Asianet News MalayalamAsianet News Malayalam

വെള്ളയാണോ നിങ്ങളുടെ പ്രിയപ്പെട്ട നിറം? എങ്കിൽ ഇതറി‍ഞ്ഞിരിക്കൂ

വെളുത്ത നിറം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? വെള്ള ഒരു ശക്തമായ നിറമായി കണക്കാക്കപ്പെടുന്നതായി ഫെങ് ഷൂയിൽ പറയുന്നു. വെള്ള നിറം ഇഷ്ടപ്പെടുന്നവര്‍ ലളിതമായ ജീവിതവും വൃത്തിയും ഇഷ്ടപ്പെടുന്നവരാണെന്നും മനശാസ്ത്രജ്ഞർ പറയുന്നു. 

what is the psychology of color white
Author
First Published Mar 26, 2024, 11:07 AM IST

പലർക്കും പല നിറങ്ങളിനോടാകും ഇഷ്ടം. ചിലർക്ക് മഞ്ഞ്, ചിലർക്ക് ചുവപ്പ്, ചിലർക്ക് കറുപ്പ്...ഒരു വസ്ത്രമോ വാഹനം അങ്ങനെ ഏതെടുത്താലും ഇഷ്ടനിറം നോക്കിയെ പലരും വാങ്ങാറുള്ളൂ. ചിലർക്ക് അവരുടെ ഇഷ്ടനിറം കൂടുതൽ പോസ്റ്റിറ്റീവ് എനർജി നൽകുന്നു.

ഒരാളുടെ  ഇഷ്ടനിറം അറിഞ്ഞാൽ സ്വഭാവത്തെക്കുറിച്ച് ഒട്ടേറെക്കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്നാണ് ഗവേഷകരും മനശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടുന്നത്. വെളുത്ത നിറം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? വെള്ള ഒരു ശക്തമായ നിറമായി കണക്കാക്കപ്പെടുന്നതായി ഫെങ് ഷൂയിൽ പറയുന്നു.

വെള്ള നിറം ഇഷ്ടപ്പെടുന്നവർ ലളിതമായ ജീവിതവും വൃത്തിയും ഇഷ്ടപ്പെടുന്നവരാണെന്നും മനശാസ്ത്രജ്ഞർ പറയുന്നു. ഭാവി ജീവിതത്തെക്കുറിച്ച് ശുഭാപ്തി വിശ്വാസമുള്ളവരായിരിക്കും വെള്ളനിറം ഇഷ്ടപ്പെടുന്നവർ. തങ്ങൾ സന്തോഷിക്കുന്നില്ലെങ്കിലും മറ്റുള്ളവർ സന്തോഷിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരായിരിക്കും ഇത്തരക്കാർ എന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

സ്വതന്ത്ര ചിന്താഗതിയുള്ള ഇത്തരക്കാർ ഒറ്റയ്ക്ക് കുറേ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നവരും.  സ്വന്തം കാലിൽ നിൽക്കാൻ ഇഷ്ടപ്പെടുന്നവരുമാണെന്നും പഠനങ്ങൾ പറയുന്നു. ശാന്തതയുടെ പ്രതീകമാണ് വെള്ള നിറം. ആത്മീയ കാര്യങ്ങളിൽ തൽപരരായിരിക്കുന്ന ഇവർ മറ്റുള്ളവർക്ക് പ്രചോദനമാകാൻ എപ്പോഴും ശ്രമിക്കുന്നവരായിരിക്കും.

ശുഭാപ്തിവിശ്വാസക്കാരായ ഇക്കൂട്ടർ തങ്ങളുടെ സന്തോഷത്തേക്കാളുപരി മറ്റുള്ളവർ സന്തോഷിക്കണമെന്ന്‌ ആഗ്രഹിക്കുന്നവരായിരിക്കും. വായനാശീലമുള്ളവരും ഏകാന്തത ഇഷ്ട്ടപ്പെടുന്നവരായിരിക്കും വെള്ള നിറം ഇഷ്ടപ്പെടുന്നവരാകുമെന്നും സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സ്പെഷ്യലിസ്റ്റായ കേദ്ര ചെറി പറയുന്നു. 'Everything Psychology Book' പുസ്തത്തിന്റെ രചയിതാവ് കൂടിയാണ് രചയിതാവ് കൂടിയാണ് കേദ്ര ചെറി.

മുടികൊഴിച്ചിലാണോ പ്രശ്നം? എങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്തൂ 8 ഭക്ഷണങ്ങൾ

 

Follow Us:
Download App:
  • android
  • ios