കുട്ടികളെ എപ്പോഴും ശ്രദ്ധിക്കുക. പ്രത്യേകിച്ച് അഞ്ച് വയസിന് താഴേയുള്ള കുട്ടികൾ. കൈയിൽ കിട്ടുന്ന ചെറിയ സംഗതികളെന്തും വിഴുങ്ങാൻ ശ്രമിക്കുകയോ വായിലിട്ടുനോക്കുകയോ ചെയ്യുന്ന പ്രായമാണിത്. ശ്വാസനാളം ചെറുതായതിനാൽ അപകടസാധ്യത കൂടുതലും. ശ്വാസനാളം ഭാഗകമായോ പൂർണമായോ അടയാനിടയുണ്ട്. 

വലിച്ചെറിഞ്ഞ ഒഴിഞ്ഞ എലിവിഷത്തിന്റെ (Rat Poison) ട്യൂബ് പേസ്റ്റെടുത്ത് വായിൽ തേച്ച മൂന്നു വയസുകാരൻ മരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. മലപ്പുറം (Malapuram) ചെട്ടിപ്പടി കുപ്പി വളവിലാണ് സംഭവം. ഉപയോഗശൂന്യമായ എലിവിഷ ട്യൂബ് ഒഴിവാക്കിയത് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ഇനിയും ഉണ്ടാകാതിരിക്കാൻ നാം ശ്രദ്ധിക്കണം.

കുട്ടികളെ എപ്പോഴും ശ്രദ്ധിക്കുക. പ്രത്യേകിച്ച് അഞ്ച് വയസിന് താഴേയുള്ള കുട്ടികൾ. കൈയിൽ കിട്ടുന്ന ചെറിയ സംഗതികളെന്തും വിഴുങ്ങാൻ ശ്രമിക്കുകയോ വായിലിട്ടുനോക്കുകയോ ചെയ്യുന്ന പ്രായമാണിത്. ശ്വാസനാളം ചെറുതായതിനാൽ അപകടസാധ്യത കൂടുതലും. ശ്വാസനാളം ഭാഗകമായോ പൂർണമായോ അടയാനിടയുണ്ട്. പൂർണമായി അടഞ്ഞാൽ ജീവന് തന്നെ ആപത്താണ്.

കപ്പലണ്ടി, കശുവണ്ടി, ബദാം പോലുള്ളവ അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് എപ്പോഴും നന്നായി പൊടിച്ചു കൊടുക്കുക. അല്ലാത്തപക്ഷം ചില സാഹചര്യങ്ങളിൽ ഇവ ശ്വാസനാളത്തിലേക്ക് എത്താൻ സാധ്യതയുണ്ട്. ശ്വാസംമുട്ടൽ, ശബ്ദം പുറത്തുവരാതിരിക്കൽ, ശരീരത്തിൽ നീലനിറം, പേടിച്ച മുഖഭാവം, തൊണ്ടയിൽ മുറുകെ പിടിക്കൽ എന്നിവ എന്തെങ്കിലും വിഴുങ്ങിയതിന്റെ ലക്ഷണമാവാം.

കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണമോ നാണയമോ കുടുങ്ങിയാൽ എന്താണ് ചെയ്യേണ്ടത്?

അഞ്ച് വയസിന് താഴേയുള്ള കുട്ടികൾക്ക് ചെറിയ കളിപ്പാട്ടങ്ങളോ അല്ലെങ്കിൽ വായിലിടുന്ന കളിപ്പാട്ടങ്ങളോ കൊടുക്കാതിരിക്കുക. കുട്ടികൾ ചെറിയ കളിപ്പാട്ടങ്ങൾ വച്ച് കളിക്കുന്നുണ്ടെങ്കിൽ നമ്മളും കൂടെയിരിക്കാൻ ശ്രമിക്കുക.
ആഹാരം കൊടുക്കുന്ന സമയത്ത് കാരറ്റ് ആണെങ്കിലോ അല്ലെങ്കിൽ വെള്ളരിക്ക അങ്ങനെയുള്ള ഭക്ഷണങ്ങൾ കൊടുക്കുകയാണെങ്കിൽ ചെറിയ കഷ്ണങ്ങളായി മുറിച്ച് കൊടുക്കുക. അപ്പോൾ കുട്ടികൾക്ക് കഴിക്കാൻ എളുപ്പമായിരിക്കും. ചെറിയ കുട്ടികൾക്ക് പോപ്പ് കോൺ കൊടുക്കരുത്. കാരണം, അത് തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറയുന്നു. 

കപ്പലണ്ടി, ചിപ്സ് പോലുള്ള ഭക്ഷണങ്ങൾ ചെറുതായി പൊട്ടിച്ച് മാത്രം കൊടുക്കുക. അല്ലാതെ വരുമ്പോഴാണ് ഇത്തരം സംഭവം ഉണ്ടാകുന്നത്. മാത്രമല്ല ബട്ടൺ, ബാറ്ററി പോലുള്ള സാധനങ്ങൾ അലക്ഷ്യമായി വീടുകളിൽ ഇടാതിരിക്കാൻ ശ്രമിക്കുക. അഥവാ ഇത്തരം സാധനങ്ങൾ തൊണ്ടയിൽ പോയാൽ കുട്ടികൾക്ക് ശ്വാസം എടുക്കാതെ വരികയും മരണവെപ്രാളം കാണിക്കുകയും ചെയ്യാം. 

ആ സമയത്ത് കുട്ടിയോട് ഉടനെ തന്നെ ചുമയ്ക്കാൻ പറയുക.ചുമയ്ക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങിയിരിക്കുന്ന സാധനം പുറത്ത് വരുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറയുന്നു.

കുട്ടിയ്ക്ക് ചുമയ്ക്കാൻ പറ്റിയില്ലെങ്കിൽ നിൽക്കാൻ പറ്റുന്ന കുട്ടിയാണെങ്കിൽ കുട്ടിയുടെ പുറക് വശത്ത് പോയി നിന്ന് മുഷ്ടി ചുരുട്ടി കുഞ്ഞിന്റെ പൊക്കിളിന് ഭാ​ഗത്തേയ്ക്ക് വയ്ക്കുക മറ്റേ കെെ കൊണ്ട് ആ കെെ കവർ ചെയ്ത് ഇംഗ്ലീഷിൽ ജെ എന്ന അക്ഷരം തിരിച്ച് എങ്ങനെയാണോ എഴുതുന്നത് അകത്തോട്ട് അമർത്തിയതിന് ശേഷം മുകളിലോട്ട് പൊക്കുക. ഇങ്ങനെ തുടർച്ചയായി ചെയ്യുന്നത് തൊണ്ടയിൽ കുടുങ്ങിയ സാധനം പുറന്തള്ളാൻ സഹായിക്കും. ഇതിനെ 'heimlich maneuver' എന്നാണ് പറയുന്നത്. ഇത് ക്യത്യമായി തന്നെ ചെയ്യുക.

കുട്ടി കുഴഞ്ഞ് വീഴുകയാണെങ്കിൽ സിപിആർ കൊടുക്കണം. കുട്ടികളുടെ തൊണ്ടയിൽ വസ്തുക്കൾ കുടുങ്ങിയാൽ ആ സമയത്ത് പരിഭ്രാന്തി ഒഴിവാക്കി ഇത് ചെയ്യുകയാണ് വേണ്ടതെന്നും ഡോ. ഡാനിഷ് സലീം പറഞ്ഞു.

വിരസതയും തളര്‍ച്ചയും തോന്നുന്നുവോ?; ചെയ്യാം ഈ അഞ്ച് കാര്യങ്ങള്‍