Asianet News MalayalamAsianet News Malayalam

എന്താണ് അഞ്ചാം പനി അഥവാ മീസൽസ്? ലക്ഷണങ്ങൾ എന്തൊക്കെ?

കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മീസില്‍സ് അഥവാ അഞ്ചാംപനി. രണ്ട് മണിക്കൂർ വായുവിൽ തങ്ങിനിൽക്കാൻ കഴിയും. മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുകയോ വായുവിലെ വൈറസ് ശ്വസിക്കുകയോ ചെയ്താൽ രോ​ഗം പകരാം. 
 

what is measles signs and symptoms and how to prevent
Author
First Published Jan 24, 2024, 6:20 PM IST

യുഎസിൽ അഞ്ചാംപനി വ്യാപിക്കുകയാണെന്ന് റിപ്പോർട്ട്. യൂറോപ്പിൽ, കഴിഞ്ഞ വർഷം കേസുകൾ ഗണ്യമായി വർദ്ധിച്ചു. കഴിഞ്ഞ വർഷം യൂറോപ്പിൽ കേസുകൾ വർധിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് ചെയ്തു. 2022ൽ 2023ൽ  42,000 കേസുകൾ ഉയർന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മീസിൽസ് അഥവാ അഞ്ചാംപനി. കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന രോഗമാണിത്. രണ്ട് മണിക്കൂർ വായുവിൽ തങ്ങിനിൽക്കാൻ കഴിയും. മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുകയോ വായുവിലെ വൈറസ് ശ്വസിക്കുകയോ ചെയ്താൽ രോ​ഗം പകരാം. 

വളരെ വേഗം പകരാൻ സാധ്യതയുള്ള രോഗമാണിത്. കുട്ടികൾക്ക്‌ ഈ രോഗബാധയുണ്ടാവാതിരിക്കാനായി ഒമ്പത് മാസം പൂർത്തിയാകുമ്പോൾ മീസിൽസ്‌ പ്രതിരോധ കുത്തിവയ്പ്‌ നിർബന്ധമായും എടുക്കണം. രോഗപകർച്ച ഒഴിവാക്കുവാനായി രോഗിയെ വീട്ടിനുളളിൽ കിടത്തി വേണ്ടത്ര വിശ്രമം നൽകണം. ധാരാളം വെളളവും പഴവർ​ഗങ്ങളും നൽകുക. പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമാവുന്നതിന് മുമ്പ് അഞ്ചാം പനി പിടിപെടുന്ന കുട്ടികളുടെ എണ്ണവും അതു കാരണം മരണം സംഭവിക്കുന്ന എണ്ണവും കൂടിയിട്ടുള്ളതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ലക്ഷണങ്ങൾ അറിയാം...

 ജലദോഷം 
 ശക്തമായ പനി
കണ്ണുകൾ ചുവപ്പ് നിറത്തിലേക്ക് മാറുക.
ശരീരം ചുവപ്പ് നിറമാകുക.
വായിൽ മുറിവുകൾ വരിക.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

1. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം.
2. രോഗിയുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കുക.
3. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാവ വച്ച് മറയ്ക്കുക. 

ഈ എട്ട് അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ മുടികൊഴിച്ചി‌ലിന് കാരണമാകും

 

Latest Videos
Follow Us:
Download App:
  • android
  • ios