Asianet News MalayalamAsianet News Malayalam

Ovarian Cancer : അണ്ഡാശയ അർബുദം ; ശ്രദ്ധിക്കാതെ പോകരുത് 5 ലക്ഷണങ്ങൾ

പ്രാരംഭ ഘട്ടത്തിൽ അണ്ഡാശയത്തിലെ ക്യാൻസർ കണ്ടെത്തിയാൽ ഏകദേശം അഞ്ച് വർഷം വരെ അതിജീവിക്കാൻ കഴിയും. എന്നാൽ അത് ഉയർന്ന ഘട്ടത്തിൽ എത്തിയിട്ടുണ്ടെങ്കിൽ അടുത്ത അഞ്ച് വർഷത്തേക്ക് അതിജീവിക്കാനുള്ള സാധ്യത 28% മുതൽ 40% വരെ മാത്രമാണെന്ന് വിദഗ്ധർ പറയുന്നു.

what are the early warning signs of ovarian cancer
Author
First Published Sep 15, 2022, 11:30 AM IST

അണ്ഡാശയത്തിലെ അർബുദകോശങ്ങളുടെ വളർച്ച പലരും ശ്രദ്ധിക്കാതെ പോകുന്നു.  പ്രായം, കുടുംബത്തിലെ അർബുദ ചരിത്രം, പ്രസവം, ഭാരം, ജീവിതശൈലി തുടങ്ങി അണ്ഡാശയ അർബുദവുമായി ബന്ധപ്പെട്ട് നിരവധി ഘടകങ്ങളുണ്ട്. കീമോതെറാപ്പിയും ശസ്ത്രക്രിയയുമാണ് ഇതിനുള്ള ചികിത്സ. 

അണ്ഡാശയ അർബുദം ബാധിച്ച 70 ശതമാനം സ്ത്രീകളും ക്യാൻസർ പല ഘട്ടങ്ങൾ കടന്നിരിക്കുമ്പോഴാണ് ചികിത്സിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ അണ്ഡാശയത്തിലെ ഈ ക്യാൻസർ കണ്ടെത്തിയാൽ, ഏകദേശം അഞ്ച് വർഷം വരെ അതിജീവിക്കാൻ കഴിയും. എന്നാൽ അത് ഉയർന്ന ഘട്ടത്തിൽ എത്തിയിട്ടുണ്ടെങ്കിൽ അടുത്ത അഞ്ച് വർഷത്തേക്ക് അതിജീവിക്കാനുള്ള സാധ്യത 28% മുതൽ 40% വരെ മാത്രമാണെന്ന് വി​ദ​ഗ്ധർ പറയുന്നു.

സ്ത്രീകളുടെ ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ കാണുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ അവർ സുഖം പ്രാപിക്കുകയും ചെയ്യുന്നില്ലെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കണമെന്ന് ഡോക്ടർ ആമിന അഹമ്മദ് പറയുന്നു. അണ്ഡാശയ അർബുദത്തിന്റെ തുടക്കം മുതൽ ചില വ്യത്യസ്ത ലക്ഷണങ്ങൾ ഉണ്ടെന്നും അവ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണെന്നും ഡോ. അഹമ്മദ് പറയുന്നു.

അണ്ഡാശയ ക്യാൻസറിന്റെ 5 പ്രാരംഭ ലക്ഷണങ്ങൾ...

ഒന്ന്...

വയറ്റിൽ വീക്കം അനുഭവപ്പെടുന്നത് അവ​ഗണിക്കരുത്. പലപ്പോഴും, വയർ നിറഞ്ഞതായി തോന്നുന്നു, ഇത് വളരെയധികം അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. വയർ വീർക്കുന്നത് ആഴ്ചകളോളം നീണ്ടുനിൽക്കുകയും ചെയ്യുന്നത് അണ്ഡാശയ കാൻസറിന്റെ പ്രധാന ലക്ഷണമാണ്.

രണ്ട്...

കുറേ ദിവസങ്ങളായി മലബന്ധം അനുഭവിക്കുന്നുണ്ടെങ്കിൽ അതും അണ്ഡാശയ ക്യാൻസറിന്റെ ലക്ഷണമാകാം. വയറ്റിൽ ആന്തരികമായാലും ബാഹ്യമായാലും എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ കണ്ടാൽ വിദഗ്‌ദ്ധനെ സമീപിക്കണമെന്ന് വിദഗ്ധർ പറയുന്നു.

മൂന്ന്...

രണ്ടോ മൂന്നോ ആഴ്ചയായി വയറിലോ നടുവിലോ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അതും അണ്ഡാശയ കാൻസറിന്റെ ലക്ഷണമാകാം. 

നാല്...

ദിവസങ്ങളോളം മൂത്രമൊഴിക്കുന്നതിൽ നിങ്ങൾക്ക് പെട്ടെന്ന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അതും അണ്ഡാശയ ക്യാൻസറിന്റെ ലക്ഷണമാകാം. ആളുകൾ പലപ്പോഴും അത്തരം പ്രശ്നങ്ങൾ അണുബാധകളായി കണക്കാക്കുന്നു. ഇത് ക്രമേണ ധാരാളം പ്രശ്നങ്ങൾ നൽകാൻ തുടങ്ങുന്നു.

അഞ്ച്...

നിങ്ങൾ അണ്ഡാശയ അർബുദം ഉണ്ടെങ്കിൽ വിശപ്പ് അനുഭവപ്പെടില്ല. ഇത് ഒരു സാധാരണ ലക്ഷണമായി തോന്നുമെങ്കിലും ഇത് അണ്ഡാശയ ക്യാൻസറിന്റെ വലിയ ലക്ഷണമാണ്.

പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം

 

Follow Us:
Download App:
  • android
  • ios