മത്സ്യം കഴിക്കുന്നത് ഫാറ്റി ലിവറിനെ ചെറുക്കാൻ സഹായിക്കുന്നു. സാൽമൺ, മത്തി, ട്യൂണ എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും.
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവർ രോഗം. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മദ്യപാനം തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്.
ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. ഭക്ഷണശീലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാൻ സാധിക്കും.
ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം...
ഒന്ന്...
ഫൈബ്രോസിസ് (കരളിനുള്ളിൽ അടിഞ്ഞുകൂടുന്ന പാടുകൾ), സിറോസിസ് എന്നിവയുൾപ്പെടെയുള്ള മറ്റ് കരൾ അവസ്ഥകളുടെ സാധ്യത കാപ്പി കുറയ്ക്കുന്നു. കാപ്പി കുടിക്കുന്നത് ചില രോഗികളിൽ കരൾ രോഗത്തിന്റെ പുരോഗതിയെ മന്ദീഭവിപ്പിക്കും.
രണ്ട്...
പയർ വർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാൻ സഹായിക്കും. പയർ, പരിപ്പ്, കടല, സോയ പയർ എന്നിവയിൽ അടങ്ങിയിരിക്കുന്ന റസിസ്റ്റന്റ് സ്റ്റാർച്ച് വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തും.
മൂന്ന്...
മത്സ്യം കഴിക്കുന്നത് ഫാറ്റി ലിവറിനെ ചെറുക്കാൻ സഹായിക്കുന്നു. സാൽമൺ, മത്തി, ട്യൂണ എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗസാധ്യതകളും കുറയ്ക്കാൻ സാധിക്കും.
നാല്...
സൂര്യകാന്തി വിത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കും. വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയ ഒന്നാണ് സൂര്യകാന്തി വിത്ത്. പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സൂര്യകാന്തി വിത്ത് സഹായിക്കും.
അഞ്ച്...
ചീരയിൽ അടങ്ങിയിട്ടുള്ള ഗ്ലൂട്ടാത്തിയോൺ കരളിന്റെ ആരോഗ്യം മെച്ചപ്പടുത്താൻ സഹായിക്കും. ചീരയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കും.
രാവിലെ വെറും വയറ്റിൽ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ...

