ഇന്ത്യൻ സ്‌ട്രോക്ക് അസോസിയേഷന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 18 ലക്ഷം സ്‌ട്രോക്ക് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023-ൽ, എയിംസിൽ നിന്നുള്ള ഒരു റിപ്പോർട്ട്, ഏകദേശം ഓരോ 40 സെക്കൻഡിലും ഒരു സ്ട്രോക്ക് സംഭവിക്കുന്നുവെന്നും ഓരോ 4 മിനിറ്റിലും ഒരു സ്ട്രോക്ക് സംബന്ധമായ മരണം സംഭവിക്കുന്നുവെന്നും വെളിപ്പെടുത്തി.
ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും സ്ട്രോക്ക് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തലച്ചോറിലൂടെയുള്ള രക്തപ്രവാഹം മാറുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്. രക്തപ്രവാഹത്തിലെ ഏതെങ്കിലും തടസ്സം കോശങ്ങളിലേക്കുള്ള ഓക്സിജന്റെ പ്രവാഹത്തെ തടസ്സപ്പെടുത്തുന്നു.
ഇന്ത്യൻ സ്‌ട്രോക്ക് അസോസിയേഷന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏകദേശം 18 ലക്ഷം സ്‌ട്രോക്ക് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023-ൽ, എയിംസിൽ നിന്നുള്ള ഒരു റിപ്പോർട്ട്, ഏകദേശം ഓരോ 40 സെക്കൻഡിലും ഒരു സ്ട്രോക്ക് സംഭവിക്കുന്നുവെന്നും ഓരോ 4 മിനിറ്റിലും ഒരു സ്ട്രോക്ക് സംബന്ധമായ മരണം സംഭവിക്കുന്നുവെന്നും വെളിപ്പെടുത്തി.
ശരീരത്തിന്റെ ഒരു വശത്ത് ബലഹീനത അല്ലെങ്കിൽ മരവിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ് അക്യൂട്ട് സ്ട്രോക്ക്. തലച്ചോറിന്റെയോ കേന്ദ്ര നാഡീവ്യൂഹത്തിന്റെയോ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം പെട്ടെന്ന് തടസ്സപ്പെടുമ്പോഴോ ഈ ഭാഗങ്ങളിൽ രക്തസ്രാവം ഉണ്ടാകുമ്പോഴോ ഇത് സംഭവിക്കുന്നു. ഈ ലക്ഷണങ്ങൾ വളരെ പെട്ടെന്ന് ഏതാനും മിനിറ്റുകൾ അല്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ സംഭവിക്കുന്നു. ചിലപ്പോൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം.
സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുകയും അടിയന്തര വൈദ്യസഹായം തേടുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ ആരംഭിച്ച് ആദ്യത്തെ 3-4 മണിക്കൂറിനുള്ളിൽ. പ്രധാനമായി
രണ്ട് തരം സ്ട്രോക്കുണ്ട്...
ഇസ്കെമിക് സ്ട്രോക്ക്...
തലച്ചോറിന്റെ ഒന്നോ അതിലധികമോ ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞാൽ രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ കൊണ്ടെത്തിക്കുക.
ഹെമറാജിക് സ്ട്രോക്ക്...
ഇത്തരത്തിലുള്ള സ്ട്രോക്കിൽ തലച്ചോറിന്റെ ഒന്നോ അതിലധികമോ ഭാഗങ്ങളിൽ രക്തസ്രാവം ഉൾപ്പെടുന്നു. രക്തസ്രാവം നേരത്തേ തിരിച്ചറിയുന്നതിന് ചില സന്ദർഭങ്ങളിൽ അടിയന്തിര ശസ്ത്രക്രിയ ഇടപെടൽ ആവശ്യമായി വന്നേക്കാം. എത്രയും വേഗം ശസ്ത്രക്രിയ നടത്തുന്നുവോ അത്രയും അതിജീവിക്കാനുള്ള സാധ്യത കൂടുതലാണ്.
സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?
പ്രായം, കുടുംബ ചരിത്രം തുടങ്ങിയ ഘടകങ്ങൾ നിയന്ത്രിക്കാനോ മാറ്റാനോ കഴിയാത്ത വശങ്ങളാണ്. എന്നിരുന്നാലും, ഇവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണഗതിയിൽ, 60 വയസും അതിൽ കൂടുതലുമുള്ള പ്രായമായ വ്യക്തികൾക്ക് സ്ട്രോക്കുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നിരുന്നാലും, 30 നും 40 നും ഇടയിൽ പ്രായമുള്ള വ്യക്തികളെയും സ്ട്രോക്ക് കൂടുതലായി ബാധിക്കുന്നത്. പുകവലി, മദ്യപാനം, ഉദാസീനമായ ശീലങ്ങൾ തുടങ്ങിയവയും സ്ട്രോക്കിന് പിന്നിലെ ചില കാരണങ്ങളാണ്. ഈ ഘടകങ്ങൾ ഉയർന്ന രക്തസമ്മർദ്ദം, അമിതഭാരം, പ്രമേഹം, അനാരോഗ്യകരമായ ഭക്ഷണക്രമം തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം. ഇവയെല്ലാം സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ...
മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക.
കൈകാലുകളിൽ പെട്ടെന്നുണ്ടാകുന്ന തളർച്ച.
അപ്രതീക്ഷിതമായി സംസാരശേഷി നഷ്ടമാകുക.
നടക്കുമ്പോൾ ബാലൻസ് തെറ്റുക.
കാഴ്ചയോ കേൾവിയോ നഷ്ടമാകുക.
പെട്ടെന്ന് മറവി ഉണ്ടാകുക.
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനെ രോഗിയെ സ്ട്രോക്ക് ചികിത്സ ലഭ്യമായ ആശുപത്രിയിൽ എത്തിക്കുക. പ്രായമേറുന്തോറും സ്ട്രോക്കിന്റെ റിസ്കും കൂടിക്കൂടി വരുന്നു. പുരുഷന്മാരിൽ 45 വയസിന് ശേഷവും സ്ത്രീകളിൽ 55 വയസിന് ശേഷവും സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്.
സ്‌ട്രോക്ക് തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
അമിതമായ ഉപ്പിൻറെ ഉപയോഗം ഒഴിവാക്കുക.
അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണം ഒഴിവാക്കുക.
മദ്യം, പുകവലി എന്നിവ ഉപേക്ഷിക്കുക.
അന്നജം കുറവുള്ള ഭക്ഷണം കഴിക്കുക.
മുടങ്ങാതെ വ്യയാമം ചെയ്യുക.
Read more കാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

