത്തേജിപ്പിക്കുന്നു.
6. ശരീരത്തിലെ വീക്കം കുറയ്ക്കും.
7. പ്രതിരോധശേഷി ശക്തിപ്പെടുത്തും.
8. ഹോർമോൺ അളവ് സന്തുലിതമാക്കാനും നിലനിർത്താനും സഹായിക്കുന്നു.
9. അലർജി സാധ്യത കുറയ്ക്കും.
10. ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.
11. മാനസികാവസ്ഥയെ നിയന്ത്രിക്കുകയും സ്ട്രെസ് ഹോർമോണുകളുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
12. മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.
13. വൻകുടലിലെ കാൻസർ സാധ്യത കുറയ്ക്കും.

പ്രീബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണ്?(prebiotic foods?)

പയർവർഗ്ഗങ്ങൾ, ബീൻസ്, 
ഓട്സ്
വാഴപ്പഴം
ബെറിപ്പഴങ്ങൾ 
വെളുത്തുള്ളി
സവാള ആപ്പിൾ
ഫ്ളാക്സ് സീഡ്

Read more ഈ പച്ചക്കറി ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News