Asianet News MalayalamAsianet News Malayalam

ത്രിഫലയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ അറിയാം ; ഉപയോ​ഗിക്കേണ്ട വിധം ഇങ്ങനെ

ത്രിഫല ചില അർബുദങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഉദാഹരണത്തിന്, ഇത് ലിംഫോമയുടെ വളർച്ചയെയും ആമാശയത്തിലെയും പാൻക്രിയാറ്റിക് ക്യാൻസറിനെയും തടയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

what are the benefits of triphala
Author
First Published Apr 15, 2024, 4:37 PM IST

പുരാതന ആയുർവേദ ചികിത്സയിൽ വർഷങ്ങളായി ഉപയോ​ഗിച്ച് വരുന്ന ഔഷധമാണ് ത്രിഫല. സൗന്ദര്യ സംരക്ഷണത്തിലും ആരോ​ഗ്യ സംരക്ഷണത്തിലും പ്രധാന പങ്കാണ് ത്രിഫലയ്ക്കുള്ളത്. നെല്ലിക്ക, താന്നിക്ക, കടുക്ക എന്നീ മൂന്ന് ഫലങ്ങൾ ഒത്തുചേരുന്നതാണ് ത്രിഫല.  അവ മൂന്നും കുരു നീക്കം ചെയ്ത ശേഷം ഉണക്കി പൊടിച്ച് ഉപയോ​ഗിക്കാവുന്നതാണ്. നിരവധി രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് ത്രിഫല സഹായിക്കും.

ശരീരത്തെ സംരക്ഷിക്കുന്നതിന് സ​ഹായിക്കുന്ന നിരവധി ആൻ്റിഓക്‌സിഡൻ്റുകൾ ത്രിഫലയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ്, ടാന്നിൻസ്, സാപ്പോണിനുകൾ എന്നിവയും മറ്റ് ശക്തമായ സസ്യ സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു.

ത്രിഫല ചില അർബുദങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഉദാഹരണത്തിന്, ഇത് ലിംഫോമയുടെ വളർച്ചയെയും ആമാശയത്തിലെയും പാൻക്രിയാറ്റിക് ക്യാൻസറിനെയും തടയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

ത്രിഫലയുടെ ഉയർന്ന അളവിലുള്ള ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളായ ഗാലിക് ആസിഡ്, പോളിഫെനോൾ എന്നിവ ക്യാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ദന്തരോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള കഴിവ് ത്രിഫലയ്ക്കുണ്ട്. ത്രിഫലയ്ക്ക് ആൻ്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ മോണ രോ​ഗം ഉണ്ടാകുന്നതും തടയുന്നു. 

ത്രിഫല പതിവാക്കുന്നത് ഹൃദയാരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നു. ശരീരത്തിന് ദോഷകരമായ കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാനും ഇത് സഹായിക്കുന്നു. ത്രിഫല കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
ത്രിഫല അടങ്ങിയ ഭക്ഷണക്രമം ശരീരഭാരം, ശരീരത്തിലെ കൊഴുപ്പ് എന്നിവയിൽ ഗണ്യമായ കുറവുണ്ടാക്കിയതായി ചൂണ്ടിക്കാട്ടുന്നു.

മുടിയുടെ ആരോ​ഗ്യം വർദ്ധിപ്പിക്കുന്നതിനും നല്ലതാണ് ത്രിഫല. ത്രിഫല പൊടി വെളിച്ചെണ്ണയിൽ കലർത്തി തലയോട്ടിയിലും മുടിയിലും പുരട്ടി ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോ​ഗിച്ച് കഴുകുക. കരുത്തുള്ള മുടി ലഭിക്കാൻ ഇത് സഹായിക്കും. 

മുതലയിറച്ചി കഴിച്ച യുവതിയെ ബാധിച്ചത് ; എന്താണ് ആർമിലിഫർ ​​ഗ്രാൻഡിസ്? എങ്ങനെ രോ​ഗം പടരുന്നു?
 

Follow Us:
Download App:
  • android
  • ios