Asianet News MalayalamAsianet News Malayalam

പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത്...

പ്രാതൽ ഒഴിവാക്കുന്നത് ഉത്കണ്ഠയുടെയും വിഷാദത്തിൻ്റെയും സാധ്യത വർദ്ധിപ്പിക്കുന്നു. ഭക്ഷണം ഒഴിവാക്കുന്നത് പകൽ അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം. മാത്രമല്ല ഇത് സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കൂടുതൽ സാധ്യതയുള്ളതാക്കുകയും ചെയ്യും. 

what happens when you skipping breakfast
Author
First Published Sep 5, 2024, 9:20 PM IST | Last Updated Sep 5, 2024, 9:50 PM IST

ഡയറ്റെന്ന പേരിൽ പലരും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവുമെല്ലാം ഒഴിവാക്കാറുണ്ട്.  ദിവസത്തിലെ പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ്  പ്രഭാതഭക്ഷണം. ദിവസത്തിന്റെ മധ്യത്തിൽ ആവശ്യമായ ഊർജം നൽകുന്നത് ഉച്ചഭക്ഷണമാണ്. എന്നാൽ പ്രഭാതഭക്ഷണം കഴിക്കാതിരിക്കുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. 

ഒന്ന്

പ്രാതൽ ഒഴിവാക്കുന്നത് ഉത്കണ്ഠയുടെയും വിഷാദത്തിൻ്റെയും സാധ്യത വർദ്ധിപ്പിക്കുന്നു. ഭക്ഷണം ഒഴിവാക്കുന്നത് പകൽ അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം. മാത്രമല്ല ഇത് സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കൂടുതൽ സാധ്യതയുള്ളതാക്കുകയും ചെയ്യും. 

രണ്ട്

പ്രാതലും ഉച്ചഭക്ഷണവുമെല്ലാം ഒഴിവാക്കുന്നത് പ്രമേഹമുള്ളവർക്ക് ദോഷകരമാണ്. കാരണം രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ ബാധിക്കും. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന സ്ത്രീകൾക്ക് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് വർദ്ധിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. 

മൂന്ന്

ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മലബന്ധത്തിന് കാരണമാകും. ദിനചര്യയിലോ ജീവിതശൈലിയിലോ വന്ന മാറ്റവും ക്രമരഹിതമായ മലവിസർജ്ജനത്തിന് കാരണമാകുമെന്ന് എൻഎച്ച്എസ് റിപ്പോർട്ട് പറയുന്നു. നല്ല ദഹനത്തിന് ശരിയായ ഭക്ഷണക്രമം പ്രധാനമാണ്.

നാല്

നിങ്ങൾ ശരിയായി ഭക്ഷണം കഴിക്കാത്തപ്പോൾ അത് ഒരു ദിവസത്തേക്കുള്ള ഊർജത്തിൻ്റെ അഭാവത്തിന് കാരണമാകും. ഊർജം കുറവ് ജോലിയെയും ബാധിക്കാം. 

അഞ്ച്

ഭക്ഷണം ഒഴിവാക്കുന്നത് മെറ്റബോളിസം കുറയ്ക്കും. ഇത് ഊർജ്ജം കുറയ്ക്കാൻ ഇടയാക്കുകയും ശരീരഭാരം കൂട്ടാനും ഇടയാക്കും. 

ആറ്

പ്രാതൽ കഴിക്കാതിരുന്നാൽ ഭാരം കുറയുകയല്ലേ വേണ്ടതെന്ന് പലരും ചിന്തിക്കാം.  എന്നാൽ രാത്രി മുഴുവൻ വിശന്നിരിക്കുന്ന ശരീരത്തിന് പ്രഭാതഭക്ഷണം കൂടി ലഭിക്കാതായാൽ പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ആഹാരത്തിനോടുള്ള താൽപര്യം കൂടുകയുള്ളൂ. അത് കൊണ്ട് തന്നെ പെട്ടെന്ന് ശരീരഭാരം കൂട്ടാം. 

മഞ്ഞപ്പിത്തം പ്രതിരോധിക്കാന്‍ എന്തെല്ലാം ശ്രദ്ധിക്കണം?

 

Latest Videos
Follow Us:
Download App:
  • android
  • ios