സെക്‌സ് ലൈഫ് മികച്ചതാക്കാന്‍ ചിലവേറിയ മരുന്നുകളും തെറാപ്പികളും ചെയ്യുന്നവരുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങളിലൂടെ നിങ്ങള്‍ക്ക് മികച്ച ലൈംഗിക ജീവിതം ആസ്വദിക്കാം. സെക്സ് ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം...

വെളുത്തുള്ളി...

 സ്ത്രീകളിലും പുരുഷന്മാരിലും ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ വെളുത്തുള്ളി ഏറെ നല്ലതാണ്. ലൈംഗിക അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കുന്ന അലിസിന്‍ എന്ന ഘടകം വെളുത്തുള്ളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

 

 

തണ്ണിമത്തൻ...

തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള സിട്രുലിന്‍ എന്ന അമിനോ ആസിഡ് രക്തക്കുഴലുകള്‍ വികസിക്കാന്‍ സഹായിക്കും. അതിനാല്‍ ഉദ്ധാരണ പ്രശ്‌നമുള്ളവര്‍ക്കുള്ള പ്രകൃതി ചികിത്സയെന്ന രീതിയിലും തണ്ണിമത്തന്‍ ഉപയോഗിക്കുന്നു.

 മത്തങ്ങ...

 മത്തങ്ങ വിത്തുകളിലും സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒരു പഠനത്തിൽ മത്തങ്ങ വിത്തുകൾ ഉൾപ്പെടുത്തിയപ്പോൾ ലിബിഡോയുടെ അളവ് വർദ്ധിക്കുന്നതായി കണ്ടെത്തി.

വാഴപ്പഴം...

വാഴപ്പഴം സ്‌ഥിരമായി കഴിക്കുന്നത്‌ ലൈംഗികാരോഗ്യത്തിന്‌ ഉത്തമമാണ്‌. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ബുഫോടെനിന്‍ എന്ന രാസവസ്‌തു തലച്ചോറില്‍ ഉണര്‍വ് നല്‍കുന്നുവെന്നും ലൈംഗിക വികാരം ഉണര്‍ത്തുന്നുവെന്നും പഠനങ്ങള്‍ പറയുന്നു.

 

 

കടല്‍ വിഭവങ്ങൾ...

കടല്‍ വിഭവങ്ങളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന സിങ്ക്‌, ലൈംഗികാരോഗ്യം പകരുന്നതില്‍ സുപ്രധാന പങ്ക്‌ വഹിക്കുന്നു. പുരുഷന്മാരില്‍ ലൈംഗികാവയവങ്ങളുടെ വളര്‍ച്ചയ്‌ക്കും കരുത്തിനും സിങ്ക്‌ അത്യാവശ്യമാണ്‌.