Asianet News MalayalamAsianet News Malayalam

erectile dysfunction| ഈ അസുഖമുണ്ടെങ്കിൽ ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതൽ

ടെെപ്പ് 2 പ്രമേഹമുള്ള പുരുഷന്മാർക്കിടയിൽ 35 മുതൽ 75 ശതമാനം വരെ ഉദ്ധാരണക്കുറവ് (ED) പ്രശ്നം ഉണ്ടാകാമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രമേഹം ബാധിച്ച പുരുഷന്മാരിൽ 75 ശതമാനം പേർക്കും അവരുടെ ജീവിതകാലം മുഴുവൻ ഉദ്ധാരണക്കുറവ് (ഉദ്ധാരണ പ്രശ്നങ്ങൾ) അനുഭവപ്പെടാം.

What is the link between erectile dysfunction and diabetes type 2
Author
USA, First Published Nov 20, 2021, 5:18 PM IST

പുരുഷന്മാരെ അലട്ടുന്ന നിരവധി ലൈംഗിക പ്രശ്‌നങ്ങളുണ്ട് (sexual problems). അതിലൊന്നാണ് ഉദ്ധാരണക്കുറവ് (erectile dysfunction). ഉദ്ധാരണ പ്രശ്‌നങ്ങൾ പല പുരുഷന്മാരുടേയും ആത്മവിശ്വാസം കെടുത്തുന്നുമുണ്ട്. ലൈംഗിക അവയവത്തിലേക്ക് രക്തം ലഭിക്കാത്തതാണ് ഉദ്ധാരണ പ്രശ്‌നങ്ങൾക്കുള്ള അടിസ്ഥാന കാരണം.

സ്‌ട്രെസ്(stress), പാരമ്പര്യം, ഹോർമോൺ പ്രശ്‌നങ്ങൾ, മാനസിക  പ്രശ്‌നങ്ങൾ(mental problems) എന്നിവ ഉദ്ധാരണക്കുറവിന് കാരണമാകുന്നു. ലൈംഗിക ബന്ധത്തിലേർപ്പെടാൻ പുരുഷൻമാർക്ക് ആവശ്യമായ ഉദ്ധാരണം ലഭിക്കാത്ത അവസ്ഥയെയാണ് ഉദ്ധാരണക്കുറവ് (Erectile Dysfunction). ഈ അവസ്ഥയുള്ളവർക്ക് ആരോഗ്യകരമായ ലൈംഗിക താത്പര്യങ്ങൾ ഉണ്ടായിരിക്കുമെങ്കിലും പക്ഷേ, അതിനനുസരിച്ച് ശരീരം പ്രതികരിക്കില്ല.

പ്രായം കൂടുന്തോറും ഈ പ്രശ്‌നം കൂടിവരാം. ചില മരുന്നുകളുടെ ഉപയോഗം, പുകവലി, മദ്യപാനം തുടങ്ങി ഉദ്ധാരണക്കുറവിന് പല കാരണങ്ങളുമുണ്ട്. കൃത്യമായ കാരണങ്ങൾ കണ്ടെത്തി വേണം ചികിത്സ ചെയ്യേണ്ടത്. ടെെപ്പ് 2 പ്രമേഹമുള്ള പുരുഷന്മാർക്കിടയിൽ 35 മുതൽ 75 ശതമാനം വരെ ഉദ്ധാരണക്കുറവ് (ED) പ്രശ്നം ഉണ്ടാകാമെന്നാണ് പഠനങ്ങൾ പറയുന്നത്.

 

What is the link between erectile dysfunction and diabetes type 2

 

പ്രമേഹം ബാധിച്ച പുരുഷന്മാരിൽ 75 ശതമാനം പേർക്കും അവരുടെ ജീവിതകാലം മുഴുവൻ ഉദ്ധാരണക്കുറവ് (ഉദ്ധാരണ പ്രശ്നങ്ങൾ) അനുഭവപ്പെടാം.ഉദ്ധാരണക്കുറവിന്റെ കാരണങ്ങൾ വളരെ സങ്കീർണ്ണവും നാഡി, പേശി, രക്തക്കുഴലുകൾ എന്നിവയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന കാലക്രമേണ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ അടിസ്ഥാനമാക്കിയുള്ളവയുമാണ്.

ഉദ്ധാരണം ലഭിക്കുന്നതിന് പുരുഷന്മാർക്ക് ആരോഗ്യകരമായ രക്തക്കുഴലുകൾ, ഞരമ്പുകൾ, പുരുഷ ഹോർമോണുകൾ, സെക്നിനോടുള്ള താൽപര്യം എന്നിവ ഉണ്ടായിരിക്കണം. പുരുഷന്മാർ ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുമ്പോൾ, ഹോർമോണുകൾ, പേശികൾ, ഞരമ്പുകൾ, രക്തക്കുഴലുകൾ എന്നിവയെല്ലാം പരസ്പരം ചേർന്ന് ഉദ്ധാരണം സൃഷ്ടിക്കുന്നു.

തലച്ചോറിൽ നിന്ന് ലിംഗത്തിലേക്ക് അയക്കുന്ന നാഡി സിഗ്നലുകൾ പേശികളെ വിശ്രമിക്കാൻ ഉത്തേജിപ്പിക്കുന്നു. ഇത്, ലിംഗത്തിലെ ടിഷ്യുവിലേക്ക് രക്തം ഒഴുകാൻ സഹായിക്കുന്നു. ജോൺ ഹോപ്കിൻസിലെ ബ്രാഡി യൂറോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. പ്രമേഹരോഗികളായ പുരുഷന്മാരിലെ രക്തത്തിലെ പഞ്ചസാരയുടെ അമിത അളവ് ഉദ്ധാരണക്കുറവിന് എങ്ങനെ കാരണമാകുമെന്ന് പഠനത്തിൽ വിശകലനം ചെയ്തുവെന്ന് ​ഗവേഷകർ പറഞ്ഞു.

 

What is the link between erectile dysfunction and diabetes type 2

 

പ്രമേഹരോഗികളിൽ വർധിച്ച അളവിലുള്ള പഞ്ചസാരയുടെ അളവ് കാലക്രമേണ സ്ഥിരമായ ലിംഗ വൈകല്യത്തിലേക്ക് നയിക്കുന്നുണ്ടെന്ന് പഠനത്തിൽ കണ്ടെത്തി. പ്രമേഹമുള്ള പുരുഷന്മാർക്ക് ടെസ്റ്റോസ്റ്റിറോൺ അളവ് കുറയുകയും അത് അവരുടെ സെക്‌സ് ഡ്രൈവിനെ ബാധിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

പ്രമേഹം രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ഇത് ലിംഗത്തിലേക്കുള്ള രക്തപ്രവാഹത്തെ ബാധിക്കുകയും തുടർന്ന് ഉദ്ധാരണക്കുറവിന് കാരണമാവുകയും ചെയ്യുന്നു. പ്രമേഹം ഞരമ്പുകൾക്ക് കേടുപാടുകൾ വരുത്തുകയും ഉദ്ധാരണം നിലനിർത്തുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുകയും ചെയ്യും.

മിക്ക കേസുകളിലും ഉദ്ധാരണക്കുറവ് മാറ്റാൻ കഴിയും. ശരിയായ ചികിത്സയിലൂടെ രോഗലക്ഷണങ്ങൾ കുറയ്ക്കാനോ ഇല്ലാതാക്കാനോ കഴിയുമെന്നും ​വിദ​ഗ്ധർ പറയുന്നു. ഉദ്ധാരണംക്കുറവ് മരുന്നുകളോ ശസ്ത്രക്രിയയോ ഉപയോഗിച്ച് ചികിത്സിക്കാനാകുമെന്നും ​പഠനത്തിൽ പറയുന്നു.

മറ്റൊരു പഠനത്തിൽ പറയുന്നത്...

'പ്രമേഹമുള്ള സ്ത്രീകളും പുരുഷന്മാരും ലൈംഗിക അപര്യാപ്തതയുടെ തരത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന്  പഠനം സൂചിപ്പിക്കുന്നു...'-  ബെൽജിയത്തിലെ ആന്റ്‌വെർപ്പ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ endocrinology, diabetology and metabolism വിഭാഗത്തിലെ ​ഗവേഷകൻ ജോലിജൻ വാൻ കോവെൻബെർഗെ പറഞ്ഞു.

36% പുരുഷന്മാരും 33% സ്ത്രീകളും ലൈംഗിക അപര്യാപ്തത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉദ്ധാരണക്കുറവ്, രതിമൂർച്ഛ എന്നിവ പുരുഷന്മാർക്ക് ഏറ്റവും സാധാരണമായ രണ്ട് ലൈംഗിക പ്രശ്നങ്ങളാണ്. അതേസമയം സ്ത്രീകളിൽ  ലൂബ്രിക്കേഷൻ പ്രശ്നങ്ങൾ, രതിമൂർച്ഛക്കുറവ് എന്നിവ റിപ്പോർട്ട് ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

 

What is the link between erectile dysfunction and diabetes type 2

 

പ്രമേഹം ഉള്ളവരിൽ ലൈംഗിക പ്രശ്നങ്ങളെ കുറിച്ച് നന്നായി മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.  ഗ്ലൂക്കോസ് മെറ്റബോളിസം, മൈക്രോവാസ്കുലർ ഡിഫംഗ്ഷൻ, ദീർഘകാല ഡയബറ്റിക് സങ്കീർണതകൾ എന്നിവ ഉൾക്കൊള്ളുന്ന വസ്തുനിഷ്ഠമായി ക്ലിനിക്കൽ ഡാറ്റയെ പഠനങ്ങൾ ആശ്രയിക്കണമെന്നും ജോലിജൻ വാൻ പറഞ്ഞു.

ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയാണെങ്കിൽ പ്രമേഹ ലക്ഷണങ്ങൾ കുറയ്ക്കുകയും ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യാം. സമീകൃതാഹാരം കഴിക്കുന്നതും പതിവായി വ്യായാമം ചെയ്യുന്നതും ജീവിതശൈലി ശീലങ്ങളിൽ ഉൾപ്പെടുന്നു.

പ്രമേഹത്തിന് അനുകൂലമായ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കാനും രക്തക്കുഴലുകൾക്കും ഞരമ്പുകൾക്കും കേടുപാടുകൾ കുറയ്ക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ശരിയായ ഭക്ഷണക്രമം ഊർജ്ജ നിലയും മാനസികാവസ്ഥയും മെച്ചപ്പെടുത്തും. ഇവ രണ്ടും ഉദ്ധാരണക്കുറവിന്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജോലി മതിയാക്കി സെക്സ് വർക്കിനിറങ്ങി നഴ്‌സ്, രാജി അംഗപരിമിതരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ വേണ്ടിയെന്ന് വിശദീകരണം
 

Follow Us:
Download App:
  • android
  • ios